കാട്ടൂഞ്ഞാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ആകൃതിയിലും സ്വഭാവത്തിലും ഓലേഞ്ഞാലിക്കിളികളോട് വളരെയധികം സാദൃശ്യമുള്ള കിളിയാണ് കാട്ടൂഞ്ഞാലി. ഓലേഞ്ഞാലിയേക്കാൾ വലിപ്പം ഇവയ്ക്കുണ്ട്. ലോകത്തിൽ പശ്ചിമഘട്ടത്തിൽ മാത്രമേ ഇവയേ കാണാൻ കഴിയുകയുള്ളൂ. നിത്യഹരിത വനങ്ങളും ചോലവനങ്ങളുമാണ് ഇഷ്ടസങ്കേതങ്ങൾ. നീലമുള്ള വാലും ബലമുള്ള പറക്കാനുള്ള കഴിവുമാണ് ഇവയെ മറ്റ് കിളികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ആണുങ്ങളും പെണ്ണുങ്ങളും തമ്മിൽ വ്യത്യാസമില്ല. ഓലേഞ്ഞാലിയേക്കാൾ ഉച്ചത്തിലുള്ളതാണ് ഇവയുടെ ശബ്ദം. ഒരു തവണ നാലു മുട്ടവരെയിടുന്ന ഇവയുടെ മുട്ടയ്ക്ക് പച്ച കലർന്ന വെള്ളനിറമാണ്.


"https://ml.wikipedia.org/w/index.php?title=കാട്ടൂഞ്ഞാലി&oldid=2281643" എന്ന താളിൽനിന്ന് ശേഖരിച്ചത്