കാദീശാ പള്ളി, കായംകുളം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കാദീശാ ഓർത്തഡോക്സ് ക്രൈസ്തവ ദേവാലയം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കായംകുളം കാദീശാ പള്ളി

ആലപ്പുഴ ജില്ലയിലെ കായംകുളത്ത് സ്ഥിതി ചെയ്യുന്ന ഒരു ക്രിസ്ത്യൻ ദേവാലയമാണ്‌ കാദീശാ ഓർത്തഡോക്സ് പള്ളി. ക്രി.വ. 820-കളിൽ കേരളത്തിൽ എത്തിയ മാർ സാബോർ‍, മാർ അഫ്രോത്ത്‌ എന്നീ പുരോഹിത പ്രമുഖരാൽ സ്ഥാപിതമാണു ഈ ദേവാലയം എന്നു വിശ്വസിക്കപ്പെടുന്നു. റമ്പാൻ ബൈബിൾ എന്ന പേരിൽ പിന്നീട് അറിയപ്പെട്ട 1811-ലെ ബൈബിൾ വിവർത്തനയത്നത്തിലെ പ്രമുഖനായിരുന്ന കായംകുളം ഫിലിപ്പോസ് റമ്പാൻ ഈ പള്ളിക്കാരനായിരുന്നു.

Mar Sabor and Mar Proth

പേരിനു പിന്നിൽ[തിരുത്തുക]

കാദീശാ എന്ന സുറിയാനി പേരിനർത്ഥം പരിശുദ്ധൻ എന്നാണ്‌. മാർ സാബോറിനേയും മാർ ആഫ്രോത്തിനേയും പരിശുദ്ധർ എന്ന് വിളിച്ചിരുന്നു. അവരുടെ സ്മരണാർത്ഥമാണ്‌ പള്ളിക്ക് കാദീശാ പള്ളി എന്ന പേര്‌ വന്നത്.

പെരുന്നാൾ[തിരുത്തുക]

കായംകുളം കാദീശാ പള്ളിയുടെ തലപള്ളി കടമ്പനാട്‌ വലിയ പള്ളിയാണ്‌. ഈ ദേവാലയത്തിന്റെ പെരുന്നാൾ പരമ്പരാഗതമായി കണ്ടനാട്‌ ബാവയുടെ ഓർമ്മദിനമായ ഒക്ടോബർ 20-നാണ്‌ നടത്തിവന്നിരുന്നത്. ഇപ്പോഴുള്ള പള്ളിയുടെ പ്രതിഷ്ഠ 1972 ഫെബ്രുവരി 2 -ന് നിർവ്വഹിച്ചതിന് ശേഷം തുടർന്നുളള വർഷങ്ങളിൽ ആ ദിനമാണു പിന്നീട്‌ പെരുന്നാൾ ദിനമായി ആഘോഷിച്ചു വരുന്നത്‌.

"https://ml.wikipedia.org/w/index.php?title=കാദീശാ_പള്ളി,_കായംകുളം&oldid=3689272" എന്ന താളിൽനിന്ന് ശേഖരിച്ചത്