കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിൽ, തളിപ്പറമ്പ് താലൂക്കിൽ, കാഞ്ഞിരങ്ങാട് ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് കാഞ്ഞിരങ്ങാട് വൈദ്യനാഥക്ഷേത്രം. വൈദ്യനാഥഭാവത്തിലുള്ള പരമശിവനാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. പണ്ടുകാലത്ത് ഉത്തരകേരളത്തിലെ സ്ത്രീകൾ, കുട്ടികളുടെ ക്ഷേമത്തിനായി തൊഴുതുവന്നിരുന്ന മൂന്ന് ക്ഷേത്രങ്ങളിലൊന്നാണിത്. തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രവും തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രവുമാണ് മറ്റുള്ളവ. രാജരാജേശ്വരൻ കുഞ്ഞിന് പ്രതാപവും, തൃച്ചംബരത്തപ്പൻ സ്വഭാവഗുണവും, വൈദ്യനാഥൻ ആയുരാരോഗ്യസൗഖ്യവും നൽകുമെന്നാണ് വിശ്വസിച്ചുവരുന്നത്. ഇന്നും നിരവധി ആളുകൾ ഈ മൂന്നുക്ഷേത്രങ്ങളിലും ദർശനം നടത്തിവരുന്നുണ്ട്. കിഴക്കോട്ട് ദർശനമായി ശ്രീലകത്ത് കുടികൊള്ളുന്ന ശിവന് ഉപദേവതകളായി ഗണപതിയും അയ്യപ്പനും ഭഗവതിയുമുണ്ട്. കുംഭമാസത്തിലെ മഹാശിവരാത്രിയാണ് ക്ഷേത്രത്തിലെ പ്രധാന ആഘോഷം. കൂടാതെ 'ആറുഞായർ' എന്ന വിശേഷാൽ ചടങ്ങും ക്ഷേത്രത്തിലുണ്ട്. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]