കാട്ടുപടവലം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
കാട്ടുപടവലം (Trichosanthes dioica) | |
---|---|
കാട്ടുപടവലങ്ങ | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | T. dioica
|
Binomial name | |
Trichosanthes dioica | |
Synonyms | |
പടോലം, പടോല, വനപടവലം |
പടവലങ്ങളിൽ വച്ച് ഔഷധരൂപേണ ഉപയോഗിക്കുവാൻ ഏറ്റവും യോജിച്ചതാണ് കാട്ടുപടവലം അഥവാ കയ്പൻ പടവലം.[1] കേരളത്തിലെ വനപ്രദേശങ്ങളിലും ബംഗാൾ സംസ്ഥാനത്തിലുമാണ് കാട്ടുപടവലം കൂടുതലായി കാണുന്നത്. ബംഗാളിയിൽ ഇത് പൊട്ടൊൽ എന്ന പേരിൽ അറിയപ്പെടുന്നു. ഇതിന്റെ പച്ചക്കായ ഭക്ഷണമായി ഉപയോഗിക്കുന്നു[2]. അന്നജം, ജീവകം എ, ജീവകം സി കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, ചെമ്പ്, ഗന്ധകം, ക്ലോറിൻ തുടങ്ങിയ ധാതുക്കളും ചെറിയ അളവിൽ കാട്ടുപടവലത്തിൽ കാണുന്നു.
ഇതര ഭാഷകളിലെ നാമം
[തിരുത്തുക]- സംസ്കൃതം : പടോല, തിക്താ, രാജിഫല
- തെലുങ്ക്: കുംബുപടല
- തമിഴ് : കാട്ടുപേപ്പൂടാൻ
- ബംഗാളി: പടോല
- ഹിന്ദി : പരവൽ
രൂപവിവരണം
[തിരുത്തുക]ഉയരത്തിലേക്ക് പടരുന്ന മൃദുലതാസസ്യമാണ്. രൂപത്തിൽ കോവയ്ക്കായോട് സാദൃശ്യമുണ്ട്. ഇലകൾ സാധാരണ പടവകത്തേക്കാൾ ചെറുതാണ്. പച്ചയിൽ വെള്ള വരകൾ കായുടെ പ്രത്യേകതയാണ്. ഇത് അധികം നീളത്തിൽ വളരാറില്ല. കായ്കൾ 9 സെന്റീമീറ്റർ വരെ നീളത്തിൽ വളരുന്നു. ആൺചെടിയും പെൺചെടിയും പ്രത്യേകമായുണ്ട്. കായ്കൾക്ക് കയ്പ്പുണ്ടെങ്കിലും ഭക്ഷ്യയോഗ്യമാണ്. പൂക്കൾക്ക് വെളുത്ത നിറമാണ്.
രസാദി ഗുണങ്ങൾ
[തിരുത്തുക]- രസം:തിക്തം
- ഗുണം:ലഘു, സ്നിഗ്ധം
- വീര്യം:ഉഷ്ണം
- വിപാകം:കടു[3]
ഔഷധയോഗ്യ ഭാഗം
[തിരുത്തുക]വേര്, തണ്ട്, ഇല, പൂവ്, കായ്[3]
ഔഷധ ഗുണങ്ങൾ
[തിരുത്തുക]- കായ പിഴിഞ്ഞ നീര് വിരേചന ഔഷധമായി ഉപയോഗിക്കാം.
- വള്ളി കൊണ്ടുള്ള കഷായം ശ്വാസകോശത്തിലെ കഫം ചുമപ്പിച്ച് കളയുവാൻ സഹായിക്കുന്നു. (Expectorant)
- കുഷ്ഠരോഗ, മസൂരി ചികിത്സയിൽ കാട്ടുപടവലം ഉത്തമ ഔഷധമായി ഗണിച്ചിരുന്നു.
വേർ, ഇല, തണ്ട്, പൂവ്, കായ് എന്നിവ കാട്ടുപടവലത്തിൻറെ ഔഷധയോഗ്യഭാഗങ്ങളാൺ.
അവലംബം
[തിരുത്തുക]- ↑ "നാട്ടിൽ വിളയും കാട്ടുപടവലം". മാതൃഭൂമി കാർഷികം. 2013 ജൂലൈ 29. Archived from the original on 2013-08-13. Retrieved 2013 ഓഗസ്റ്റ് 13.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: bot: original URL status unknown (link) - ↑ അഷ്ടാംഗഹൃദയം (വിവ., വ്യാ. വി. എം. കുട്ടികൃഷ്ണമേനോൻ) സാംസ്കാരിക വകുപ്പ്, കേരള സർക്കാർ ISBN 81-86365-06-0
- ↑ 3.0 3.1 ഔഷധ സസ്യങ്ങൾ, ഡോ. നേശമണി, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട്