കാമില സ്റ്റോൾട്ടൻബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാമില സ്റ്റോൾട്ടൻബർഗ്
ജനനം (1958-02-05) 5 ഫെബ്രുവരി 1958  (66 വയസ്സ്)
കലാലയംഓസ്ലോ യൂണിവേഴ്സിറ്റി
യൂണിവേർസിറ്റി ഓഫ് കാലിഫോർണിയ, ബെർക്കിലി
ശാസ്ത്രീയ ജീവിതം
സ്ഥാപനങ്ങൾനോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത്

കാമില സ്റ്റോൾട്ടൻബർഗ് (ജനനം: 5 ഫെബ്രുവരി 1958) ഒരു നോർവീജിയൻ ഫിസിഷ്യനും ഗവേഷകയുമാണ്. 2012 ഓഗസ്റ്റ് 13 മുതൽ അവർ നോർവീജിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിന്റെ ഡയറക്ടർ ജനറലാണ്. നോർവേയുടെ മുൻ പ്രധാനമന്ത്രിയും നാറ്റോ ജനറൽ സെക്രട്ടറിയുമായിരുന്ന ജെൻസ് സ്റ്റോൾട്ടൻബെർഗിന്റെ സഹോദരിയാണ് അവർ.

ആദ്യകാല ജീവിതം[തിരുത്തുക]

ഓസ്ലോ വാൾഡോർഫ് സ്കൂളിൽ ചേർന്ന സ്റ്റോൾട്ടൻബർഗ്, ഓസ്ലോ യൂണിവേഴ്സിറ്റിയിൽ സോഷ്യോളജിയും മെഡിസിനും പഠിച്ച് അവിടെ അവൾ കാൻഡിഡേറ്റ് ഓഫ് മെഡിസിൻ ബിരുദം നേടി. പിന്നീട് അതേ സർവ്വകലാശാലയിൽനിന്ന് ഗവേഷണ ഡോക്ടറേറ്റ് നേടി. ബെർക്ക്‌ലിയിലെ കാലിഫോർണിയ സർവകലാശാലയിൽനിന്ന് മെഡിക്കൽ ആന്ത്രപ്പോളജിയും അവർ പഠിച്ചിട്ടുണ്ട്.[1]

സ്വകാര്യ ജീവിതം[തിരുത്തുക]

തോർവാൾഡിന്റെയും കരിൻ സ്റ്റോൾട്ടൻബർഗിന്റെയും മകളും ജെൻസ് സ്റ്റോൾട്ടൻബർഗ്, നിനി സ്റ്റോൾട്ടൻബർഗ് എന്നിവരുടെ സഹോദരിയുമാണ് അവർ.

അവലംബം[തിരുത്തുക]

  1. "Helsesøsteren". 26 December 2014.
"https://ml.wikipedia.org/w/index.php?title=കാമില_സ്റ്റോൾട്ടൻബർഗ്&oldid=3834787" എന്ന താളിൽനിന്ന് ശേഖരിച്ചത്