കാനം ഇ.ജെ.
മലയാളത്തിലെ ഒരു നോവലിസ്റ്റും നാടകകൃത്തുമായിരുന്നു[1] കാനം ഇ.ജെ. എന്നറിയപ്പെടുന്ന ഇ.ജെ. ഫിലിപ്പ്.
ജീവിതരേഖ
[തിരുത്തുക]നേത്രരോഗവിദഗ്ദ്ധനായിരുന്ന കാനം പടിഞ്ഞാറ്റുപകുതിയിലെ ഫീലിപ്പോസ് ആശാന്റെ കൊച്ചു മകനായിരുന്നു ഇദ്ദേഹം. കങ്ങഴ ഹൈസ്കൂളിൽ നിന്നും മലയാളം ഹയ്യർ പാസ്സായ ഫിലിപ്പ് പട്ടാളത്തിൽ ചേർന്നു. തിരിച്ചു വരുമ്പോൾ ബി ക്ളാസ്സ് മെഡിക്കൽ പ്രാക്റ്റീഷണറാകാൻ യോഗ്യത നേടിയിരുന്നുവെങ്കിലും സാഹിത്യവാസന ഉണ്ടായിരുന്നതിനാൽ, അദ്ദേഹം കാനം സി.എം.എസ്സ് മിഡിൽസ്കൂളിൽ അദ്ധ്യാപകനായി ചേർന്നു. പിന്നീട് മുണ്ടക്കയം, കുമ്പളാംപൊയ്ക, കോട്ടയം എന്നിവിടങ്ങളിലെ സി.എം എസ്സ്. സ്കൂളുകളിൽ ജോലി നോക്കി. അദ്ധ്യാപികയായിരുന്ന ശോശാമ്മയയിരുന്നു ഭാര്യ. സോഫി, സാലി, സാജൻ, സൂസി, സേബ എന്നിവർ മക്കൾ. 1982 ജൂൺ 13നു അന്തരിച്ചു.
കൃതികൾ
[തിരുത്തുക]"ബാഷ്പോദകം" എന്ന കവിതാസമാഹാരം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ കൃതി. അതിലെ "കുടിയിറക്ക്" എന്ന കവിത കഥാപ്രസംഗം ആയും ടാബ്ളോ ആയും സ്കൂൾ വാർഷികങ്ങളിൽ പേരെടുത്തു. "ജീവിതം ആരംഭിക്കുന്നു" ആയിരുന്നു ആദ്യ നോവൽ. മനോരമ വാരികയിൽ വന്ന "ഈ അരയേക്കർ നിന്റേതാണ്"," പമ്പാനദി പാഞ്ഞൊഴുകുന്നു" എന്നീ നീണ്ടകഥകളിലൂടെ പ്രസിദ്ധനായി. തുടർന്നു മനോരമയിൽ ചേർന്നു. 1967ൽ സ്വന്തമായി "മനോരാജ്യം" എന്ന വാരിക തുടങ്ങി. കാട്ടുമങ്ക, ഹൈറേഞ്ച് തുടങ്ങിയവ ഏറെ വായനക്കാരെ നേടി. അറുപതുകളിലെ കൌമരപ്രായക്കരായ മലയാളികളിൽ വായനാശീലം വളർത്തിയത് കാനം ഈ.ജെയും മോഹൻ ഡി. കങ്ങഴയും (ഡിറ്റക്റ്റീവ് നോവലിസ്റ്റ്) മുട്ടത്തു വർക്കിയുമായിരുന്നു. വായനക്കാരെ അകർഷിക്കാനുള്ള മസാല ചേർത്തു ആദ്യമായി " നീണ്ടകഥകൾ" സൃഷ്ടിച്ചത് കാനം ഈജെയാണ്. പക്ഷേ "പൈങ്കിളി" എന്ന പേരു വീണതു 'പാടാത്ത പൈങ്കിളി'യുടെ കർത്താവ് മുട്ടത്തു വർക്കിയ്ക്കാണ്.
തിരുവല്ലയിലെ അമ്മാളുകുട്ടി കൊലക്കേസ്സ് ആധാരമാക്കി എഴുതിയ " ഭാര്യ" എന്ന നോവൽ ഏറെ ജനപ്രീതി നേടി.[2] ഉദയാ ഈ നോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച അതേ പേരിലുള്ള ചലച്ചിത്രം വളരെ പ്രസിദ്ധമാണ്. സത്യനും രാഗിണിയും ആയിരുന്നു താരങ്ങൾ. വയലാർ രാമവർമ്മ ഈ ചിത്രത്തിനു വേണ്ടി എഴുതിയ "പെരിയാറേ", "ഓമനക്കൈയ്യിലൊരൊലിവില കൊമ്പുമായ്" എന്നിവ ഇന്നും പോപ്പുലറാണ്. 7 നാടകങ്ങളും 2 കവിതാസമാഹാരങ്ങളും നൂറിൽപ്പരം നോവലുകളും കാനത്തിന്റേതായിട്ടുണ്ട്. 23 നോവലുകൾ എണ്ണം ചലച്ചിത്രങ്ങളാക്കപ്പെട്ടു. എല്ലാത്തിനും അദ്ദേഹം തിരക്കഥ എഴുതി. 5 ചിത്രങ്ങൾക്കു ഗാനമെഴുതി. 'അവൾ വിശ്വസ്തയായിരുന്നു' എന്ന ചിത്രത്തിലെ "തിരയും തീരവും ചുംബിച്ചുറങ്ങി" [3] തുടങ്ങിയ ചലച്ചിത്രഗാനങ്ങൾ വളരെ പ്രസിദ്ധമാണ്.
അവലംബം
[തിരുത്തുക]- ↑ "അരങ്ങിലെ പെൺപെരുമ". മാതൃഭൂമി. Archived from the original on 2013-08-03. Retrieved 2013 സെപ്റ്റംബർ 8.
{{cite news}}
: Check date values in:|accessdate=
(help)CS1 maint: bot: original URL status unknown (link) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2010-05-21.
- ↑ http://www.malayalasangeetham.info/php/displayYear.php?year=1978