ഉള്ളടക്കത്തിലേക്ക് പോവുക

കാഞ്ഞൂർ പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കാലടിയ്ക്കു സമീപം സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു ക്രിസ്ത്യൻ ദേവാലയമാണ് കാഞ്ഞൂർ സെന്റ് മേരീസ് പള്ളി. വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനാൽ കാഞ്ഞൂർ പള്ളി പ്രശസ്തമാണ്. പുരാതനമായ പല കാഴ്ചകൾ കൊണ്ടും ഇവിടം സമ്പന്നമാണ്. ചരിത്ര രേഖകൾ പ്രകാരം ഏ.ഡി 1001 - ൽ സ്ഥാപിതമായതാണ് ഈ ദേവാലയം [1]. തുടർന്ന് പല കാലഘട്ടങ്ങളിലും പള്ളി പുതുക്കി പണിതിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയുടെ കീഴിലാണ് കാഞ്ഞൂർ പള്ളി സ്ഥിതി ചെയ്യുന്നത്.

ചരിത്രം

[തിരുത്തുക]

ഏ.ഡി 1001 - ൽ സ്ഥാപിതമായ പള്ളിയിലെ വിശുദ്ധ സെബസ്ത്യാനോസിന്റെ രൂപം ഇറ്റലിയിൽ നിന്നും പോർച്ചുഗീസുകാർ കൊണ്ടു വന്ന് സ്ഥാപിച്ചതാണ്. പള്ളിയിലെ അസാമാന്യ വലിപ്പമുള്ള മണി 16-ആം നൂറ്റാണ്ടിൽ ഫ്രാൻസിൽ നിന്നും കൊണ്ടു വന്നതാണെന്നു വിശ്വസിക്കുന്നു. പള്ളിയുടെ ഭിത്തിയിൽ സ്ഥാപിച്ചിട്ടുള്ള ഇരുപതോളം കല്ലുകളിൽ പഴയ മലയാള ഭാക്ഷാ ലിഖിതങ്ങളും വട്ടെഴുത്തു ലിഖിതങ്ങളും ആലേഖനം ചെയ്തിട്ടുണ്ട്. ഈ കല്ലുകൾ പതിനാറ്, പതിനേഴ് നൂറ്റാണ്ടുകളിൽ സ്ഥാപിച്ചവയാണെന്ന് കരുതി പോരുന്നു. പള്ളി ഭിത്തിയോട് ചേർന്ന് സ്ഥാപിച്ചിട്ടുള്ള പുഷ്പാകൃതിയിലുള്ള മണ്ഡപം പഴയകാലത്തെ പ്രസംഗമണ്ഡപമാണ്. ഇവിടുത്തെ ആനവിളക്ക് കൊച്ചിരാജാവായിരുന്ന ശക്തൻ തമ്പുരാൻ പള്ളിയ്ക്ക് സമ്മാനിച്ചതാണ്.

എത്തിച്ചേരുവാനുള്ള വഴി

[തിരുത്തുക]

എറണാകുളം ജില്ലയിലെ കാലടി - അങ്കമാലി വഴിയിൽ നിന്നും 3 കിലോമീറ്റർ ദൂരം.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

കാഞ്ഞൂർ പള്ളിയുടെ വെബ്‌സൈറ്റ്[പ്രവർത്തിക്കാത്ത കണ്ണി]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കാഞ്ഞൂർ_പള്ളി&oldid=4619475" എന്ന താളിൽനിന്ന് ശേഖരിച്ചത്