കാനറ കൂരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Canara barb
Barbus lithopidos Mintern 138.jpg
Scientific classification e
Kingdom: Animalia
Phylum: Chordata
Class: Actinopterygii
Order: Cypriniformes
Family: Cyprinidae
Genus: Hypselobarbus
Species:
H. lithopidos
Binomial name
Hypselobarbus lithopidos
(F. Day, 1874)
Synonyms
  • Barbus lithopidos Day, 1874
  • Gonoproktopterus lithopidos (Day, 1874)
  • Puntius lithopidos (Day, 1874)

ദക്ഷിണേന്ത്യയിലെ പുഴകളിൽ കാണപ്പെടുന്ന 11 കൂരൽ ഇനങ്ങളിലൊന്നാണ് ഹിപ്‌സെലോബാർബസ് ലിത്തോപിഡോസ്. വംശനാശം സംഭവിച്ചെന്ന് ശാസ്ത്രലോകം കരുതിയ അപൂർവമായ ഈ ശുദ്ധജലമത്സ്യത്തെ ഏതാണ്ട് മുക്കാൽ നൂറ്റാണ്ടിനുശേഷം 2013 ൽ കണ്ടെത്തിയിരുന്നു. 1941-ൽ സുന്ദരരാജ് ബി. ആണ് ഈ മത്സ്യത്തെ കണ്ടെത്തിയ കാര്യം ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടുള്ളത്. കർണാടകത്തിൽ ദക്ഷിണകന്നഡ ജില്ലയിലെ ഫൽഗുനി പുഴയിലും കാസർകോട്ടുകൂടി ഒഴുകുന്ന ചന്ദ്രഗിരിപ്പുഴയിലും അവയുടെ കൈവഴികളിലും മാത്രമാണ് ഈ കൂരൽമത്സ്യം കാണപ്പെടുന്നത്. അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ സംഘടന (ഐ.യു.സി.എൻ.) ചുവപ്പുപട്ടികയിൽ 'കൂടുതൽ വിവരങ്ങൾ ലഭ്യമല്ലാത്ത ജീവികളുടെ ഗണ'ത്തിലാണ് ഈ മത്സ്യത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്.[2]

അവലംബം[തിരുത്തുക]

  1. Raghavan, R.; Ali, A. (2011). "Hypselobarbus lithopidos". The IUCN Red List of Threatened Species. 2011: e.T172483A6901473. doi:10.2305/IUCN.UK.2011-1.RLTS.T172483A6901473.en. Downloaded on 18 December 2017.
  2. ജോസഫ് ആന്റണി (2013 ഒക്ടോബർ 4). "അപൂർവ്വമത്സ്യത്തെ 70 വർഷത്തിന് ശേഷം ചന്ദ്രഗിരി പുഴയിൽ കണ്ടെത്തി". മാതൃഭൂമി. ശേഖരിച്ചത് 2013 ഒക്ടോബർ 4.

ഇതും കാണുക[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാനറ_കൂരൽ&oldid=2818605" എന്ന താളിൽനിന്ന് ശേഖരിച്ചത്