കാമിക്കാസി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാമിക്കാസി
ഐ.ബി.എ. ഔദ്യോഗിക കോക്ക്ടെയ്ൽ
തരം കോക്ക്ടെയ്ൽ
ഒഴിക്കുന്ന അളവുവച്ച് നോക്കുമ്പോൾ പ്രധാന മദ്യം
വിളമ്പുന്നത് Straight up; ഐസില്ലാതെ
അലങ്കാര സജ്ജീകരണം

Lime slice

വിളമ്പുന്ന ഗ്ലാസിന്റെ തരം
കോക്ക്ടെയ്ൽ ഗ്ലാസ്
IBA നിർദേശിച്ചിരിക്കുന്ന ഘടങ്ങൾ*
ഉണ്ടാക്കുന്ന വിധം Shake all ingredients together in a mixer with ice. Strain into glass, garnish and serve.
* കാമിക്കാസി recipe at International Bartenders Association

വോഡ്ക, ട്രിപ്പിൾസെക്, നാരങ്ങാനീര്, സിറപ്പ് എന്നിവ സമാസമം ചേർത്ത് ഉണ്ടാക്കുന്ന ഒരു കോക്ക്ടൈലാണ് കാമിക്കാസി. ഗാർണിഷ് ചെയ്യാൻ ഒരു തുണ്ട് നാരങ്ങയും ചേർക്കാം. ഉണ്ടാക്കുന്ന രീതി ഇപ്രകാരമാണ്. ഒരു കോക്ക്റ്റൈൽ ഷേക്കറിൽ പകുതി ഐസ് ക്യൂബോ, ക്രഷ്ഡ് ഐസൊ ഇടുക. അമ്പത് മില്ലി വോഡ്ക (ഗ്രേ ഗൂസ് ഇതിന് അത്യുത്തമം), മുപ്പത് മില്ലി പിഴിഞ്ഞ നാരങ്ങ നീര്, അമ്പത് മില്ലി ട്രിപ്പിൾസെക്, ഇരുപത് മില്ലി സിറപ്പ് (optional) എന്നിവ ഇട്ടിട്ട് നല്ലോണം കുലുക്കുക. ഒരു ഭംഗിയുള്ള ഗ്ലാസ്സിൽ സ്റ്റ്രൈൻ ചെയ്ത് ഒഴിക്കുക. പല റെസിപ്പികളും അനുസരിച്ച് കാമിക്കാസി സ്ട്രൈറ്റ് അപ്പ് ആയിട്ടാണ് സെർവ് ചെയ്യേണ്ടത്.[1] സ്ട്രൈറ്റ് അപ്പ് എന്നു പറഞ്ഞാൽ ഷേക്കറിൽ ഐസ് ഇട്ട് കുലുക്കി അരിച്ച് ചിൽ ചെയ്ത ഗ്ലാസ്സിൽ സെർവ് ചെയ്യുക എന്നാണ്. പിന്നീട് ഇതിൽ ഐസ് ഇടില്ല. സ്ട്രൈറ്റ് അപ്പിന് പൊതുവെ പോട്ടൻസി കൂടും. ഗ്ലാസ്സിൽ ഒഴിച്ചശേഷം ഒരു സ്ലൈസ് നാരങ്ങാ വച്ച് ഗാർണിഷ് ചെയ്യുക. ഇതാണ് കാമിക്കാസി. അധികം ഉള്ളിൽ ചെന്നാൽ ആപത്താണ്. അതുകൊണ്ടാണ് കാമിക്കാസി എന്ന പേര് വന്നത്. [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാമിക്കാസി&oldid=3628107" എന്ന താളിൽനിന്ന് ശേഖരിച്ചത്