Jump to content

കാതറിൻ റോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതറിൻ റോസ്
ജനനം
കാതറിൻ ജൂലിയറ്റ് റോസ്

(1940-01-29) ജനുവരി 29, 1940  (84 വയസ്സ്)
തൊഴിൽനടി, രചയിതാവ്
സജീവ കാലം1962–ഇതുവരെ
ജീവിതപങ്കാളി(കൾ)
(m. 1960; div. 1962)

ജോൺ മാരിയൺ
(m. 1964; div. 1967)

(m. 1969; div. 1974)

ഗയ്റ്റാനോ ലിസി
(m. 1974; div. 1979)

കുട്ടികൾ1
റോസ് 1966 ഡിസംബറിൽ

കാതറിൻ ജൂലിയറ്റ് റോസ് (ജനനം: ജനുവരി 29, 1940)[1] ഒരു അമേരിക്കൻ ചലച്ചിത്ര-നാടക നടിയും എഴുത്തുകാരിയുമാണ്. ദി ഗ്രാജുവേറ്റ് (1967) എന്ന ചിത്രത്തിൽ എലൈൻ റോബിൻസൺ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന്റെ പേരിൽ മികച്ച സഹനടിക്കുള്ള അക്കാദമി അവാർഡിന് നാമനിർദേശം ലഭിച്ച അവർ ബുച്ച് കാസിഡി ആന്റ് ദ സൺഡാൻസ് കിഡ് (1969) എന്ന ചിത്രത്തിൽ എറ്റാ പ്ലേസ് എന്ന വേഷം അവതരിപ്പിക്കുകയും മികച്ച നടിക്കുള്ള ബാഫ്റ്റ അവാർഡ് കരസ്ഥമാക്കുകയും ചെയ്തിരുന്നു. സ്റ്റെപ്ഫോർഡ് വൈവ്സ് (1975) എന്ന ചിത്രത്തിൽ ജോവാന എബർ‌ഹാർട്ട് എന്ന കഥാപാത്രമായി പ്രത്യക്ഷപ്പെട്ട അവർക്ക് ഈ ചലച്ചിത്രങ്ങളിലൊക്കെയും താര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുകയും ചെയ്തു. വോയേജ് ഓഫ് ദ ഡാംഡ് (1976) എന്ന ചിത്രത്തിലൂടെ അവർ ഒരു ഗോൾഡൻ ഗ്ലോബ് പുരസ്കാരവും നേടിയിരുന്നു.

ആദ്യകാലം

[തിരുത്തുക]

1940 ജനുവരി 29 ന് കാലിഫോർണിയയിലെ ഹോളിവുഡിൽ പിതാവ് ഡഡ്‌ലി റോസ് അമേരിക്കൻ നാവികസേനയിൽ ജോലി ചെയ്തിരുന്ന കാലത്താണ് റോസ് ജനിച്ചത് (പല സ്രോതസ്സുകളും 1942 അല്ലെങ്കിൽ 1943 ഉദ്ധരിക്കുന്നു.[2][3][4][5][6]) അസോസിയേറ്റഡ് പ്രസ്സിനുവേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അവരുടെ കുടുംബം പിന്നീട് സാൻ ഫ്രാൻസിസ്കോയുടെ കിഴക്കുഭാഗത്ത് കാലിഫോർണിയയിലെ വാൾനട്ട് ക്രീക്കിൽ താമസമാക്കുകയും 1957 ൽ റോസ് ലാസ് ലോമസ് ഹൈസ്കൂളിൽ നിന്ന് ബിരുദം നേടുകയും ചെയ്തു.

