കാന്തപുരം ജി‌ എൽ പി സ്കൂൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിഎൽ പി സ്കൂൾ കാന്തപുരം , പുതിയ കെട്ടിടം

ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ പത്താം (10) വാർഡിൽ പൂനൂർ നരിക്കുന്നി റോഡിൽ കാന്തപുരം അങ്ങാടിയിൽ നിന്ന് ഏകദേശം 100 മീറ്റർ ദൂരത്തിലാണ് കാന്തപുരം ജി‌ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഈ വിദ്യാലയം 1924-ൽ ശ്രീ കളത്തിൽ സൈത് ഹാജി എന്നയാളുടെ ശ്രമഫലമായി പ്രവർത്തനം തുടങ്ങി . 90 വർഷത്തോളം വാടകകെട്ടിടത്തിൽ പ്രവർത്തിച്ചു.

2009-10 വർഷത്തിൽ  S S A യുടെയും ഉണ്ണികുളം ഗ്രാമപഞ്ചായത്തിൻറെയും ഫണ്ടുപയോഗിച്ച് ശ്രീ കളത്തിൽ അഹമ്മദ് ദാനമായി തന്ന സ്ഥലത്ത് സ്കൂളിന് പുതിയ കെട്ടിടം നിർമിച്ചു. പ്രദേശത്തിൻറെ വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ മുന്നിട്ടു നിൽകുന്ന ഈ വിദ്യാലയം ഇന്ന് വളരെ നല്ല രീതിയിൽ പ്രവർത്തിച്ചു വരികയാണ്.

200 ഓളം വിദ്യാർത്ഥികൾ പഠിച്ചുവരുന്ന ഈ വിദ്യാലയത്തിന് വികസന സാധ്യതകൾ ഏറെയാണ്. പ്രീ പ്രൈമറി വിദ്യാലയം ഇതിനോടനുബന്ധിച്ച് പ്രവർത്തിച്ചു വരുന്നുണ്ട്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണം ഈ വിദ്യാലയത്തിന് നിർല്ലോഭമായി ലഭിച്ചു വരുന്നുണ്ട്.ll