കാപ്തൈ തടാകം

Coordinates: 22°29′45″N 92°13′45″E / 22.49583°N 92.22917°E / 22.49583; 92.22917
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാപ്തൈ തടാകം
സ്ഥാനംSouth-Eastern Bangladesh
നിർദ്ദേശാങ്കങ്ങൾ22°29′45″N 92°13′45″E / 22.49583°N 92.22917°E / 22.49583; 92.22917
Typereservoir
പ്രാഥമിക അന്തർപ്രവാഹംKarnaphuli River
Primary outflowsKarnaphuli River
Catchment area11,122 km²
Basin countriesBangladesh
ശരാശരി ആഴം100 ft (30 m)
പരമാവധി ആഴം495 ft (151 m)

കാപ്തൈ, ബംഗ്ലാദേശിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത തടാകമാണ്. ഇത് സ്ഥിതി ചെയ്യുന്നത് ചിറ്റഗോങ് ഡിവഷനിലെ രംഗമതി ജില്ലയിലുൾപ്പെട്ട കാപ്തൈ ഉപാസിലയിലാണ്. ഈ തടാകം നിലവിൽ വരുന്നത് കർണ്ണഫുലി ഹൈഡ്രോ-ഇലക്ട്രിക് പ്രോജക്റ്റനു വേണ്ടി, കർണ്ണഫുലി നദിയിൽ കാപ്തൈ ഡാം നിർമ്മിച്ച കാലയളവിലാണ്. ഈ കൃത്രിമ തടാകത്തിൻറെ ശരാശരി ആഴം 100 അടിയും (30 മീറ്റർ) കൂടിയ ആഴം 490 അടിയുമാണ് (150 മീറ്റർ).

ചരിത്രം[തിരുത്തുക]

1956 ലാണ് ജലവൈദ്യൂത പദ്ധതിയ്ക്കായി ഇവിടെ ഒരു അണക്കെട്ടു നിര‍്‍‍മ്മിക്കുവാനുള്ള പദ്ധതിയ്ക്ക് കിഴക്കൻ പാകിസ്താൻ നടപടികൾ സ്വീകരിച്ചത്.[1] ഈ അണക്കെട്ടു നിർമ്മാണം പൂർത്തിയായപ്പോൾ രംഗമതി ജില്ലയിലെയും സമീപ ഉപാസിലകളിലെയും 54,000 acres (220 km2) കൃഷിസ്ഥലം ജലസമാധിയിലായി. ഈ ജലവൈദ്യുത പദ്ധതിയ്ക്കായുള്ള എല്ലാ ചെലവുകൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ആണ് വഹിച്ചത്. ഈ ജലവൈദ്യത പദ്ധതി 1962 ൽ നിർമ്മാണം പൂർത്തിയാക്കി. ഡാം നിർമ്മിക്കുന്നതിനായുള്ള കരാർ ഉറപ്പിച്ചത് സംയുക്തമായി ഇൻറർനാഷണൽ എൻജിനീയറിംഗ് കമ്പനിയും ഉട്ടാ ഇൻറർനാഷണലുമായിട്ടായിരുന്നു. ഈ അണക്കെട്ടിൻറെ ആകെ നീളം 670.8 മീറ്ററും ഉയരം 54.7 മീറ്ററുമായിരുന്നു. അണക്കെട്ടിന് 745 feet (227 m) നീളമുള്ള സ്പിൽവേ 16 ഗെറ്റുകളോടെ നിർമ്മിക്കപ്പെട്ടു. ഈ സ്പിൽവേ വഴി 5,250,000 cu ft/s (149,000 m3/s) ജലം കടത്തിവിടാൻ സാധിച്ചിരുന്നു.

അണക്കെട്ടു നിർമ്മാണം വഴി വെള്ളത്തിനടിയിലായ പ്രദേശത്തിലെ നാൽപ്പതു ശതമാനം ഭാഗം കൃഷിക്കുപയുക്തമായ പാടങ്ങളായിരുന്നു. അതുപോലെ തന്നെ സമാന്തരമായുണ്ടായിരുന്നു സർക്കാർ വക നിബിഢ വനത്തിലെ, 29 square miles (75 km2) പ്രദേശവും മറ്റൊരു 234 square miles (610 km2) വനപ്രദേശവും ഈ പദ്ധതിയുടെ പേരിൽ വെള്ളത്തിനടിയിലായി. ഏകദേശം 18,000 കുടുംബങ്ങളിയായി 100,000 ജനങ്ങൾ മാറ്റപ്പാർപ്പിക്കപ്പെട്ടു. ചൿമാസ് രാജാവിൻറ രാജധാനിയും വെള്ളത്തിനടിയിലായ പ്രധാന കെട്ടിടങ്ങളിലുൾപ്പെടുന്നു.[1]

