കാണാക്കൺമണി
കാണാക്കണ്മണി | |
---|---|
സംവിധാനം | അക്കു അക്ബർ |
നിർമ്മാണം | നീറ്റാ ആന്റോ |
രചന | കെ. ഗിരീഷ് കുമാർ അക്കു അക്ബർ |
അഭിനേതാക്കൾ | ജയറാം പത്മപ്രിയ ബേബി നിവേദിത ബിജു മേനോൻ |
ഛായാഗ്രഹണം | വിപിൻ മോഹൻ |
ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 132 മിനിറ്റ് |
അക്കു അക്ബറിന്റെ സംവിധാനത്തിൽ അദ്ദേഹത്തിൻറെ തന്നെ ഹിന്ദി ചിത്രമായ ഗൗരി: ദ അൺബോൺ ആസ്പദമാക്കി നീത ആന്റോ നിർമ്മിച്ച ഒരു മലയാളചലച്ചിത്രമാണ് കാണാക്കണ്മണി. ജയറാമും പത്മപ്രിയയുമാണ് ഈ ചലച്ചിത്രത്തിലെ നായികാനായകന്മാർ.
കഥാസംഗ്രഹം
[തിരുത്തുക]റോയിയും (ജയറാം) മായയും (പത്മപ്രിയ) അവരുടെ മകൾ അനഘ എന്നാ അനുവും (ബേബി നിവേദിത) അവരുടെ ഒഴിവുകാലം സിംഗപ്പൂരിൽ ചെലവിടാൻ തീരുമാനിക്കുന്നു. എന്നാൽ അനു തങ്ങളുടെ പഴയ വീട്ടിൽ പോകണമെന്ന് വാശി പിടിക്കുന്നു. ഒടുവിൽ 4 ദിവസത്തേക്ക് നിൽക്കാം, ശേഷം സിംഗപ്പൂരിൽ പോകാം എന്ന വ്യവസ്ഥയിൽ പഴയ വീട്ടിൽ പോകുന്നു. അവിടെയെത്തിയ അനുവിൽ റോയിയും മായയും മുമ്പ് ഭ്രൂണഹത്യ ചെയ്ത ശിവാനിയുടെ ആത്മാവ് കൂടുന്നു. ഗർഭാവസ്ഥയിൽ ശിവാനി തങ്ങളുടെ മാതാപിതാക്കളെ സ്നേഹിച്ചതായും ഒടുവിൽ ഭ്രൂണഹത്യ ചെയ്തപ്പോൾ മാതാപിതാക്കളോടും, ഇപ്പോൾ അവർ സ്നേഹിക്കുന്ന അനുവിനോടും പക തോന്നുന്നു. അതു കാരണം ശിവാനി അനുവിനെ കൊല്ലാൻ തിരുമാനിക്കുന്നു. എന്നാൽ അവസാന നിമിഷം ശിവാനിയുടെ മനസുമാറി അനുവിന്റെ ദേഹം വിട്ടു പോകുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ജയറാം -------റോയി
- ബിജു മേനോൻ ---------രാജീവൻ
- പത്മപ്രിയ -------മായ
- ബേബി നിവേദിത --------അനഘ/ശിവാനി
- നന്ദു പൊതുവാൾ ---------സെക്യൂരിറ്റി
- സുകുമാരി --------മായയുടെ മുത്തശ്ശി
- സുരാജ് വെഞ്ഞാറമൂട് ---------ഭാസ്കരൻ
- നെടുമുടി വേണു --------അയ്യർ
- വിജയരാഘവൻ ---------റോയിയുടെ അച്ഛൻ
- അംബിക ---------ഡോക്ടർ
- രശ്മി ബോബൻ --------ത്രേസ്യാമ്മ
- സീന -------ലുബീന
- ബേബി അച്ചു --------രാജീവന്റെ മകൾ
- ഗീത -------മായയുടെ അമ്മ
- യദികുമാർ --------അമ്മാവൻ
- മെർലിൻ -------ആന്റി
- ചാലി പാല ---------ത്രേസ്യാമ്മയുടെ ഭർത്താവ്
അവലംബം
[തിരുത്തുക]- ↑ Social Post. "Kaanakkanmani - Malayalam Movie Reviews, Trailers, Wallpapers, Photos, Cast & Crew, Story & Synopsis - entertainment.oneindia.in". Popcorn.oneindia.in. Archived from the original on 2012-03-20. Retrieved 2012-10-18.