കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ അക്ഷരത്തെറ്റുകൾ, ശൈലീ പ്രശ്‌നങ്ങൾ തുടങ്ങിയ വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
ഹിസ് എമിനെൻസ് ശൈയ്ഖ് അബൂബക്ർ അഹ്മദ് ബാഖവി, മലൈബാരി | |
|---|---|
കാന്തപുരം എ. പി. അബൂബക്കർ മുസ്‌ലിയാർ | |
മലേഷ്യൻ സാമ്പത്തികകാര്യ മന്ത്രിയിൽ നിന്നും ഒഐസി ടുഡേയുടെ അവാർഡ് സ്വീകരിക്കുന്നു. | |
| ഇന്ത്യൻ ഗ്രാൻഡ് മുഫ്തി | |
| In office 24 ഫെബ്രുവരി 2019 - | |
| മുൻഗാമി | അഖ്തർ റസാ ഖാൻ |
| സ്ഥാനനാമം | സുൽത്താനുൽ ഉലമ, ഖമറുൽ ഉലമ, അബുൽ അയ്താം |
| ഔദ്യോഗിക നാമം | مفتي الديار الهندية، الشيخ أبوبكر أحمد |
| വ്യക്തിപരം | |
| ജനനം | അബൂബക്കർ 22 മാർച്ച് 1937 വയസ്സ്)[1][2] കാന്തപുരം, പൂനൂർ, കോഴിക്കോട് ജില്ല |
| മതം | ഇസ്ലാം |
| ദേശീയത | ഇന്ത്യൻ |
| Home town | കാന്തപുരം |
| ജീവിത പങ്കാളി(കൾ) | സൈനബ |
| കുട്ടി(കൾ) | അബ്ദുൾ ഹക്കീം അസ്ഹരി |
| മാതാപിതാക്കൾ |
|
| വംശം/വർഗം/ഗോത്രം | മലയാളി |
| മദ്ഹബ് | ശാഫിഈ മദ്ഹബ് |
| ശ്രദ്ധേയമായ പ്രവർത്തി(കൾ) | ഇന്ത്യ, മിഡിൽ ഈസ്റ്റ്, മലേഷ്യ എന്നിവിടങ്ങളിലായി അഞ്ഞൂറിലധികം വിദ്യാഭ്യാസ, കാരുണ്യ സ്ഥാപനങ്ങൾ സ്ഥാപിച്ചു. |
| പഠിച്ച സ്ഥലം | ബാഖിയാത്തുസാലിഹാത് |
| ഗുരുനാഥന്മാർ | ഈ പട്ടിക കാണുക |
| Known for | വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ |
| ഉദ്യോഗം | മർക്കസു സ്സഖാഫത്തി സ്സുന്നിയ്യയുടെ ചാൻസലർ |
| തൊഴിൽ | ഇന്ത്യൻ ഗ്രാൻഡ് മുഫ്തി,അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമയുടെ ജനറൽ സെക്രട്ടറി
1992, സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി 1989, |
| സ്ഥാപകൻ | മർക്കസു സ്സഖാഫത്തി സ്സുന്നിയ്യ[3] |
വിദ്യാർത്ഥി (കൾ) | |
| സാഹിത്യകൃതികൾ | ഈ പട്ടിക കാണുക |
| വെബ്സൈറ്റ് | |
കേരളത്തിലെ ഒരു പ്രമുഖ മുസ്‌ലിം പണ്ഡിതനാണ് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയും അദ്ദേഹഹം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി[4][5][6] യാണ് . അറബിയിൽ ശൈഖ് അബൂബക്കർ അഹ്മദ് എന്ന് വിളിക്കുന്നു.[7] കോഴിക്കോട് ജില്ലയിലെ കാന്തപുരത്ത് ജനനം. കോഴിക്കോട് ജില്ലയിലെ കുന്നമംഗലത്ത് സ്ഥിതിചെയ്യുന്ന മർക്കസു സ്സഖാഫത്തി സുന്നിയയുടെ ജനറൽ സെക്രട്ടറി, സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി,മുസ്‌ലിം പണ്ഡിതൻ, പ്രഭാഷകൻ, എഴുത്തുകാരൻ, സംഘാടകൻ, വിദ്യാഭ്യാസ പ്രവർത്തകൻ എന്നീ നിലകളിൽ കാന്തപുരം അറിയപ്പെടുന്നു[അവലംബം ആവശ്യമാണ്].
ജീവിത രേഖ
[തിരുത്തുക]കുട്ടിക്കാലം
[തിരുത്തുക]കോഴിക്കോട്ജില്ലയിലെ താമരശേരിക്കടുള്ള ഉണ്ണികുളം ഗ്രാമപഞ്ചായത്തിലെ കാന്തപുരം എന്ന ഗ്രാമത്തിൽ മൌത്താരി അഹമ്മദ് ഹാജിയുടെയും കുഞ്ഞീമ ഹജ്ജുമ്മ യുടെയും മകനായി 1937 മാർച്ച് 22[8] [1] നാണ് ആലുങ്ങാപൊയിയിൽ അബൂബക്കർ മുസ്‌ലിയാർ ജനിച്ചത്. പിതാവ് അഹമ്മദ് ഹാജി ഖുർആൻ പണ്ഡിതനായിരുന്നു. മാതാവ് കുഞ്ഞീമ ഹജ്ജുമ്മ. തന്റെ പന്ത്രണ്ടാം വയസ്സിൽ പിതാവ് മരണപ്പെട്ടു. കാന്തപുരം എ.എം.എൽ.പി. സ്കൂളിൽ പ്രാഥമിക പഠനം നേടി. പിന്നീട് ഹയർ എലിമെന്ററി വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ഖുർആൻ പാരായണ ശാസ്ത്രത്തിൽ പ്രാവീണ്യം നേടിയ ഖാരിഅ ആയിരുന്ന പുത്തൂർ അബ്ദുള്ള മുസ്‌ലിയാരിൽ നിന്നും ഖുർആൻ പഠനം പൂർത്തിയാക്കി. പിന്നീട് കാന്തപുരം, വാവാട്, പൂനൂർ, കോളിക്കൽ, തലക്കടത്തൂർ, ചാലിയം തുടങ്ങിയ പള്ളികളിൽ താമസിച്ചു മത പഠനം നേടി. 1961-ൽ ഉപരിപഠനത്തിനായ വെല്ലൂർ ബാഖിയാത്തു സാലിഹാത് അറബിക് കോളേജിൽ ചേർന്നു.
