കാട്രിൻ ജേക്കബ്‌സ്‌ഡോട്ടിർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാട്രിൻ ജേക്കബ്‌സ്‌ഡോട്ടിർ
Katrín Jakobsdóttir at Göteborg Book Fair 2012 03 (cropped).jpg
28th Prime Minister of Iceland
In office
പദവിയിൽ വന്നത്
30 November 2017
പ്രസിഡന്റ്Guðni Th. Jóhannesson
മുൻഗാമിBjarni Benediktsson
ലെഫ്റ്റ് ഗ്രീൻ മൂവ്‌മെന്റ്
In office
പദവിയിൽ വന്നത്
24 February 2013
മുൻഗാമിSteingrímur J. Sigfússon
Minister of Education, Science and Culture
ഓഫീസിൽ
2 February 2009 – 23 May 2013
പ്രധാനമന്ത്രിസിഗ്മണ്ടർ ഡേവിഡ് ഗൺലോഗ്‌സൺ
മുൻഗാമിÞorgerður Katrín Gunnarsdóttir
പിൻഗാമിIllugi Gunnarsson
വ്യക്തിഗത വിവരങ്ങൾ
ജനനം (1976-02-01) 1 ഫെബ്രുവരി 1976  (47 വയസ്സ്)
റെയ്ക്ജാവിക്, ഐസ്‌ലാന്റ്
രാഷ്ട്രീയ കക്ഷിലെഫ്റ്റ് ഗ്രീൻ മൂവ്‌മെന്റ്
പങ്കാളി(കൾ)ഗുന്നാർ ഓൺ സിഗ്വാൽഡാസൺ
കുട്ടികൾ3 മക്കൾ
അൽമ മേറ്റർഐസ്ലാന്റ് യൂണിവേഴ്സിറ്റി

ഐസ്‌ലാന്റിന്റെ പ്രധാനമന്ത്രിയാണ് കാട്രിൻ ജേക്കബ്‌സ്‌ഡോട്ടിർ (ജനനം: 1 ഫെബ്രുവരി 1976). അറിയപ്പെടുന്ന യുദ്ധവിരുദ്ധ പ്രവർത്തകയും പരിസ്ഥിതി പ്രവർത്തകയും ഫെമിനിസ്റ്റും ഡെമോക്രാറ്റിക് സോഷ്യലിസ്റ്റുമാണ്. കാട്രിന്റെ ലെഫ്റ്റ് ഗ്രീൻ മൂവ്‌മെന്റ് എന്ന പാർട്ടി നയിക്കുന്ന സഖ്യമാണ് ഗവൺമെന്റ് രൂപീകരിച്ചത്. 2009 ഫെബ്രുവരി 2 മുതൽ 23 മെയ് 2013 വരെ ഐസ്ലാന്റ് വിദ്യാഭ്യാസ, സയൻസ്, സാംസ്കാരിക മന്ത്രിയുമായിരുന്നു.[1] ഐസ്ലാൻഡിലെ രണ്ടാമത്തെ വനിത പ്രധാനമന്ത്രിയാണ്. ജോഹന്ന സിഗുർദാർഡോട്ടിർ. മുൻ പ്രധാനമന്ത്രിയായിരുന്ന സിഗ്മണ്ടർ ഡേവിഡ് ഗൺലോഗ്‌സൺ, പനാമ പേപ്പർസിൽ വിദേശത്തെ കള്ളപ്പണ നിക്ഷേപം സംബന്ധിച്ച വിവരം പുറത്തുവന്നതിനെ തുടർന്നാണ് രാജിവച്ചത്

ജീവിതരേഖ[തിരുത്തുക]

ഐസ്‌ലാന്റിലെ പ്രശസ്ത കവികളുടെ കുടുംബത്തിലംഗമാണ് കാട്രിൻ. സാഹിത്യവിദ്യാർത്ഥിയായിരുന്ന കാട്രിൻ ഐസ്‌ലാന്റിലെ അറിയപ്പെടുന്നൊരു കുറ്റാന്വേഷണ എഴുത്തുകാരിയുമാണ്. 2003-ൽ അവർ ഇടതു-ഗ്രീൻ പ്രസ്ഥാനത്തിന്റെ ഡെപ്യൂട്ടി ചെയർപേഴ്സൺ ആയി മാറി. 2013 മുതൽ പ്രസ്ഥാനത്തിന്റെ അധ്യക്ഷസ്ഥാനം വഹിച്ചു.

അവലംബം[തിരുത്തുക]

  1. Katrín Jakobsdóttir, Secretariat of Althingi, ശേഖരിച്ചത് 31 January 2009

പുറം കണ്ണികൾ[തിരുത്തുക]