കാമിലിയ ഒലിഫെറ
Camellia oleifera | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Camellia oleifera
|
Binomial name | |
Camellia oleifera Abel.
| |
Synonyms | |
Thea tegmentosa Koidz. |
ചൈനയിൽ നിന്ന് ഉത്ഭവിച്ച കാമിലിയ ഒലിഫെറ ഭക്ഷ്യ എണ്ണയുടെ പ്രധാനപ്പെട്ട സ്രോതസ്സാണ്. (ടീ ഓയിൽ അല്ലെങ്കിൽ കാമിലിയ ഓയിൽ എന്നും അറിയപ്പെടുന്നു) അതിന്റെ വിത്തുകളിൽ നിന്നുമാണ് എണ്ണ ലഭിക്കുന്നത്.[1] ഇത് സാധാരണയായി ഓയിൽ-സീഡ് കാമിലിയ അല്ലെങ്കിൽ ടീ -ഓയിൽ കാമിലിയ എന്നുമറിയപ്പെടുന്നു. മറ്റു ചിലയിനം കാമലിയ എണ്ണ ഉത്പാദനത്തിലും ഉപയോഗിക്കുന്നുണ്ട്.
ഇത് ചൈനയിൽ വ്യാപകമായി കൃഷിയും വിതരണവും ചെയ്യുന്നു. 500 മുതൽ 1,300 മീറ്റർ ഉയരമുള്ള മലയടിവാരങ്ങളിലെ കാടുകളിലും, അരുവികൾ, താഴ്വരകൾ എന്നിവിടങ്ങളിലും കാണപ്പെടുന്നു.[2]ഈ ഇനം ഡാർക്ക് ഗ്രീൻ ഒഴിച്ച് കാമിലിയ സസാൻക്വവയ്ക്ക് സമാനമായ വർഗ്ഗത്തിൽപ്പെടുന്നു. ഇവയുടെ നിത്യഹരിത ഇലകൾ വളരെ വലുതാണ്. മൂന്ന് മുതൽ അഞ്ച് ഇഞ്ച് നീളവും രണ്ടു മുതൽ മൂന്ന് ഇഞ്ച് വീതിയുമുണ്ട്. ഒറ്റയും വെളുത്തതുമായ സുഗന്ധമുള്ള പുഷ്പങ്ങൾ പകുതിയിൽ ഇടവിട്ട് ഉൽപാദിപ്പിക്കപ്പെടുന്നു. ഇവ വലിയ കുറ്റിച്ചെടിയായോ 20 അടി ഉയരമുള്ള ചെറുമരങ്ങളായോ കാണപ്പെടുന്നു. നേർത്തതും അനിയന്ത്രിതവുമായ തുമ്പിക്കൈപോലുള്ള ശാഖകളുമുണ്ടായിരിക്കും. താഴെയുള്ള ശാഖകൾ നീക്കം ചെയ്തുകൊണ്ട് വൃത്താകൃതിയിലുള്ള അല്ലെങ്കിൽ ഓവൽ വേസ് രൂപപ്പെടുകയും ചെയ്യുന്നു.[3]
ഉപയോഗങ്ങൾ
[തിരുത്തുക]കാമെലിയ ഒലിഫെറയുടെ വിത്തുകളിൽ സമ്മർദ്ദം ചെലുത്തുമ്പോൾ ടീ സീഡ് ഓയിൽ, മധുരമുള്ള മസാല, പാചക എണ്ണ എന്നിവ ലഭിക്കുന്നു. ടീ സീഡ് ഓയിലിൽ, ഒലിയിക് ആസിഡ്, മൊത്തം ഫാറ്റി ആസിഡിന്റെ 80% മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. എണ്ണ ഒലിവ് ഓയിലിനോട് സമാനമാണ്.
ഓസ്‌ട്രേലിയ, ന്യൂസിലാന്റ്, അമേരിക്ക എന്നിവിടങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽ പാചക എണ്ണയായി വിൽക്കുമ്പോൾ ടീ ഓയിൽ "ടീ സീഡ് ഓയിൽ" എന്നും അറിയപ്പെടുന്നു.[4]
തുണി നിർമ്മാണം, സോപ്പ് നിർമ്മാണം എന്നിവയിലും ഇത് ഉപയോഗിക്കാം.[5] ജാപ്പനീസ് മരപ്പണി ഉപകരണങ്ങളെയും കത്തിനിർമ്മാണത്തിൽ തേയ്മാനത്തിൽ നിന്നും സംരക്ഷിക്കുന്നതിനും പരമ്പരാഗതമായി കാമെലിയ ഓയിൽ ഉപയോഗിക്കുന്നു. നിലവിൽ ഈ ആവശ്യത്തിനായി വിൽക്കുന്നു.[6][7]
അവലംബം
[തിരുത്തുക]- ↑ The Huntington Botanical Gardens: The Camellia Garden Archived 2014-02-24 at the Wayback Machine.
- ↑ Plants for a Future
- ↑ Camellia oleifera
- ↑ Antioxidant Activity and Bioactive Compounds of Tea Seed (Camellia oleifera Abel.)
- ↑ Plants for a Future
- ↑ Odate, T: "Japanese Woodworking Tools: Their Tradition, Spirit, and Use" page 174. Linden Publishing, Reprint edition 1998.
- ↑ Nakahara, Y; Sato, H.; Nii, P.: "Complete Japanese Joinery: A Handbook of Japanese Tool Use and Woodworking for Joiners and Carpenters" pages 5, 15, 28. Hartley & Marks Publishers, 1998