നേതൃത്വത്തിലേക്ക്
[തിരുത്തുക]1962-ൽ തന്റെ ഇരുപത്തഞ്ചാം വയസ്സിൽ പൂനൂരിന് സമീപം മങ്ങാട് ജുമാ മസ്ജിദിലാണ് ദർസ് ആരംഭിച്ചത്. 1970-ൽ കോളിക്കൽ ജുമാ മസ്ജിദിലേക്ക് മാറിയ അദ്ദേഹം ആറു വർഷത്തിനു ശേഷം സ്വന്തം നാടായ കാന്തപുരം ജുമാ മസ്ജിദിലെ ദർസ് ചുമതലയേറ്റു. പിന്നീട് കുന്ദമംഗലത്തിനടുത്ത് കാരന്തൂരിൽ മർകസു സ്സഖാഫത്തി സുന്നിയ്യ എന്ന പേരിൽ സ്ഥാപനം ആരംഭിച്ചു. 1981 മുതൽ 1988 വരെ മർകസ് ശരീഅ വിഭാഗം തലവനായും 1988 മുതൽ ചാൻസലറായും സേവനം ചെയ്യുന്നു. 1974 ഏപ്രിലിൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ കേന്ദ്ര മുശാവറിൽ അംഗമായി. പിന്നീട് അതിന്റെ ഓഫിസ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായി. 1976 ൽ സംഘടന അഖിലേന്ത്യാ തലത്തിലേക്ക് വ്യാപിപ്പിക്കാൻ ചുമതലപ്പെടുത്തിയ മൂന്നംഗ സമിതിയിൽ അംഗമായി. 1975 മുതൽ 1989 വരെ സമസ്ത കേരളാ സുന്നീ യുവജന സംഘം ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. 1996 മുതൽ 2004 വരെ സമസ്ത കേരള സുന്നി യുവജന സംഘത്തിന്റെ പ്രസിഡണ്ടായിരുന്നു. 1987-ൽ കേരള ഹജ്ജ് കമ്മിറ്റി അംഗം, അറബി പാഠ പുസ്തക സംശോധനാ കമ്മിറ്റി അധ്യക്ഷൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ശേഷം സമസ്തയിലുണ്ടായ ചില പ്രശ്നങ്ങളാൽ 1989 ൽ സമസ്ത പുന സംഘടിപ്പിക്കപ്പെട്ടു. അന്ന് മുതൽ സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ച് വരുന്നു. 1992-ൽ അഖിലേന്ത്യ സുന്നി ജംഇയ്യത്തുൽ ഉലമ നിലവിൽ വന്നപ്പോൾ അതിന്റെ ജനറൽ സെക്രട്ടറിയായി. 1993-ൽ തന്നെ കോഴിക്കോട് സംയുക്ത ഖാദിയായി ബൈഅത്ത് ചെയ്യപ്പെട്ടു. 2019 ഡൽഹിയിൽ നടന്ന ഗരീബ് നവാസ് സമാധാനസമ്മേളനത്തിൽ ഒരു വിഭാഗം മുസ്‌ലീം പണ്ഡിതർ അദ്ദേഹത്തെ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ സുന്നി-സൂഫി ധാരയിലെ പരമോന്നത നേതാവായി അദ്ദേഹത്തെ അനുയായികൾ കരുതുന്നു. ദക്ഷിണേന്ത്യയിൽനിന്ന് ആദ്യമായാണ് ഒരാൾ ഈ പദവിയിലെത്തുന്നത്.

കൂടാതെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയിലെ എ.പി വിഭാഗത്തിന്റെ ജനറൽ സെക്രട്ടറി, കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ്, സുന്നീ യുവജന സംഘം സുപ്രീം കൌൺസിൽ അധ്യക്ഷൻ. സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോർഡ് പ്രസിഡന്റ്, മർകസുസഖാഫത്തി സുന്നിയ്യ ജനറൽ സെക്രട്ടറി, കേരളത്തിലെ നാല് ജില്ലകളുടെ സംയുക്ത ഖാസി പദവി തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നുണ്ട്.
ആഗോള തലത്തിൽ
[തിരുത്തുക]
ജോർദ്ദാൻ രാജാവിന്റെ മേൽനോട്ടത്തിൽ പ്രവത്തിക്കുന്ന റോയൽ അൽ ബയ്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് തോട്ട്[9], മുസ്ലിം വേൾഡ് ലീഗ്[അവലംബം ആവശ്യമാണ്] തുടങ്ങിയ ലോക സംഘടനകളിൽ അംഗമാണ് അദ്ദേഹം. സൗദി അറേബ്യ, യു.എ.ഇ തുടങ്ങിയ അറബ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർക്ക് വ്യക്തിബന്ധമുണ്ട്[10][11].
