കാമറൂൺ ഫ്യൂഷൻ ക്യാമറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഹോളിവുഡ് ചലച്ചിത്ര സംവിധായകനായ ജെയിംസ് കാമറോൺ വികസിപ്പിച്ചെടുത്ത 3ഡി ക്യാമറ സിസ്റ്റമാണ്‌ ഫ്യൂഷൻ ക്യാമറാ സിസ്റ്റം. നേരത്തേ ഫിലിം ക്യാമറ ഉപയോഗിക്കുമ്പോൾ രണ്ടുക്യാമറകൾ സമാന്തരമായി അഭിമുഖമായി വയ്ക്കുകയും അവയുടെ മദ്ധ്യഭാഗത്തായി 45 ഡിഗ്രി ചരിച്ചുവച്ചിരിക്കുന്ന രണ്ട് കാണ്ണടികളിൽ തട്ടിവരുന്ന പ്രതിഫലനം ഷൂട്ട് ചെയ്യുകയുമായിരുന്നു. ഡിജിറ്റൽ ക്യാമറ വന്നതോടെ അതുപയോഗിച്ച് കാമറോൺ പുതിയൊരു 3ഡി റിഗ് രൂപപ്പെടുത്തി. ഒരു ക്യാമറ സമാന്തരമായും അടുത്ത ക്യാമറ ലംബമായി മുകളിൽ നിന്ന് തഴേക്കോ താഴെനിന്ന് മുകളിലേക്കോ ഘടിപ്പിച്ച് 3ഡി റിഗ് ഉണ്ടാക്കുകയായിരുന്നു. ഒരു ബീം സ്പ്ലിറ്റർ ഉപയോഗിച്ച് രണ്ട് ക്യാമറകളിലേക്കും ഇമേജുകൾ പതിപ്പിക്കുകയും അങ്ങനെ 3ഡി ഷൂട്ട് സാധ്യമാകുകയും ചെയ്തു. പഴയ രീതിയിലുള്ള റിഗിനെ അപേക്ഷിച്ച് ഫ്യൂഷൻ ക്യാമറാ സിസ്റ്റം കൈകാര്യം ചെയ്യാൻ കൂടുതൽ എളുപ്പമായി.

ചിത്രങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാമറൂൺ_ഫ്യൂഷൻ_ക്യാമറ&oldid=2892965" എന്ന താളിൽനിന്ന് ശേഖരിച്ചത്