സാന്ത റോസ ജൂനിയർ കോളേജിൽ ഒരു വർഷം (1957–1958) പഠിക്കുകയും അവിടെ ദി കിംഗ് ആന്റ് ഐ എന്ന സംഗീത നൃത്ത നാടകത്തിലൂടെ അഭിനയ രംഗത്തേയ്ക്കു പരിചയപ്പെടുത്തപ്പെടുകയും ചെയ്തു. കോഴ്‌സ് ഇടയ്ക്കുവച്ച് ഉപേക്ഷിച്ച അവർ അഭിനയം പഠിക്കാൻ സാൻ ഫ്രാൻസിസ്കോയിലേക്കു പോയി.[7] ദ ആക്ടേഴ്സ് വർക്ക് ഷോപ്പിൽ ചേർന്ന അവർ മൂന്ന് വർഷം (1959-1962)[8] അവിടെ പരിശീലനം നടത്തുകയും ജീൻ ജെനെറ്റിന്റെ ദി ബാൽക്കണി എന്ന നാടകത്തിലെ ഒരു വേഷത്തിനായി വേദിയിൽ അസാധാരണമായി പ്രത്യക്ഷപ്പെടുകയും ചെയ്തു.[9]

1964 ൽ കിംഗ് ലിയറിന്റെ നിർമ്മാണവേളയിൽ കോർഡെലിയയായി അഭിനയിക്കാൻ ജോൺ ഹൌസ്മാൻ അവരെ തെരഞ്ഞെെടുത്തിരുന്നു.[10][11]

സ്വകാര്യജീവിതം

[തിരുത്തുക]

കാതറിൻ റോസ് നാല് ഹ്രസ്വ വിവാഹങ്ങളിലേർപ്പെട്ടിരുന്നു. അവളുടെ നിലവിലെയും അഞ്ചാമത്തെയും വിവാഹം ഇപ്പോൾ 35 വർഷങ്ങൾക്കു മുകളിലാണുള്ളത്. 1960 മുതൽ 1962 വരെ നടൻ ജോയൽ ഫാബിയാനിയുള്ളതായിരുന്നു അവളുടെ ആദ്യ വിവാഹം.[12] 1964 മുതൽ 1967 വരെയുള്ള കാലഘട്ടത്തിൽ ജോൺ മരിയനെ വിവാഹം കഴിച്ചു.[13] 1969 ൽ കാതറിൻ റോസ് ബുച്ച് കാസിഡി ആന്റ് ദ സൺഡാൻസ് കിഡ് എന്ന ചിത്രത്തിന്റെ സെറ്റിൽവച്ചു കണ്ടുമുട്ടിയ ഛായാഗ്രാഹകനും മൂന്ന് തവണ ഓസ്കാർ ജേതാവുമായ കോൺറാഡ് ഹാളിനെ വിവാഹം കഴിച്ചു.[14] 1973 ൽ അവർ വേർപിരിഞ്ഞു.[15] 1975 മുതൽ 1979 വരെയുള്ള കാലത്ത് സ്റ്റെപ്പ്ഫോർഡ് വൈവ്സ് എന്ന ചിത്രത്തിന്റെ സെറ്റിലെ ഡ്രൈവറും സാങ്കേതികവിദഗ്ധനുമായിരുന്ന സമയത്ത് കണ്ടുമുട്ടിയ ഗെയ്‌റ്റാനോ "ടോം" ലിസിയെ വിവാഹം കഴിച്ചു.[16][17]

ചെറുപ്പകാലത്തുതന്നെ കുതിര സവാരി ചെയ്തിരുന്ന റോസ്[18] ഒരു കുതിരസവാരിക്കാരനായിരുന്ന കേസി ടിബ്സുമായി ചങ്ങാത്തത്തിലായിരുന്നു.[19]

ബുച്ച് കാസിഡി ആൻഡ് ദ സൺഡാൻസ് കിഡ് (1969) എന്ന ചിത്രത്തിന്റെ സെറ്റിൽവച്ച് ആദ്യം കണ്ടുമുട്ടിയ നടൻ സാം എലിയറ്റിനെയാണ് റോസ് പിന്നീട് വിവാഹം കഴിച്ചത്. അത് അദ്ദേഹത്തിന്റെ ഏക വിവാഹമായിരുന്നു. ദി ലെഗസി (1978) എന്ന സിനിമയിൽ അഭിനയിച്ചപ്പോൾ ഇരുവരും വീണ്ടും കണ്ടുമുട്ടി. അവരുടെ ഏകമകൾ മകൾ ക്ലിയോ റോസ് എലിയറ്റിന്റെ ജനനത്തിന് നാലുമാസം മുമ്പ് 1984 മെയ് മാസത്തിൽ അവർ വിവാഹിതരായി.[20][21]