ജോർദാനിലെ അമ്മാൻ ദി റോയൽ ഇസ്ലാമിക് സ്ട്രാറ്റജിസ് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച 2010 - 2020 കാലയളവിൽ ലോകത്തെ സ്വാധീനിച്ച അഞ്ഞൂറ് മുസ്‌ലിം വ്യക്തികളിൽ ഒരാളായി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരെ തെരഞ്ഞെടുത്തിട്ടുണ്ട്.[12][13]
പ്രവർത്തനങ്ങൾ
[തിരുത്തുക]മതരംഗത്ത്
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ കാരന്തൂർ പ്രദേശത്തുനിന്നാണ് തന്റെ പ്രവർത്തനങ്ങൾക്ക് കാന്തപുരം തുടക്കമിട്ടത്. അനാഥാലയങ്ങൾ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, ശരീഅത്ത്, ഖുർആൻ പഠന കേന്ദ്രം, എഞ്ചിനീയറിംഗ് കോളേജ്,[14] ലോ കോളേജ്,[15] ഇംഗ്ലീഷ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അന്തർദേശീയ പാഠശാലകൾ, വനിതാ വിദ്യാഭ്യാസ കേന്ദ്രങ്ങൾ, ആശുപത്രികൾ, സാന്ത്വന കേന്ദങ്ങൾ, വ്യാപാര സമുച്ചയങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഉൾപ്പെടുന്ന മർക്കസു സ്സഖാഫത്തി സുന്നിയ എന്ന പ്രശസ്ത[16] സ്ഥാപനത്തിന്റെ സൂത്രധാരനും സ്ഥാപകനും, സ്ഥാപിത കാലം മുതൽ ജനറൽ സെക്രട്ടറിയും ആണ് കാന്തപുരം[17]. ആയിരക്കണക്കിന് പള്ളികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും മർകസിന് കീഴിൽ കേരളത്തിന് അകത്തും പുറത്തുമായി സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അനേകം സ്ഥാപനങ്ങളുടെ ഉപദേശകൻ, ചെയർമാൻ തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കുന്നു. ഒട്ടേറെ സുന്നി പോഷക സംഘടനകൾ, സുന്നി പ്രസിദ്ധീകരണങ്ങൾ, സുന്നി മുഖ പത്രമായ സിറാജ് ദിനപത്രം തുടങ്ങിയവയുടെ പ്രവർത്തനങ്ങളും കാന്തപുരത്തിന്റെ കീഴിലാണ്. അനേകം മഹല്ലുകളുടെ ഖാസിയാണ് കാന്തപുരം.
വിദ്യാഭ്യാസ രംഗത്ത്
[തിരുത്തുക]കാന്തപുരം ഏറ്റവും കൂടുതൽ ശ്രദ്ധ ചെലുത്തുന്ന പ്രവർത്തന മണ്ഡലമാണ് വിദ്യാഭ്യാസ രംഗം.[18] വിദ്യാഭ്യാസ രംഗത്തെ കാന്തപുരത്തിൻറെ സ്വപ്ന പദ്ധതിയായ മർക്കസ് നോളജ് സിറ്റി കോഴിക്കോട് കൈതപ്പൊയിൽ എന്ന സ്ഥലത്ത് 120 എക്ടരിൽ നിർമ്മാണത്തിലാണ്. നിലവിൽ ശരിഅ സിറ്റി,യുനാനി മെഡിക്കൽ കോളേജ്, തുടങ്ങിയ നിരവധി അക്കാദമിക് സമുച്ചയം നിലവിൽ വന്നു.
ജീവകാരുണ്യ രംഗത്ത്
[തിരുത്തുക]കാന്തപുരത്തിന്റെ കീഴിൽ വിവിധ അനാഥാലയങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ആന്തമാൻ നിക്കോബാർ ദ്വീപുകൾ, ബംഗാൾ, ത്രിപുര, പഞ്ചാബ്, ഗുജറാത്ത്, ആസ്സാം, ഒറീസ്സ, ഇന്ത്യ - പാക്ക് അതിർത്തി പ്രദേശങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലെ അനാഥരും ദുർബലരുമായ വിദ്യാർതികൾക്ക് മർക്കസ് പഠന സൗകര്യം നൽകുന്നുണ്ട്. നേപ്പാൾ പോലുള്ള രാജ്യങ്ങളിൽ അടുത്തകാലത്ത് പ്രവർത്തനം വ്യപിപ്പിച്ചിട്ടുണ്ട്.[19] കാശ്മീരി വിദ്യാർഥികളെ മർക്കസിനു കീഴിൽ സംരക്ഷിച്ചു വിദ്യാഭ്യാസം നൽകുന്നുണ്ട്. വിദേശ രാഷ്ട്രങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നുണ്ട് ഇദ്ദേഹം[അവലംബം ആവശ്യമാണ്].
യാത്രകൾ
[തിരുത്തുക]- "മനുഷ്യമനസ്സുകളെ കോർത്തിണക്കുക"എന്ന ശീർഷകത്തിൽ 1999 ൽ ഒരു കേരള യാത്ര നടത്തുകയുണ്ടായി.
- 2012 ൽ കാസർഗോട്ടു നിന്നും തിരുവനന്തപുരത്തേക്ക് "മാനവികതയെ ഉണർത്തുന്നു."യെന്ന മുദ്രാവാക്യവുമായി കേരളയാത്ര നടത്തി[20].
- 2014 ൽ കർണ്ണാടകയാത്ര നടത്തി.
