കാതറിൻ ബാച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കാതറിൻ ബാച്ച്
Catherine Bach 2013.jpg
Bach at the Chiller Theatre Expo in 2013
ജനനം
കാതറിൻ ബാച്ച്മാൻ

(1954-03-01) മാർച്ച് 1, 1954  (68 വയസ്സ്)[1]
കലാലയംയൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയ, ലോസ് ആഞ്ചലസ്
തൊഴിൽനടി
സജീവ കാലം1973–ഇതുവരെ
അറിയപ്പെടുന്നത്ദ ഡ്യൂക്ക്സ് ഓഫ് ഹസാർഡ് എന്ന പരമ്പരയിലെ ഡെയ്സി ഡ്യൂക്ക്.
ജീവിതപങ്കാളി(കൾ)
 • ഡേവിഡ് ഷാ
  (m. 1976; div. 1981)
 • പീറ്റർ ലോപ്പസ്
  (m. 1990; died 2010)
കുട്ടികൾ2

കാതറിൻ ബാച്ച് (ജനനം: കാതറിൻ ബാച്ച്മാൻ; മാർച്ച് 1, 1954)[1] ഒരു അമേരിക്കൻ നടിയാണ്. ദ ഡ്യൂക്ക്സ് ഓഫ് ഹസാർഡ് എന്ന ടെലിവിഷൻ പരമ്പരയിലെ ഡെയ്സി ഡ്യൂക്ക്, ആഫ്രിക്കൻ സ്കൈസ് എന്ന പരമ്പരയിലെ മാർഗോ ഡട്ടൺ എന്നീ വേഷങ്ങളിലൂടെയാണ് അവർ അറിയപ്പെടുന്നത്.[2] 2012-ൽ, സിബിഎസ് സോപ്പ് ഓപ്പറയായ ദി യംഗ് ആൻഡ് ദി റെസ്റ്റ്‌ലെസിൽ അനിത ലോസൺ എന്ന കഥാപാത്രത്തെ അവർ അവതരിപ്പിച്ചു.[3]

മുൻകാലജീവിതം[തിരുത്തുക]

ഒരു അക്യുപങ്‌ചറിസ്റ്റായ നോർമ ജീൻ കുസേറയുടെയും (മുമ്പ്, വെർഡുഗോ) ഒരു റാഞ്ചറായ ബെർണാഡ് പി. ബാച്ച്‌മാന്റെയും മകളായി ഒഹായോയിലെ ക്ലീവ്‌ലാൻഡിലാണ് കാതറിൻ ബാച്ച് ജനിച്ചത്.[4][5] മാതാവ് മെക്സിക്കോയിൽ[6] ജനിച്ച ഒരു ബേക്കറും അരിസോണയിലെ ബിസ്ബിയിൽ താമസമാക്കിയ അന്റോണിയോ എൽ വെർഡുഗോയുടെ മകളായിരുന്നപ്പോൾ പിതാവ് ജർമ്മൻ വംശനായിരുന്നു. കാതറിൻ ബാച്ച് വളർന്നത് ഒഹായോയിലെ വാറൻ നഗരത്തിലാണ്.[7][8] വെർഡുഗോ കുടുംബത്തിൽ ജനിച്ച അവളുടെ മാതാവ്,[9] കാലിഫോർണിയയിലെ ആദ്യകാല ഭൂവുടമകളിൽപ്പെട്ട ഒരു കുടുംബത്തിൽ നിന്നുള്ളവരാണെന്ന് അവകാശപ്പെട്ടിരുന്നു.[10] ബാല്യകാലത്തിൽ കുറച്ചുകാലം തെക്കൻ ഡക്കോട്ടയിലെ ഒരു റാഞ്ചിൽ ചിലവഴിച്ച, അവർ തെക്കൻ ഡക്കോട്ടയിലെ ഫെയ്ത്തിൽ താമസിച്ചിരുന്ന മുത്തശ്ശിമാരെ സന്ദർശിക്കാറുണ്ടായിരുന്നു.[11] 1970-ൽ തെക്കൻ ഡക്കോട്ടയിലെ റാപ്പിഡ് സിറ്റിയിലെ സ്റ്റീവൻസ് ഹൈസ്കൂളിൽ നിന്ന് കാതറിൻ ബാച്ച് ബിരുദം നേടി. UCLAയിൽനിന്ന് ഒരു ഹ്രസ്വകാലം നാടകത്തിൽ പ്രാവീണ്യം നേടിയ അവർ അവിടെ സുഹൃത്തുക്കൾക്കും നാടക സംഘങ്ങൾക്കും വസ്ത്രങ്ങൾ തയ്യാറാക്കിയാണഅ തന്റെ വരുമാനം വർധിപ്പിച്ചത്.[12]

സ്വകാര്യ ജീവിതം[തിരുത്തുക]