അവലംബം

[തിരുത്തുക]
 1. According to the State of California. California Birth Index, 1905–1995. Center for Health Statistics, California Department of Health Services, Sacramento, California, ancestry.com; accessed June 24, 2015.
 2. "Katharine Ross". Archived from the original on 2016-03-18. Retrieved 2020-03-14.
 3. "Katharine Ross Biography (1943?-)".
 4. Yoshikawa, Takashi (February 1, 2008). "The Chinese Birthday Book: How to Use the Secrets of Ki-ology to Find Love, Happiness and Success". Weiser Books – via Google Books.
 5. "Katharine Ross".
 6. "Katharine Ross".
 7. De Paolo, Ronald (March 1, 1968). "Sudden Stardom of the 'Graduate Girl'". Life. Retrieved August 10, 2010.
 8. Gold, Herbert (2002). "When San Francisco Was Cool". In James O'Reilly; Larry Habegger; Sean O'Reilly (eds.). Travelers' Tales San Francisco: True Stories. Travelers' Tales. p. 30. ISBN 1-885211-85-6.
 9. Gold, Herbert (2002). "When San Francisco Was Cool". In James O'Reilly; Larry Habegger; Sean O'Reilly (eds.). Travelers' Tales San Francisco: True Stories. Travelers' Tales. p. 30. ISBN 1-885211-85-6.
 10. Houseman, John (1984). Final Dress. Simon & Schuster. p. 263. ISBN 0-671-42032-1.
 11. Schumach, Murray (May 22, 1964). "Hollywood 'Lear' lures Carnovsky; Actor Blacklisted in '51 to Play Title Role at U.C.L.A." The New York Times. Retrieved August 12, 2010.
 12. Gold, Herbert (2002). "When San Francisco Was Cool". In James O'Reilly; Larry Habegger; Sean O'Reilly (eds.). Travelers' Tales San Francisco: True Stories. Travelers' Tales. p. 30. ISBN 1-885211-85-6.
 13. Story of love between Sam Elliott and Katharine Ross, who had 4 husbands before
 14. Monaco, Paul (2003). The sixties, 1960–1969. University of California Press. p. 135. ISBN 0-520-23804-4.
 15. Haber, Joyce (March 19, 1973). "Katharine Moves, Horses and All". Los Angeles Times. Archived from the original on 2012-11-03. Retrieved August 12, 2010.
 16. Beck, Marilyn (March 18, 1975). "Hollywood Closeup". The Milwaukee Journal. Retrieved August 10, 2010.[പ്രവർത്തിക്കാത്ത കണ്ണി]
 17. Brown, Vivian (January 26, 1977). "Old-fashioned and lucky in films". The Free Lance-Star. Retrieved August 10, 2010.
 18. De Paolo, Ronald (March 1, 1968). "Sudden Stardom of the 'Graduate Girl'". Life. Retrieved August 10, 2010.
 19. Bradford, Jack (June 18, 1968). "Off the Grapevine". Toledo Blade. Retrieved August 10, 2010.
 20. "Katharine Ross". People. May 4, 1992. Archived from the original on 2016-04-28. Retrieved August 10, 2010.
 21. Magruder, Melonie (December 31, 2008). "Straight from her heart". The Malibu Times. Archived from the original on 2019-12-07. Retrieved August 10, 2010.
"https://ml.wikipedia.org/w/index.php?title=കാതറിൻ_റോസ്&oldid=4015472" എന്ന താളിൽനിന്ന് ശേഖരിച്ചത്