- ആസാം യാത്ര
- കാശ്മീർയാത്ര
- ദ്വീപ് യാത്ര
പ്രധാന ഗ്രന്ഥങ്ങൾ
[തിരുത്തുക]ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |
മലയാളം
[തിരുത്തുക]- ഇസ്‌ലാമിലെ ആത്മീയ ദർശനം[21]
- വിശുദ്ധ പ്രവാചകന്മാർ ഇത് അറബിയിലേക്ക് ട്രാാൻസിലേറ്റ് ചെയ്തിട്ടുണ്ട്
- സ്ത്രീ ജുമുഅ
- കൂട്ടുപ്രാർഥന
- ജുമുഅ ഖുതുബ
- അൽ-ഹജ്ജ്
- മൈന്റ് ഓഫ് ഇസലാം
- അമേരിക്കൻ ഡയറി
- ത്വരീഖത്ത് ഒരു പഠനം
- ഇസ്ലാമും ഖാദിയാനിസവും
- മുഹമ്മദ് റസൂല് (സ)
- ഇസ്ലാം പഠനത്തിനൊരാമുഖം
- പ്രിയപ്പെട്ട കുട്ടികളെ (ഇത് അറബിയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്)
- വിശ്വാസ പൂർവ്വം (ആത്മകഥ)
ആത്മകഥ
[തിരുത്തുക]അബൂബക്കർ മുസ്ലിയാരുടെ ആത്മകഥയാണ് വിശ്വാസപൂർവം. മലബാർ ഫൗണ്ടേഷൻ ഫോർ റിസേർച്ച് ആന്റ് ഡെവലപ്‌മെന്റിാണ് ഇതിന്റെ പബ്ലിക്കേഷൻ ചെയ്തിരിക്കുന്നത്.മെയ് 2024ലാണ് ഇതിന്റെ ആദ്യ എഡിഷൻ പുറത്തിറങ്ങിയത്. അബൂബക്കർ മുസ്ലിയാരുടെ ജീവിത്തിന്റെ ഏകദേശ ഭാഗങ്ങളെല്ലാം ഇതിൽ പ്രതിപാദിക്കുന്നുണ്ട്. മലയാളമനോരമ മുൻ എഡിറ്റോറിയൽ ഡയറക്ടറായിരുന്ന തോമസ് ജേക്കബാണ് ഈകൃതിക്ക് അവതാരിക എഴുതിയിരിക്കുന്നത്.
നേതൃത്വം നൽകുന്ന സ്ഥാപനങ്ങൾ
[തിരുത്തുക]- മർക്കസു സ്സഖാഫത്തി സുന്നിയ, കോഴിക്കോട്
- മർക്കസ് നോളജ് സിറ്റി, കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലിൽ
ഗുരുക്കന്മാർ
[തിരുത്തുക]ബഹ്റുൽ ഉലൂം എന്ന സ്ഥാനപ്പേരിൽ അറിയപ്പെടുന്ന ഓ. കെ. സൈനുദ്ധീൻ കുട്ടി മുസ്ലിയാർ,ശൈഖ് ഹസ൯ ഹസ്റത്ത്, മുഹമ്മദ് അബൂബക്ക൪ ഹസ്റത്ത്, അബ്ദുൽ ജബ്ബാ൪ ഹസ്റത്ത്, സഈദ് ഹസ്റത്ത്, മീറാ൯ ഹസ്റത്ത്എ, ഇമ്പിച്ചാലി മുസ്‌ലിയാർ കുറ്റിക്കാട്ടൂർ എന്നിവ൪ ഗുരുനാഥ൯മാരാണ്.
വിമർശനങ്ങൾ
[തിരുത്തുക]- മുസ്‌ലിം സംഘടനകളുടെ ഐക്യം ലക്ഷ്യമാക്കി കുവൈത്ത് ഔഖാഫ് ഡയറക്ടറായിരുന്ന പരേതനായ നാദിർ അബ്ദുൽ അസീസ് നൂരിയുടെ സാന്നിദ്ധ്യത്തിൽ ഇദ്ദേഹം മറ്റിതര സംഘടനകളുമായി ഐക്യകരാറിൽ ഒപ്പ് വെച്ചു.[അവലംബം ആവശ്യമാണ്] എന്നാൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കരാർ പ്രസിദ്ധീകരണത്തിന് നൽകിയത് സ്വന്തം കോപ്പിയിൽ ആവശ്യമായ തിരുത്തലുകൾ വരുത്തിയതിനു ശേഷമായിരുന്നുവെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ മലയാള മുഖപത്രമായ പ്രബോധനം വാരികക്ക് നൽകിയ അഭിമുഖത്തിൽ ടി.കെ അബ്ദുല്ല ആരോപിച്ചു.[22]
- ചേകന്നൂർ മൗലവിയുടെ കൊലപാതകത്തിൽ ഇദ്ദേഹത്തിന് പങ്ക് സംശയിച്ചതിന്റെ അടിസ്ഥാനത്തിൽ കൊച്ചി സി.ബി.ഐ കോടതി കാന്തപുരത്തെ പത്താം പ്രതിയാക്കി സിബിഐ പ്രത്യേക ജഡ്ജി ബി. കെമാൽപാഷ ഉത്തരവിട്ടിരുന്നു.[23] എന്നാൽ വ്യക്തമായ തെളിവുകളുടെ അഭാവത്താൽ പിന്നീട് അദ്ദേഹം ഒഴിവാക്കപ്പെട്ടു.
- പെൺകുട്ടികൾ വഴിപിഴക്കാതിരിക്കാൻ വിവാഹപ്രായം പതിനാറാക്കണമെന്ന അദ്ദേഹത്തിൻറെ വാദം വിവാദമാവുകയുണ്ടായി[24].
