കാട്ടു വാലുകുലുക്കി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാട്ടു വാലുകുലുക്കി
(Forest Wagtail)
Forest Wagtail by David Raju (cropped).jpg
Scientific classification
Kingdom:
Phylum:
Class:
Order:
Family:
Genus:
Dendronanthus

Blyth, 1844
Species:
D. indicus
Binomial name
Dendronanthus indicus
(Gmelin, 1789)
Synonyms

Limonidromus indicus
Motacilla indica
Nemoricola indica

ദേശാടനക്കാരായ ഈ വാലുകുലുക്കികൾ കാട്ടിൽ വസിക്കുന്നവരാണ്. ചിറകിലെ കറുപ്പും വെളുപ്പും ഇടകലർന്ന സീബ്രാവരകൾ ആണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. മറ്റുവാലുകുലുക്കികളിൽ നിന്ന് വ്യത്യസ്തമായി ഈ പക്ഷിയുടെ വാലിന്റെ ചലനം. ഇടത്തുനിന്ന് വലത്തോട്ടാണ്. കട്ടുപാതകളിൽ ചടുതലയോടെ ഓടിനടക്കുന്നത് കാണാം. മരത്തിൽ കയറി പ്രാണികളെ പിടിയ്ക്കുന്നതിലും ഇവ മിടുക്കരാണ്. ഏപ്രിൽ മാസത്തോടെയാണ് ഇവ കൂടുകൂട്ടാൻ ഇന്ത്യയുടെ വടക്കു കിഴക്കൻ പ്രദേശങ്ങളിൽ പോകുന്നു. സപ്റ്റംബർ മാസത്തോടെ ഇവ കേരളത്തിലേയ്ക്ക് ദേശാടനത്തിനെത്തുന്നു.

വിവരണം[തിരുത്തുക]

ജോൺ ഗോൾഡിന്റെ പെയ്ന്റിങ്ങ്

18 സെ.മീ നീളം. വലിയ വാൽ. മുകൾഭാഗവും തൊപ്പിയും ഒലീവ് തവിട്ടു നിറം. അടിവശം വെള്ളയാണ്. നെഞ്ചിൽ രണ്ടു കറുത്ത വരകളുണ്ട്. ചിറക് കറുപ്പാണ്. ചിറകിൽ രണ്ടു മഞ്ഞ വരകളുണ്ട്. .[2]

വിതരണം[തിരുത്തുക]

കിഴക്കൻ ഏഷ്യ, കൊറിയയുടെ ഭാഗങ്ങൾ, ചൈനയുടെ ഭാഗങ്ങൾ, സൈബീരിയയുടെ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പ്രജനനം നടത്തുന്നു. തണുപ്പുകാലത്ത് ആന്തമാൻ ദ്വീപുകൾ വഴി തെക്കെഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ എത്തുന്നു. [3]

ഭക്ഷണം[തിരുത്തുക]

മുട്ട

ഇവ ഒറ്റയ്ക്കും കൂട്ടായും കാണുന്നു. മരങ്ങളിൽ നിന്നും പ്രാണികളെ പിടിക്കുന്നു. നിലത്തും ഇര തേടാറുണ്ട്. .[4] [5]ഇവയ്ക്ക് മരത്തിന്റെ കുത്ത്നെയുള്ള ശാഖകളിൽ കയറാനും തിരശ്ചീനമായ ശഖകളിൽ ഓടാനും പറ്റും. [3]

പ്രജനനം[തിരുത്തുക]

കോപ്പയുടെ ആകൃതിയിലുള്ള കൂട് പിടയാണ് ഉൻടാക്കുന്നത്. പൂവൻ കാവൽ നിൽക്കുകയേ ഉള്ളു. അഞ്ചു മുട്ടകളാണ് ഇടുന്നത്. പിടയാണ് അടയിരിക്കുന്നത്. 13-15 ദിവസം കൊണ്ട് മുട്ട വിരിയും. [4][3][6]

അവലംബം[തിരുത്തുക]

  1. BirdLife International (2008). "Dendronanthus indicus". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 29 November 2010.CS1 maint: uses authors parameter (link)
  2. Baker, E C Stuart (1926). The Fauna of British India, Including Ceylon and Burma. Birds. Volume 3 (2 ed.). pp. 275–277.
  3. 3.0 3.1 3.2 Neufeldt, Irene (1961). "The breeding biology of the Forest Wagtail, Motacilla indica Gmelin". Journal of the Bombay Natural History Society. 58 (3): 559–588.
  4. 4.0 4.1 Ali, S. & S.D.Ripley (1998). Handbook of the Birds of India and Pakistan. Volume 9 (2 ed.). New Delhi: Oxford University Press. pp. 277–280.
  5. Hoffmann, A (1952). "Ueber den Gesang der Indischen Baumstelze Dendronanthus indicus (Gmelin)". Bonner Zool. Beitr. (ഭാഷ: ജർമ്മൻ). 1–2 (3): 11–16.
  6. Austin, O L (1948). "The birds of Korea". Bulletin of the museum of comparative zoology. 101: 1–302.
"https://ml.wikipedia.org/w/index.php?title=കാട്ടു_വാലുകുലുക്കി&oldid=3107659" എന്ന താളിൽനിന്ന് ശേഖരിച്ചത്