കാടാച്ചിറ ശ്രീ തൃക്കപാലം ശിവക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം
ശ്രീ തൃക്കപാലം ശിവക്ഷേത്രം
ശ്രീ തൃക്കപാലം ശിവക്ഷേത്രം
കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം is located in Kerala
കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം
കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം
ക്ഷേത്രത്തിന്റെ സ്ഥാനം
നിർദ്ദേശാങ്കങ്ങൾ:11°50′2″N 75°27′34″E / 11.83389°N 75.45944°E / 11.83389; 75.45944
പേരുകൾ
മറ്റു പേരുകൾ:Kadachira Sri Thrikapalam Siva Temple
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:കണ്ണൂർ
പ്രദേശം:കാടാച്ചിറ
വാസ്തുശൈലി,സംസ്കാരം
പ്രധാന പ്രതിഷ്ഠ::ദക്ഷിണാമൂർത്തി (ശിവൻ)
പ്രധാന ഉത്സവങ്ങൾ:തിരുവുത്സവം, ശിവരാത്രി
ക്ഷേത്രങ്ങൾ:1

കേരളത്തിലെ കണ്ണൂർ ജില്ലയിലെ പെരളശ്ശേരി പഞ്ചായത്തിലെ കാടാച്ചിറയിൽ സ്ഥിതിചെയ്യുന്ന പുരാതന ശിവക്ഷേത്രമാണ് കാടാച്ചിറ ശ്രീ തൃക്കപാലം മഹാശിവക്ഷേത്രം. 108 ശിവക്ഷേത്രങ്ങളിൽ പറയുന്ന മൂന്നു തൃക്കപാലീശ്വരങ്ങളിൽ ഒന്നാണിത്.[1]. മറ്റുള്ള രണ്ടു തൃക്കപാലീശ്വരങ്ങൾ നിരണത്തും, നാദാപുരത്തും[1] ആണ്. പെരളശ്ശേരി തൃക്കപാലം മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു[1]. ഇവിടെ ശിവപ്രതിഷ്ഠാ സങ്കൽപം കപാലീശ്വരനാണ്. ക്ഷേത്രത്തിന്റെ പേർ പണ്ട് തൃക്കപാലീശ്വരം എന്നായിരുന്നു, പിന്നീട് തൃക്കപാലമായി മാറിയതാണ്. കപാലീശ്വര സങ്കല്പത്തിലുള്ള രണ്ടു ശിവലിംഗപ്രതിഷ്ഠകളുള്ള അപൂർവ്വക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

മറ്റു തൃക്കപാലീശ്വരക്ഷേത്രങ്ങളിലേതു പോലെതന്നെ ഇവിടെയും കപാലീശ്വര സങ്കല്പത്തിലാണ് ശിവപ്രതിഷ്ഠ.

ക്ഷേത്രം[തിരുത്തുക]

കണ്ണൂർ ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിൽ ഒന്നാണിത്. പെരളശ്ശേരി സുബ്രഹ്മണ്യസ്വാമിക്ഷേത്രവുമായും കൊട്ടിയൂർ ശിവക്ഷേത്രങ്ങളുമായും പുരാതനകാലം മുതൽക്കു തന്നെ ബന്ധപെട്ടുകിടക്കുന്നു ഈ ക്ഷേത്രം. ഇവിടെ രണ്ട് ശിവപ്രതിഷ്ഠകൾ ഉണ്ട്. രണ്ട് ശിവലിംഗങ്ങളും കിഴക്കു ദർശനം നൽകിയാണ് പ്രതിഷ്ഠ. കിഴക്കു വശത്തായി ഒരു ക്ഷേത്രക്കുളം ഉണ്ട്. മഹാദേവന്റെ രൗദ്രഭാവത്തിനു ശമനം ഉണ്ടാകുവാനായി ആ ക്ഷേത്രക്കുളത്തിലേക്ക് ക്ഷേത്രേശന്മാരുടെ ദൃഷ്ടി വരത്തക്കവണ്ണമാണ് ഇവിടെ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് എന്നു വിശ്വസിക്കുന്നു.[അവലംബം ആവശ്യമാണ്]

തൃക്കപാലക്ഷേത്രത്തിൽ ചതുര ശ്രീകോവിലും നാലമ്പലവും നമസ്കാരമണ്ഡപവും പണിതീർത്തിരിക്കുന്നത് പഴയ കേരളാ ശൈലിയിലാണ്. രണ്ടുക്ഷേത്രങ്ങൾക്കും കൂടിയാണ് നാലമ്പലം പണിതീർത്തിരിക്കുന്നത്. രണ്ടുക്ഷേത്രങ്ങൾക്കും വെവ്വേറെ പ്രധാന ബലിക്കല്ലുകളും, കൊടിമരങ്ങളും പണിതീർത്തിട്ടുണ്ട്.

വിശേഷങ്ങളും, പൂജാവിധികളും[തിരുത്തുക]

  • ശിവരാത്രി
  • ഉത്സവം
  • മണ്ഡലപൂജ

അപൂർവമായ ഇരട്ട തിടമ്പ് നൃത്തം ഉത്സവദിവസങ്ങളിൽ ഇവിടെ നടത്താറുണ്ട്.

കൊട്ടിയൂർ വൈശാഖോത്സവം[തിരുത്തുക]

കൊട്ടിയൂർ ശിവക്ഷേത്രവുമായി അഭേദ്യമായ ബന്ധമുള്ള ക്ഷേത്രമാണിത്. കൊട്ടിയൂരിലെ വൈശാഖോത്സവത്തിന് ഇവിടെ നിന്നും നെയ്യമൃത് എഴുന്നള്ളിക്കുക പതിവാണ്.

ഉപക്ഷേത്രങ്ങൾ[തിരുത്തുക]

  • പാർവ്വതി
  • ഗണപതി
  • സുബ്രഹ്മണ്യൻ
  • ശാസ്താവ്
  • നാഗദൈവങ്ങൾ
  • മഹാവിഷ്ണു

ക്ഷേത്രത്തിൽ എത്തിച്ചേരാൻ[തിരുത്തുക]

കണ്ണൂർ - കൂത്തുപറമ്പ് റോഡിനരുകിൽ കാടാച്ചിറയിൽ ആണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പെരളശ്ശേരി സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിൽ നിന്നും 4 കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 കുഞ്ഞികുട്ടൻ ഇളയതിന്റെ “108 ശിവക്ഷേത്രങ്ങൾ“