- ലിംഗ സമത്വം പ്രകൃതി വിരുദ്ധവും ഇസ്ലാമിക വിരുദ്ധവും ആണെന്നും സ്ത്രീയുടെ പ്രധാന കർമ്മ മേഖല കുടുംബമാണ് എന്നുള്ള കാന്തപുരത്തിന്റെ പ്രസ്താവന കേരളത്തിൽ വൻ വിവാദം ഉണ്ടാക്കിയിരുന്നു.[25]. ലിംഗ സമത്വം, സ്ത്രീ പുരുഷ തുല്യത എന്നിവയെ ശക്തമായി എതിർക്കുന്ന മുസ്ലിം നേതാവായാണ് കാന്തപുരത്തെ പൊതുവെ വിലയിരുത്തപ്പെടുന്നത്[26]
- 2011 ഇലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ പിന്തുണയില്ലായിരുന്നെങ്കിൽ മുസ്‌ലിം ലീഗിന് ഒന്നോ രണ്ടോ സീറ്റ് മാത്രമേ കിട്ടുമായിരുന്നുള്ളൂ എന്ന അദ്ദേഹത്തിൻറെ വാദം വിവാദം ക്ഷണിച്ചു വരുത്തി.[27]
- 2016 ഇലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ണാർക്കാട് നിയമസഭാമണ്ഡലത്തിൽ മുസ്‌ലിം ലീഗ് സ്ഥാനാർത്തി അഡ്വ. എൻ. ഷംസുദ്ദീനെ വിജയിപ്പിക്കരുതെന്ന് പരസ്യമായി ആവശ്യപ്പെട്ടെങ്കിലും 12325 വോട്ടിന്റെ ഭൂരിപക്ഷത്തിന് അദ്ദേഹം വിജയിച്ചത് കാന്തപുരത്തിന് വൻ വിമർശനം ഏൽക്കേണ്ടി വന്നു. രണ്ട് സുന്നി പ്രവർത്തകരുടെ ഘാതകരെ രക്ഷിച്ച എംഎൽഎയെ പരാജയപ്പെടുത്തണമെന്നായിരുന്നു അണികളോട് കാന്തപുരം ആഹ്വാനം ചെയ്തിരുന്നത്.[28]
- ഇന്ത്യയിൽ നരേന്ദ്ര മോദിയുടെ ഭരണത്തിനു കീഴിൽ അസഹിഷ്ണുത വർദ്ധിച്ചതായി കരുതുന്നില്ലെന്ന് ഖലീജ് ടൈംസ്നു നൽകിയ അഭിമുഖത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു[29][30]
- 2018 ഇൽ കോഴിക്കോട് ചെറുവാടിയിൽ വെച്ച് സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നത് അക്രമവും നാശവും ഉണ്ടാക്കുമെന്ന അദ്ദേഹത്തിന്റെ അഭിപ്രായം ഏറെ വിമർശനങ്ങൾക്ക് കാരണമായി.[31][32]
- തിരുകേശവിവാദം: കാന്തപുരത്തിന് അബൂദാബിയിലെ ഒരു വ്യക്തി പ്രവാചക തിരുകേശം നൽകി എന്ന് സ്വയം അവകാശപെട്ടതോടെ ആണ് വിവാദങ്ങൾക്ക് തുടക്കം. മുടിയുടെ മഹത്ത്വം ലോകത്തെ ബോധ്യപ്പെടുത്താനും സൂക്ഷിയ്ക്കാനുമായി കോഴിക്കോട് നാൽപത് കോടിയോളം രൂപ മുടക്കി ഒരു പള്ളി പണിയാനും കാന്തപുരം തീരുമാനിച്ചു. ഇതിന്റെ പേരിൽ കേരളത്തിലും ഗൾഫിലും പണപ്പിരിവ് ആരംഭിച്ചതോടെ ചില മുസ്‌ലിം പണ്ഡിതരും സംഘടനകളും എതിർപ്പുമായി രംഗത്തെത്തി. മുടി വ്യാജമാണെന്നും കാന്തപുരത്തിന്റേത് തട്ടിപ്പുമാണെന്നും പറഞ്ഞ അവരോട് മുടി പ്രവാചകന്റേത് തന്നെയാണെന്ന് അദ്ദേഹം തറപ്പിച്ച് പറഞ്ഞു. തിരുകേശ വിവാദത്തിൽ ആദ്യമായി അഭിപ്രായം പറഞ്ഞ രാഷ്ട്രീയ നേതാവായ പിണറായി വിജയനോട് രാഷ്ട്രീയക്കാർ മതകാര്യങ്ങളിൽ ഇടപെടേണ്ടെന്നും അങ്ങനെയുണ്ടായാൽ അത് വർഗ്ഗീയ സംഘർഷങ്ങൾ സൃഷ്ടിയ്ക്കുമെന്നും കാന്തപുരം മറുപടി നൽകി.[33]
ഇന്ത്യൻ ഗ്രാൻഡ് മുഫ്തി
[തിരുത്തുക]2018 ജൂലൈ 20 ന് ഗ്രാൻഡ് മുഫ്തി അക്തർ റാസ ഖാൻ[34] മരിച്ചതിനെത്തുടർന്ന് രാംലീല മൈതാനത്ത് നടത്തിയ പരിപാടിയിൽ ഇന്ത്യയുടെ ഗ്രാൻഡ് മുഫ്തിയായി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ തിരഞ്ഞെടുത്തു എന്ന് മുസ്‌ലിയാരുടെ സ്വന്തം സ്ഥാപനമായ മർക്കസുസ്സഖാഫത്തുസ്സുന്നിയ്യയുടെ പത്രക്കുറിപ്പ് അവകാശപ്പെടുന്നു[35][36]. 2019 ഫെബ്രുവരി 24 ഞായറാഴ്ചയാണ് പരിപാടി നടന്നത്. ചടങ്ങിന് ശേഷം, വിവിധ പ്രദേശങ്ങളിൽ അനുയായികൾ അദ്ദേഹത്തിന് സ്വീകരണം സംഘടിപ്പിച്ചിരുന്നു[37]..
