ഉള്ളടക്കത്തിലേക്ക് പോവുക

കാതറിൻ ട്രീസ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാതറിൻ ട്രീസ
കാതറിൻ ട്രീസ
ജനനം
കാതറിൻ ട്രീസ അലക്സാണ്ടർ

(1989-09-10) 10 സെപ്റ്റംബർ 1989 (age 36) വയസ്സ്)
മറ്റ് പേരുകൾകാതറീൻ, കാതറൈൻ
തൊഴിൽ(s)അഭിനേത്രി, മോഡൽ

മലയാളി വംശജയായ ഒരു തെന്നിന്ത്യൻ അഭിനേത്രിയും മോഡലുമാണ് കാതറിൻ ട്രീസ. മലയാളം, തെലുങ്ക്, കന്നട എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

വ്യക്തിജീവിതം

[തിരുത്തുക]

കാതറിൻ ജനിച്ചത് കോട്ടയത്താണെങ്കിലും ദുബൈ നഗരത്തിലാണ് വളർന്നത്.[1][2] ദുബൈയിൽ പ്ലസ് ടു പഠനം പൂർത്തിയാക്കിയ ശേഷം ഇന്ത്യയിലേയ്ക്ക് മടങ്ങിയ കാതറിൻ ബംഗലൂരുവിലാണ് ഉപരിപഠനം നടത്തിയത്. ബംഗലൂരുവിലെ സെന്റ് ജോസഫ്സ് കോളേജിൽ നാലു വർഷത്തോളം വിദ്യാർത്ഥിനിയായിരുന്നു കാതറിൻ.[3][4]

വിദ്യാഭ്യാസത്തിന് പ്രാധാന്യം കൊടുക്കുന്ന കുടുംബമായിരുന്നെങ്കിലും ചെറുപ്പം മുതലേ പാഠ്യേതര പ്രവർത്തനങ്ങളിൽ നിപുണയായിരുന്ന മകളെ കാതറീന്റെ വിശാലഹൃദയരായ മാതാപിതാക്കൾ പ്രോൽസാഹിപ്പിച്ചു. പാട്ട്, നൃത്തം, സംവാദം, ഐസ് സ്കേറ്റിംഗ്, പിയാനോ വായന എന്നിവയിൽ കാതറിൻ പഠനകാലത്തു തന്നെ പരിശീലനം നേടി.[1][5] ദുബൈയിൽ ജീവിച്ച കാലത്ത് എമിറേറ്റ്സ് പരിസ്ഥിതി സന്നദ്ധപ്രവർത്തകയുമായിരുന്നു കാതറിൻ. പതിനാലാമത്തെ വയസിൽ തന്നെ കാതറിൻ മോഡലിംഗ് ആരംഭിച്ചിരുന്നു.[6] ഇന്ത്യയിലേയ്ക്ക് തിരിച്ചെത്തിയശേഷം ചെന്നൈ സിൽക്സ്, ജോസ്കോ ജ്വലേഴ്സ്, ഡെക്കാൺ ക്രോണിക്കിൾ, ഫാസ്റ്റ് ട്രാക്ക് മുതലായവയ്ക്ക് വേണ്ടി പരസ്യമോഡലായി. പ്രമുഖ ഫാഷൻ ഡിസൈനറായ പ്രസാദ് ബിദ്ദപ്പയോടൊപ്പം വിവിധ നഗരങ്ങളിൽ നടത്തപ്പെട്ട ഫാഷൻ ഷോകളിലും കാതറിൻ ഈ കാലയളവിൽ പങ്കെടുത്തു.[7][6]

അഭിനയജീവിതം

[തിരുത്തുക]

2010-ൽ ശങ്കർ ഐ.പി.എസ്. എന്ന കന്നട ചിത്രത്തിലൂടെയാണ് കാതറിൻ അഭിനയരംഗത്തേയ്ക്ക് കടന്നുവന്നത്.[3] കന്നടയിലെ ആദ്യ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നായകനായ "ദ ത്രില്ലർ" എന്ന ചിത്രത്തിലെ നായികാവേഷത്തിലൂടെ മലയാളസിനിമാരംഗത്തെത്തിയ കാതറിൻ പിന്നീട് "ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻ" എന്നൊരു മലയാളചിത്രത്തിൽ കൂടി അഭിനയിച്ചു.[8] 2011-ൽ "വിഷ്ണു" എന്നൊരു കന്നട ചിത്രത്തിലും അഭിനയിച്ചിരുന്നു.[4]

