കാതലിൻ വർഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2008 ൽ പുറത്തിറങ്ങിയ റൊമാനിയൻ സിനിമ. സംവിധാനം പീറ്റർ സ്റ്റിക്ലാന്റ്[1]

കഥാ സംഗ്രഹം[തിരുത്തുക]

കാതലിൻ വർഗ എന്ന യുവതിയും അവളുടെ മകൻ ഓർബനും കാർപാത്യൻ മലനിരകളിലൂടെ നിരാസരായി യാത്രചെയ്യുകയാണ്.ഓർബൻ തന്റെ മകനല്ലെന്നു മനസ്സിലായ അവളുടെ ഭർത്താവ് അവളെ ഉപേക്ഷിക്കുകയായിരുന്നു.മറ്റു മാർഗ്ഗങ്ങളൊന്നും മുന്നിലില്ലാത്തതിനാൽ മകനേയും കൂട്ടി അവൾ വീടു വിട്ട് യാത്ര ആരംഭിച്ചതാണ്.അവളെ ബലാത്സംഗം ചെയ്തു കുഞ്ഞിനെ ഉണ്ടാക്കിയ ആളെ തേടി.അവന്റെ അച്ഛനെ തേടി.കാർപാത്യൻ മലനിരകളിലെ ദുർഘടമായ വഴികളിലൂടെ തനിച്ചുള്ള യാത്ര..ഒരിക്കലും തിരിച്ച് വരില്ലെന്നു നിശ്ചയിച്ചിരുന്ന ഇടത്തേക്കാണ് യാത്ര.മറക്കാനാഗ്രഹിച്ചതെല്ലാം വീണ്ടും ഓർമയിലേക്കു വരുന്നു.കുട്ടിയുടെ അച്ഛന്റെ അരികിൽ അവർ എത്തുന്നു. വിദൂര ഗ്രാമത്തിൽ തന്റെ ഭാര്യക്കൊപ്പം കൃഷിചെയ്തു ജീവിക്കുകയാണ് അയാൾ.അയാൾക്ക് അവളെ തിരിച്ചറിയാനാവുന്നില്ല. കുട്ടികൾ ഇല്ലാത്ത ആ ദമ്പതികൾക്ക് ഓർബനെ വല്ലാതെ ഇഷ്ടമാകുന്നു. അയാളെ കൊന്നു പ്രതികാരം ചെയ്യാൻ എത്തിയ കാതലിൻ വലിയ ആശയക്കുഴപ്പത്തിൽ ആകുന്നു.

അവലംബം[തിരുത്തുക]

  1. [1] /www.guardian.co.uk.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാതലിൻ_വർഗ&oldid=1689477" എന്ന താളിൽനിന്ന് ശേഖരിച്ചത്