ബഹുമതികൾ, പുരസ്കാരങ്ങൾ, അന്താരാഷ്ട്ര അംഗീകാരങ്ങൾ
[തിരുത്തുക]- 2023 ജൂലൈ 20 ന് ഇസ്ലാമിൽ സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിന് അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകളുടെ അടിസ്ഥാനത്തിൽ മലേഷ്യൻ രാജാവ് അൽ സുൽത്താൻ അബ്ദുല്ല സുൽത്താൽ അഹമ്മദ് ഷാഹത്ത് ൻറെ നേതൃത്വത്തിൽ മലേഷ്യ അദ്ദേഹത്തെ അന്താരാഷ്ട്ര ടോക്കോ മാൽ ഹിജ്റ അവാർഡ് നൽകി ആദരിച്ചു.[38]
- ഇസ്ലാമിക സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും സംരക്ഷണത്തിനുള്ള സേവനത്തിന് സൌദി അറേബ്യ ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇസ്ലാമിക് ഹെറിറ്റേജിൽ നിന്നും ഇസ്ലാമിക് ഹെറിട്ടേജ് അവാർഡ്. 2008 ജനുവരിയിൽ അന്നത്തെ പാർലമെന്ററി കാര്യ മന്ത്രി വയലാർ രവിയാണ് ഈ അവാർഡ് നൽകിയത്.
- 1992ലെ മികച്ച സാമൂഹിക പ്രവർത്തകനുള്ള റാസ് അൽ ഖൈമ ഇസ്ലാമിക് അക്കാദമി അവാർഡ്
- വിദ്യാഭ്യാസ, സാമൂഹിക സേവന മേഖലകളിലെ മികച്ച സേവനങ്ങൾക്കുള്ള ഇന്ത്യൻ ഇസ്ലാമിക് സെന്റർ അവാർഡ് [39]
- 2005-ലെ ഹമീൽ അൽ ഗെയ്ത്ത് അന്താരാഷ്ട്ര വിശുദ്ധ ഖുർആൻ പുരസ്കാരം [39]
- 2006ലെ മികച്ച ഇന്തോ-അറബ് വ്യക്തിത്വത്തിനുള്ള പുരസ്കാരം [39]
- മികച്ച വിദ്യാഭ്യാസ സേവങ്ങൾക്ക് 2016 ലെ മലേഷ്യയിലെ ക്വലാലംപൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒഎസി ടുഡേ ഏർപ്പെടുത്തിയ ദി പ്രഷ്യസ് ജ്വൽസ് ഓഫ് മുസ്‌ലിം വേൾഡ് ബിസ് അവാർഡ് അന്നത്തെ മലേഷ്യൻ ധനകാര്യമന്ത്രി ജോഹാരി അബ്ദുൾ ഗനി സമ്മാനിച്ചു .[40][41][42][43]
- എസ്.എസ്.എഫ് ഗൾഫ് ഘടകമായ ആർ.സി.സി നൽകിയ കഴിഞ്ഞ അര നൂറ്റാണ്ടില് കേരള മുസ്ലിം ജീവിതത്തെ ഏറ്റവും കൂടുതല് സ്വാധീനിച്ച നേതാവ് എന്ന നിലയിൽ മഖ്ദൂം അവാർഡ്[44]
- കേരള പ്രവാസി ഭാരതി അവാർഡ്[45]
- ജോർദാനിലെ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്റർ പ്രസിദ്ധീകരിച്ച ഏറ്റവും സ്വാധീനമുള്ള 500 മുസ്ലീങ്ങളുടെ പട്ടികയിൽ ഇന്ത്യ നിന്നും അദ്ദേഹം തുടർച്ചയായി നിരവധി വർഷങ്ങളായി സ്ഥാനം പിടിച്ചിട്ടുണ്ട്.
അവലംബങ്ങൾ
[തിരുത്തുക]- 1 2 "Women shouldn't hit streets against CAA, raise slogans or clench fists: Sunni Muslim cleric in Kerala". The Indian Express. 28 January 2020. Retrieved 7 March 2020.
Aboobacker Musliyar is India's Grand Mufti, general secretary of the All India Sunni Jamiyyathul Ulama and chancellor of the Jamia Markaz group of institutions. The 83-year-old leads the AP faction of Samastha, the biggest Muslim body of scholars and clerics in Kerala.
{{cite web}}: CS1 maint: url-status (link) - ↑ "About Sheikh Abubakr Ahmad". Archived from the original on 2019-05-08. Retrieved 8 May 2019.
- ↑ Filippo Osella & Caroline Osella. "Islamism and Social Reform in Kerala, South India" (PDF). Modern Asian Studies. 42 (2/3): 327. JSTOR 20488022.
{{cite journal}}: Wikipedia Library link in(help)|url= - ↑ "Kanthapuram selected Grand Mufti of India | Kozhikode News - Times of India". The Times of India.
- ↑ "കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ ഗ്രാൻഡ് മുഫ്തി". Mathrubhumi. Archived from the original on 2019-02-25. Retrieved 25 feb 2019.
{{cite web}}: Check date values in:|access-date=(help) - ↑ "കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ ഗ്രാന്റ് മുഫ്തിയായി പ്രഖ്യാപിച്ചു". Jaihind TV. 24 ഫിബ്രവരി 2019. Retrieved 25 ഫിബ്രവരി 2019.
