കാന്തനോടു ചെന്നു മെല്ലെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സ്വാതി തിരുനാൾ നീലാംബരി രാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു മലയാളം പദ്യമാണ് 'കാന്തനോടു ചെന്നു മെല്ലെ'[1]

വരികൾ[തിരുത്തുക]

കാന്തനോടു ചെന്നു മെല്ലെ
കിളിമൊഴി ശുചമിഹ വദ

കാതരാക്ഷി താന്തയായി മരുവുന്നേൻ തരുണീമണി
ഹേ രമണീയ ഗുണവസതി ചലമിഴി

ഇന്ദുവുമുയർന്നുവന്നു മമ ഹൃദി
നിരുപമശുചമിഹ നൽകീടുന്നു
മന്ദമാരുതനും മേ മനതാരിലഹോ
ബഹുഖേദവുമിഹ വിതരതി ബത

ചുതസായകനും ഹൃദിശിവശിവ
കരുണയുമിഹ ശോഭനാംഗി വരുമെന്നു
പ്രീതിപൂണ്ടയി ബാലേ പ്രിയമാനസവു-
മ്മയി മോദസഹിതമായി വിരചയ

പലദിവസവുമുണ്ടിഹ ഞാൻ പരിണത-
ശശധരമുഖി വലയുന്നതുമോർക്ക നീ
വലഭിദാദി സുരനതനാം വസുദേവസുതൻ
വരുമെന്നിഹ മമ ധവനയി സഖി

അവലംബം[തിരുത്തുക]

  1. http://www.swathithirunal.in/htmlfile/123.htm