മലയാളത്തിൽ "റോമിയോ ആൻഡ് ജൂലിയറ്റ്സ്" എന്ന പേരിലും തെലുങ്കിൽ "ഇദ്ദരമ്മായിലതോ" എന്ന പേരിലും ഒരേ സമയം റിലീസ് ചെയ്ത അല്ലു അർജുൻ ചിത്രത്തിൽ മുഖ്യ സ്ത്രീകഥാപാത്രങ്ങളിലൊന്ന് അഭിനയിച്ചത് കാതറിൻ ആയിരുന്നു.[9] 2013 ജൂണിൽ റിലീസ് ചെയ്ത ചിത്രത്തിലെ ആകാശ എന്ന കഥാപാത്രം കാതറീന് വമ്പിച്ച നിരൂപകപ്രശംസ നേടിക്കൊടുത്തു. "ആകാശ എന്ന കഥാപാത്രത്തിന് കൃത്യമായി യോജിക്കുന്ന അഭിനേത്രിയാണ് കാതറിൻ ട്രീസ" എന്നാണ് ടൈംസ് ഓഫ് ഇൻഡ്യ റിപ്പോർട്ട് ചെയ്തത്.[10]

ചലച്ചിത്രങ്ങൾ

[തിരുത്തുക]
വർഷംചലച്ചിത്രംവേഷംഭാഷമറ്റു വിവരങ്ങൾ
2010ശങ്കർ ഐ.പി.എസ്ശില്പകന്നട
2010ദ ത്രില്ലർമീരമലയാളം
2011ഉപ്പുകണ്ടം ബ്രദേഴ്സ് ബാക്ക് ഇൻ ആക്ഷൻവിനില സത്യനേശൻമലയാളം
2011വിഷ്ണുമീനാക്ഷികന്നട
2012ഗോഡ്ഫാദർസുജാതകന്നടഏറ്റവും നല്ല സഹനടിയ്ക്കുള്ള ഫിലിംഫെയർ അവാർഡ് നാമനിർദ്ദേശം (കന്നട)
2013ചമ്മക്ക് ചല്ലോസുനൈനതെലുങ്ക്
2013ഇദ്ദരമ്മായിലതോ/റോമിയോ ആൻഡ് ജൂലിയറ്റ്സ്ആകാശതെലുങ്ക്/മലയാളം
2013പൈസനൂർതെലുങ്ക്ചിത്രീകരണം പുരോഗമിക്കുന്നു
2014കാളിതമിഴ്ചിത്രീകരണം പുരോഗമിക്കുന്നു

അവലംബങ്ങൾ

[തിരുത്തുക]
  1. 1 2 3 "Riding high". The Hindu. Archived from the original on 2012-09-27. Retrieved 7 November 2012.
  2. "Catherine, the new girl on the block". nowrunning.com. Archived from the original on 2013-11-05. Retrieved 7 November 2012.
  3. 1 2 "Catherine Exclusive Interview". Archived from the original on 2013-04-15. Retrieved 7 November 2012.
  4. 1 2 "THUNDER THIES CATHERINE IS WONDER TOO!". Retrieved 7 November 2012.
  5. "Iddarammayilatho actress Catherine Teresa exclusive interview". Times of India. 17 April 2013. Archived from the original on 2013-08-04. Retrieved 8 September 2013.
  6. 1 2 "Catherine Tresa rocks the bikini look!". Southscope.in. 8 August 2012. Archived from the original on 2013-08-11. Retrieved 8 September 2013.
  7. "Catherine Heroine In S Narayan Movie". Archived from the original on 2015-02-08. Retrieved 7 November 2012.
  8. "Delectable Catherine again!". Indiaglitz. Archived from the original on 2013-06-30. Retrieved 7 November 2012.
  9. "Katherine Teresa replaces Richa Allu Arjun's Iddarammayilatho". Oneindia. Archived from the original on 2012-11-09. Retrieved 7 November 2012.
  10. "Iddarammayilatho Telugu movie review highlights". Times of India. 31 May 2013. Archived from the original on 2013-06-08. Retrieved 8 September 2013.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാതറിൻ_ട്രീസ&oldid=4593175" എന്ന താളിൽനിന്ന് ശേഖരിച്ചത്