{{cite web}}: Check date values in:|access-date=and|date=(help) - ↑ http://www.arabnews.com/node/307156 അറബ് ന്യൂസ് സൗദി അറേബ്യ
- ↑ വിശ്വാസപൂർവ്വം [Vishwasapoorvam, Malayalam Autobiography of AP Aboobacker Musliyar Kanthapuram] (in Malayalam) (First ed.). മലൈബാർ പ്രസ് (published 20 June 2024). 2024. p. 395. ISBN 8195918557.
{{cite book}}: CS1 maint: unrecognized language (link) - ↑ "Welcome".
- ↑ "Saudi Gazette/ Home Page". saudigazette.com.sa. Archived from the original on 2013-04-22. Retrieved 2015-08-25.
- ↑ http://www.coastaldigest.com/index.php/news/53088-a-p-aboobacker-takes-up-nitaqat-issue-with-saudi-authorities
- ↑ "ലോകത്തെ സ്വാധീനിച്ച മുസ്‌ലിം വ്യക്തിത്വം: കാന്തപുരം അഞ്ചാംവർഷവും പട്ടികയിൽ". Mathrubhumi. Archived from the original on 2019-04-07. Retrieved 2019-06-11.
- ↑ THE WORLD'S 500 MOST INFLUENTIAL MUSLIMS-2016 (PDF). The Royal Islamic Strategic Studies Centre, Jordan. 2016. p. 132. Retrieved 26 നവംബർ 2019.
{{cite book}}: More than one of|pages=and|page=specified (help) - ↑ "Markaz Institute Of Engineering And Technology | Deccan Chronicle". www.deccanchronicle.com. Archived from the original on 2020-03-20. Retrieved 2020-03-20.
- ↑ May 13, T. C. Sreemol | TNN | Updated:; 2018; Ist, 12:35. "10 maulvis all set for new role as advocates | Kochi News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-03-20.
{{cite web}}:|first=has generic name (help);|last2=has numeric name (help)CS1 maint: extra punctuation (link) CS1 maint: numeric names: authors list (link) - ↑ Gazette, The Milli (2013-09-05). "Awards". www.milligazette.com (in ഇംഗ്ലീഷ്). Retrieved 2020-03-20.
MAULANA ABDUR RAHEEM who completed Kamil Saqafi course from South India's famous religious-cum-modern Islamic University, Jamia Markaz Al Saqafat Al Sunniya in 2009
{{cite web}}: CS1 maint: url-status (link) - ↑ "Saudi Gazette/ Home Page". saudigazette.com.sa.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Sep 20, TNN |; 2018; Ist, 14:21. "Kozhikode student gets PhD from JNU for study on Kanthapuram | Kozhikode News - Times of India". The Times of India (in ഇംഗ്ലീഷ്). Retrieved 2020-03-20.
Muhammed submitted his thesis on the 'The role and contribution of Sheikh Aboobacker Ahamed to the cultural, educational, and Arabic literacy awakening among the Muslim community in Kerala.' The study also discusses the Kanthapuram's initiatives in the educational field. "These efforts helped the Muslim community, especially the Sunni sections, tremendously to overcome the educational backwardness. He also set up educational institutions in Jammu and Kashmir, West Bengal and Gujarat," Muhammed said.
{{cite web}}:|last2=has numeric name (help)CS1 maint: numeric names: authors list (link) CS1 maint: url-status (link) - ↑ 2010, (c)جميع الحقوق محفوظة لدائرة الشؤون الإسلامية والعمل الخيري بدبي. "Islamic Center". www.iacad.gov.ae. Archived from the original on 2016-05-01. Retrieved 2016-05-13.
{{cite web}}:|last=has numeric name (help) - ↑ http://malayalam.oneindia.in/news.html%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- ↑ "Malayalam Books Online". puzha.com. Archived from the original on 2016-03-04. Retrieved 2015-08-24.
- ↑ "കുവൈത്ത് കരാറിന്റെ ഗതിയും തഥൈവ". പ്രബോധനം വാരിക. 09 സെപ്റ്റംബർ 2016. Archived from the original on 2021-07-24. Retrieved 19 നവംബർ 2019.
നിർഭാഗ്യവശാൽ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ കരാർ പ്രസിദ്ധീകരണത്തിന് നൽകിയത് സ്വന്തം കോപ്പിയിൽ സ്വമേധയാ വെട്ടും തിരുത്തും വരുത്തിക്കൊണ്ടാണ്
{{cite journal}}: Check date values in:|date=(help) - ↑ ദിഹിന്ദു റിപ്പോർട്ട്: http://www.hindu.com/2005/07/27/stories/2005072713660400.htm Archived 2014-07-16 at the Wayback Machine
- ↑ User, Super. "വിവാഹ പ്രായം 16 ആക്കണം : കാന്തപുരം". Asianet News. Archived from the original on 2019-04-07. Retrieved 2015-04-16.
{{cite web}}:|last=has generic name (help) - ↑ ലിംഗസമത്വം സമൂഹത്തിനെതിര്, സ്ത്രീകൾക്ക് പ്രസവിക്കാൻ മാത്രമേ കഴിയൂ- കാന്തപുരം Read more at: http://www.mathrubhumi.com/news/kerala/kanthapuram-malayalam-news-1.702049
- ↑ കേരളാ കൌമുദി ദിനപത്രത്തിൽ വന്ന വാർത്ത http://news.keralakaumudi.com/beta/news.php?NewsId=NCRP0068575&fb_comment_id=1203997726283177_1204014752948141#f1d4bab9e7dcb28
- ↑ റിപ്പോർട്ടർ ചാനലിലെ വേണുമായി 8 ഒക്ടോബർ 2011ന് നടത്തിയ അഭിമുഖം https://www.youtube.com/watch?v=0cVvRbMB_LU
- ↑ മണ്ണാർക്കാട് എംഎൽഎയെ ജയിപ്പിക്കരുതെന്ന് കാന്തപുരം-തേജസ് ദിനപത്രത്തിലെ വാർത്ത http://www.thejasnews.com/%E0%B4%AE%E0%B4%A3%E0%B5%8D%E0%B4%A3%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%BE%E0%B4%9F%E0%B5%8D-%E0%B4%8E%E0%B4%82%E0%B4%8E%E0%B4%B2%E0%B5%8D%E2%80%8D%E0%B4%8E%E0%B4%AF.html/ Archived 2016-06-01 at the Wayback Machine
- ↑ Khaleej Times (20 ജൂൺ 2016). "Fight terror with education". khaleejtimes.com. Retrieved 19 നവംബർ 2019.
