കാത്തെ ചോപ്പിൻ
കാത്തെ ചോപ്പിൻ | |
|---|---|
![]() | |
| ജനനം | കാതറിൻ ഒ'ഫ്ലാഹെർട്ടി ഫെബ്രുവരി 8, 1850 സെന്റ് ലൂയിസ്, മിസോറി, യു.എസ്. |
| മരണം | ഓഗസ്റ്റ് 22, 1904 (54 വയസ്സ്) സെന്റ് ലൂയിസ്, മിസോറി, യു.എസ്. |
| തൊഴിൽ | നോവലിസ്റ്റ്, ചെറുകഥാകൃത്ത് |
| Genre | റിയലിസ്റ്റിക് ഫിക്ഷൻ |
| ശ്രദ്ധേയമായ രചന(കൾ) | The Awakening |
കാത്തെ ചോപ്പിൻ എന്ന കാതെറീൻ ഓ ഫ്ലാഹേർട്ടി (ഫെബ്രുവരി 8, 1850 – ആഗസ്റ്റ് 22, 1904) ലൂയിസിയാന ആസ്ഥാനമായുള്ള ഒരു അമേരിക്കൻ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്നു. സെൽഡ ഫിറ്റ്സ്ജെറാൾഡിനെപ്പോലുള്ള തെക്കൻ അല്ലെങ്കിൽ കത്തോലിക്കാ പശ്ചാത്തലത്തിലുള്ള ഇരുപതാം നൂറ്റാണ്ടിലെ അമേരിക്കൻ ഫെമിനിസ്റ്റ് എഴുത്തുകാരുടെ മുൻഗാമിയായി പണ്ഡിതന്മാർ അവരെ കണക്കാക്കുന്നു. കൂടാതെ ലൂസിയാന ക്രിയോൾ പൈതൃകത്തിലെ ഏറ്റവും കൂടുതൽ വായിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്ത എഴുത്തുകാരിൽ ഒരാൾകൂടിയാണ് അവർ. 1899-ൽ പുറത്തിറങ്ങിയ ദി അവേക്കണിംഗ് എന്ന നോവലിലൂടെയാണ് അവർ ഇന്ന് വായനക്കാർക്കിടയിൽ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത്.
ജീവിതരേഖ
[തിരുത്തുക]മിസോറിയിലെ സെന്റ് ലൂയിസ്നഗരത്തിലാണ് ചോപിൻ കാതറിൻ ഒ'ഫ്ലാഹെർട്ടി എന്ന പേരിൽ ജനനം. അയർലണ്ടിലെ ഗാൽവേയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയ ഒരു വിജയിയായ വ്യവസായിയായിരുന്നു പിതാവ് തോമസ് ഒ'ഫ്ലാഹെർട്ടി. അവരുടെ അമ്മ എലിസ ഫാരിസ്, അദ്ദേഹത്തിന്റെ രണ്ടാമത്തെ ഭാര്യയായിരുന്നു. ഫ്രഞ്ച് കനേഡിയൻ വംശജയായ അവർ ലൂയിസിയാന ക്രിയോൾ വംശീയ വിഭാഗത്തിലെ അഥീനൈസ് ചാർലെവില്ലെയുടെ മകളായതിനാൽ, സെന്റ് ലൂയിസിലെ വംശീയ ഫ്രഞ്ച് സമൂഹവുമായി നല്ല ബന്ധമുള്ള അംഗമായിരുന്നു . ചോപിന്റെ പൂർവ്വികരിൽ ചിലർ അലബാമയിലെ ഡൗഫിൻ ദ്വീപിലെ ആദ്യകാല യൂറോപ്യൻ (ഫ്രഞ്ച്) നിവാസികളിൽ ഉൾപ്പെട്ടിരുന്നു.[1]
മരണം
[തിരുത്തുക]1904 ഓഗസ്റ്റ് 20-ന് സെന്റ് ലൂയിസ് വേൾഡ്സ് ഫെയർ സന്ദർശിക്കുന്നതിനിടെ ചോപ്പിന് തലച്ചോറിൽ രക്തസ്രാവം ഉണ്ടായി. രണ്ട് ദിവസത്തിന് ശേഷം, 54-ാം വയസ്സിൽ അവർ അന്തരിച്ചു. സെന്റ് ലൂയിസിലെ കാൽവരി സെമിത്തേരിയിൽ അവരെ സംസ്കരിച്ചു.[2]
ഇതും കാണൂ
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]- ↑ Associates of St. Louis University Libraries, Inc.; Landmarks Associate of St. Louis, Inc. (1969). Literary St. Louis: Noted Authors and St. Louis Landmarks Associated With Them.
- ↑ O'Flaherty (1984). "Kate Chopin, An Introduction to (1851–1904)". Twentieth-Century Literary Criticism. 14.
കൂടുതൽ വായനയ്ക്ക്
[തിരുത്തുക]- "Kate O'Flaherty Chopin" (1988) A Dictionary of Louisiana Biography, Vol. I, p. 176
- Koloski, Bernard (2009) Awakenings: The Story of the Kate Chopin Revival. Louisiana State University Press, Baton Rouge, LA. ISBN 978-0-8071-3495-5
- Eliot, Lorraine Nye (2002) The Real Kate Chopin, Dorrance Publishing Co., Pittsburgh, PA. ISBN 0-8059-5786-3
- Berkove, Lawrence I (2000) "Fatal Self-Assertion in Kate Chopin's 'The Story of an Hour'." American Literary Realism 32.2, pp. 152–158.
- Toth, Emily (1999) Unveiling Kate Chopin. University Press of Mississippi, Jackson, MS. ISBN 1-57806-101-6