ബാച്ച് 1976-ൽ ഡേവിഡ് ഷായെ (ഏഞ്ചല ലാൻസ്ബറിയുടെ മുൻബന്ധത്തിലെ മകൻ)[13] വിവാഹം കഴിച്ചു. 1981-ൽ ദമ്പതികൾ വേർപിരിഞ്ഞു. 1990 ഓഗസ്റ്റിൽ എൻറർടെയ്ൻമെൻറ് അഭിഭാഷകനായ പീറ്റർ ലോപ്പസിനെ വിവാഹം കഴിച്ചു. അവർക്ക് സോഫിയ, ലോറ, എന്നീ രണ്ട് പെൺമക്കളുണ്ടായിരുന്നു. 2010 ഏപ്രിൽ 30 ന്, 60 കാരനായ ലോപ്പസിനെ ആത്മഹത്യയെന്നു കരുതാവുന്ന തരത്തിൽ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.[14]

സിനിമകൾ[തിരുത്തുക]

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1974 ദ മിഡ്നൈറ്റ് മാൻ നതാലി ക്ലേബോൺ
1974 തണ്ടർബോൾട്ട് ആന്റ് ലൈറ്റ്ഫൂട്ട് മെലോഡി
1975 ഹസിൽ പെഗ്ഗി സമ്മേര്സ്
1978 ക്രേസ്ഡ് സ്യൂ
1984 കാനിബൾ റൺ II മാർസി താച്ചർ
1987 സ്ടീറ്റ്റ് ജസ്റ്റീസ് തമാറ
1989 ക്രിമിനൽ ആക്റ്റ് പാം വെയ്സ്സ്
1989 ഡ്രൈവിംഗ് ഫോർസ് ഹാരി
1990 മാസ്റ്റേർസ് ഓഫ് മെനേസ് കിറ്റി വീലർ
1992 ദ നട്ട് ഹൌസ് ബെനഫിറ്റ് റിപ്പോർട്ടർ
1992 റേജ് ആൻറോ ഓണർ ക്യാപ്റ്റൻ മർഡോക്ക്
2010 യു എഗേൻ ഡെയ്സി
2013 ചാപ്പ്മാൻ അമ്മ
2015 ദ ബ്രേക്ക്അപ്പ് ഗേൾ എല്ലെൻ
2015 ബുക്ക് ഓഫ് ഫയർ ബിബിയാന

അവലംബം[തിരുത്തുക]

 1. 1.0 1.1 1.2 "Close Up: Catherine Bach". Ocala Star-Banner. September 2, 1988. ശേഖരിച്ചത് May 1, 2010.
 2. "Dukes Fest". Melbourne: The Age. August 1, 2004. ശേഖരിച്ചത് November 15, 2007.
 3. "Catherine Bach joins Y&R;! [sic]". മൂലതാളിൽ നിന്നും January 15, 2012-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് January 13, 2012.
 4. "Close Up: Catherine Bach". Ocala Star-Banner. September 2, 1988. ശേഖരിച്ചത് May 1, 2010.
 5. Walstad, David (April 25, 1997). "Bach: TV easy next to rigors of motherhood". San Antonio Express-News. ശേഖരിച്ചത് June 7, 2013.
 6. 1940 United States census, Bisbee City, Arizona, Ward 2, Sheet 4A
 7. Walstad, David (December 12, 1992). "Catherine Bach Goes to S. Africa for Some Non-'Hazzard'ous Duty". Los Angeles Times. ശേഖരിച്ചത് October 29, 2009.
 8. Goodwin, Betty (May 26, 1984). "Bad Luck?". Los Angeles Times. ശേഖരിച്ചത് October 29, 2009.
 9. "Bach models for schooner". The Sumter Daily Item. Associated Press. August 25, 1983. ശേഖരിച്ചത് May 1, 2010.
 10. "". Ocala Star-Banner. January 7, 1985. ശേഖരിച്ചത് May 1, 2010.
 11. Julia Robson (April 4, 2002). "Daisy Duke's sparkling return". Daily Telegraph. London. ശേഖരിച്ചത് May 1, 2010.[പ്രവർത്തിക്കാത്ത കണ്ണി]
 12. Julia Robson (April 4, 2002). "Daisy Duke's sparkling return". Daily Telegraph. London. ശേഖരിച്ചത് May 1, 2010.[പ്രവർത്തിക്കാത്ത കണ്ണി]
 13. Lane, Lydia (March 9, 1979). "Discipline Keys Life". Reading Eagle. ശേഖരിച്ചത് May 1, 2010 – via Google News.
 14. "Actress Catherine Bach's husband, entertainment attorney Peter Lopez dies in apparent suicide". Fox News. Associated Press. November 20, 2014 – via foxnews.com.
"https://ml.wikipedia.org/w/index.php?title=കാതറിൻ_ബാച്ച്&oldid=3769698" എന്ന താളിൽനിന്ന് ശേഖരിച്ചത്