Question: Do you think India is becoming increasingly intolerant, especially after the Bharatiya Janata Party came to power?
Answer: I don't think so. It's just one section of society who thinks that way. - ↑ "ബി.ജെ.പി ഭരണത്തിൽ അസഹിഷ്ണുത വർധിച്ചതായി കരുതുന്നില്ല –കാന്തപുരം". Madhyamam.
- ↑ സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ നാശവും അക്രമവും ഉണ്ടാവും-കാന്തപുരം http://www.mathrubhumi.com/news/kerala/anti-women-statement-by-kanthapuram-a-p-aboobacker-musliyar-1.2710671
- ↑ "'Women need not participate in CAA protests like men,' Aboobacker Musliyar stokes row | the News Minute". www.thenewsminute.com. 28 January 2020. Archived from the original on 6 February 2020. Retrieved 2020-02-28.
- ↑ "പ്രവാചക കേശത്തിൻറെ ആധികാരികത തെളിയിക്കാൻ കാന്തപുരത്തെ വെല്ലുവിളിച്ച് ഇ കെ സുന്നി പ്രമേയം". Asianet News Network Pvt Ltd.
- ↑ Mulla, Malikarehana A. "6" (PDF). Sects and sub sects among the Muslims of Karnataka with special reference to North Karnataka a study. p. 221. Retrieved 27 February 2020.
In India, the Grand Mufti is traditionally from the Barelvi school of Sunni Islam presently Mihammad Akhtar Raza Khan is the Grand Mufti of India.
- ↑ "Kanthapuram selected Grand Mufti of India". The Times of India. 27 February 2019. Archived from the original on 28 February 2019. Retrieved 15 February 2020.
- ↑ "अजहरी मियां के जनाजे में दिखा जो जनसैलाब, आपने कभी नहीं देखा होगा, देखें तस्वीरें". Rajasthan Patrika. Archived from the original on 27 March 2019. Retrieved 30 January 2019.
- ↑ "ഇന്ത്യൻ ഗ്രാൻഡ് മുഫ്തി: കാന്തപുരത്തിന് നഗരത്തിന്റെ സ്നേഹാദരം". മലയാള മനോരമ ദിനപത്രം. Archived from the original on 2019-08-07. Retrieved 2019-08-07.
- ↑ "Kanthapuram conferred with Malaysia's highest civilian award". English.Mathrubhumi (in ഇംഗ്ലീഷ്). 2023-07-20. Retrieved 2023-08-01.
- 1 2 3 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>ടാഗ്;Times of Oman 9 Feb 2012എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "9th Muslim World BIZ 2019 | Organisation Of Islamic Cooperation | Muslim World". Muslim World Biz. OIC International Business Centre Sdn. Bhd. Retrieved 13 January 2020.
- ↑ "نخبگان اقتصادی جهان اسلام" (PDF). Government of the Islamic Republic of Iran (in പേർഷ്യൻ). Archived from the original (PDF) on 13 January 2020. Retrieved 13 January 2020.
- ↑ "THEJAS NEWS". thejasnews.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "NARADA MALAYAM". malayalam.naradanews.com. Archived from the original on 2016-10-29. Retrieved 2016-10-20.
- ↑ http://mathrubhumi.com/online/malayalam/news/story/3449006/2015-02-28/kerala&sa=U%5Bപ്രവർത്തിക്കാത്ത+കണ്ണി%5D
- ↑ "കാന്തപുരത്തിന് പ്രവാസി ഭാരതി പുരസ്‌കാരം". Kvatha.com (in ഇംഗ്ലീഷ്). Retrieved 2020-03-20.
ഇതും കാണുക
[തിരുത്തുക]പുറം കണ്ണികൾ
[തിരുത്തുക]- അഭിമുഖം Archived 2016-03-06 at the Wayback Machine മലയാളം വാരിക, 2012 മെയ് 04
- ഫേസ്ബുക്ക് താൾ
- സംഗ്രഹിത ജീവചരിത്രം
- CS1 maint: url-status
- CS1 errors: URL
- CS1 errors: redundant parameter
- CS1 errors: generic name
- CS1 errors: numeric name
- Articles lacking sources
- All articles lacking sources
- CS1 പേർഷ്യൻ-language sources (fa)
- കേരളത്തിലെ ഇസ്ലാമിക പണ്ഡിതർ
- ഇന്ത്യയിലെ സുന്നി മുസ്ലീങ്ങൾ
- മുസ്‌ലീം മത നേതാക്കൾ
- കോഴിക്കോട് ജില്ലയിൽ ജനിച്ചവർ
- കേരളത്തിലെ സമുദായനേതാക്കൾ
- ഇന്ത്യയിലെ ഇസ്ലാമികപണ്ഡിതർ
- മർകസ്
- 1939-ൽ ജനിച്ചവർ
- എപി വിഭാഗം സമസ്തയുടെ നേതാക്കൾ
- കേരളത്തിലെ പ്രഭാഷകർ