ഇംഗ്ലീഷ് അക്ഷരമാലയിലെ 'H' ഷേപ്പിലുള്ള അണക്കെട്ടിനു രണ്ടു കൈകളുണ്ട്. ഇവ രണ്ടും ഷുബാലോങിനു സമീപമുള്ള ഒരു മലയിടുക്കുവഴി ബന്ധിപ്പിച്ചിരിക്കുന്നു. കാസലോങ് എന്ന അണക്കെട്ടിൻറ വലതു കൈ വഴിയിലേയ്കള്ള ജലം ഒഴുകിയെത്തുന്നത് മായ്നി, കാസലോങ് എന്നീ രണ്ട് വലിയ അരുവികളാണ്. അണക്കെട്ടിൻറ ഇടതു കൈവഴിയിയായ രംഗമതി-കാപ്തൈയിലേയ്ക്കു ജലം എത്തുന്നത് വടക്കുള്ള ചെംഗിയിൽ നിന്നും തെക്കുള്ള റിൻഘോയോങ് അരുവികളിൽ നിന്നുമാണ്.

ഈ അണക്കെട്ടിൻറെ കാലാവധി കണക്കാക്കിയിരിക്കുന്നത് 90 വർഷങ്ങളാണ്. ഈ കാലയളവെത്തുമ്പോൾ അണക്കെട്ടിൻറ അടിത്തട്ട് എക്കൽ നിറഞ്ഞിരിക്കുമെന്നു കരുതപ്പെടുന്നു. ഈ അണക്കെട്ട് മത്സ്യങ്ങളുടെ ഹാച്ചറിയായും പ്രവർത്തിക്കുന്നു. ഇവിടെ ഉത്പാദിപ്പിക്കുന്ന മത്സ്യങ്ങൾ സാധാരണ കമ്പോളങ്ങളിലും ധാക്ക, രാജ്യത്തിൻറ മററു ഭാഗങ്ങളിലേയ്ക്കും വിതരണം ചെയ്യുന്നു. മത്സ്യങ്ങളുടെ വാർഷിക വിളവെടുപ്പ് 7,000 ടണ്ണാണ്.

ഈ അണക്കെട്ട് ഒരു ജലഗതാഗത മാർഗ്ഗമായു ഉപയോഗിക്കാറുണ്ട്. നേരത്ത ഒരു ദിവസം വരെയെടുത്തു യാത്ര ചെയ്തിരുന്ന പല സ്ഥലങ്ങളിലേയ്ക്കും സ്പീഡ് ബോട്ട് വഴിയുള്ള യാത്രയിൽ ഒരു മണിക്കൂർ സമയം കൊണ്ട് എത്തിച്ചേരാൻ സാധിക്കുന്നു. തടാകം നിലനിൽക്കുന്ന പ്രദേശമാകെ ഒരു വിനോദ സഞ്ചാരകേന്ദ്രമായി മാറിയിട്ടുണ്ട്.

ഭൂമിശാസ്ത്രം[തിരുത്തുക]

കാപ്തൈ അണക്കെട്ടു നില നിൽക്കുന്ന പ്രദേശത്തിൻറെ അക്ഷാംശ രേഖാംശങ്ങൾ 22°09'N and Longitude 92°17'E ആണ്. കുന്നുകൾ നിറഞ്ഞ ജില്ലയായ രംഗമതിയിലും ഉപാസിലകളായ രംഗമതി സദർ, കാപ്തൈ, നന്നെർചാർ, ലാംഗഡു, ബഘായിഛാരി, ബർക്കൽ, ജുറയ്‍ഛാരി, ബെലെയ്‍ഛാരി എന്നിവിടങ്ങളിലുമായി അണക്കെട്ടു പരന്നു കിട്ക്കുന്നു.

ചിത്രശാല[തിരുത്തുക]

  1. 1.0 1.1 Daily JaiJaiDin, January 10, 2008. Page 10.
"https://ml.wikipedia.org/w/index.php?title=കാപ്തൈ_തടാകം&oldid=3207696" എന്ന താളിൽനിന്ന് ശേഖരിച്ചത്