കാപ്രിഫോളിയെസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാപ്രിഫോളിയെസീ
Honeysuckle w y.jpg
Lonicera japonica
Scientific classification
Kingdom: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
Order: Dipsacales
Family: Caprifoliaceae
Juss.[1]
Genera

See text.

സപുഷ്പികളിൽപ്പെടുന്ന ഒരു സസ്യകുടുംബമാണ് കാപ്രിഫോളിയെസീ (Caprifoliaceae). ദ്വിബീജപത്ര സസ്യങ്ങളിലെ ഈ കുടുംബത്തിൽ 42 ജീനസ്സുകളിലായി ഏകദേശം 860 ഓളം സ്പീഷിസുകൾ ഉൾപ്പെടുന്നു. [2] ലോകമെമ്പാടും വിതരണം ചെയ്യപ്പെട്ട ഈ സസ്യകുടുംബത്തിലെ അംഗങ്ങലെ വ്യാപകമായി കാണപ്പെടുന്നത് വടക്കേ അമേരിക്ക , കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലാണ്. കോണക്കാര, ചുവന്ന മൊട്ടുമൂക്കൻ, മൊട്ടുമൂക്കൻ തുടങ്ങിയ സസ്യങ്ങളെല്ലാം ഈ കുടുംബത്തിൽ ഉൾപ്പെടുന്നവയാണ്.

സവിശേഷതകൾ[തിരുത്തുക]

ഈ സസ്യകുടുംബത്തിലെ മിക്ക അംഗങ്ങളും ചെറിയ മരങ്ങളോ, കുറ്റിച്ചെടികളോ അപൂർവ്വമായി ആരോഹികളും ഓഷധിസസ്യങ്ങളും കാണപ്പെടാറുണ്ട്, ഇത്തരം സസ്യങ്ങൾ മിതോഷ്ണമേഖലയിൽ കാണപ്പെടുന്നവയാണ്. ഇലകൾ സമ്മുഖ (opposite) മായി വിന്യസിച്ചിരിക്കുന്നതും ലളിതവും (simple) ഉപപർണ (stipule) ങ്ങളില്ലാത്തവയുമാണ്. ഇലകൾ നിത്യഹരിതമോ അല്ലെങ്കിൽ പൊഴിയുന്ന സ്വഭാവത്തോടു കൂടിയവയോ ആണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാപ്രിഫോളിയെസീ&oldid=2412124" എന്ന താളിൽനിന്നു ശേഖരിച്ചത്