കാഞ്ഞിരം (നക്ഷത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ബൈബിളിലെ പുതിയനിയമത്തിലെ വെളിപാടുപുസ്തകത്തിൽ പരാമർശിക്കുന്ന ഒരു നക്ഷത്രമോ മാലാഖയോ ആണ് കാഞ്ഞിരം. ഗ്രീക്ക് ഭാഷയിൽ അപ്സിന്തിയോൺ (αψίνθιον) അല്ലെങ്കിൽ അപ്സിന്തോസ് (άψινθος) എന്നാണ് ഇതറിയപ്പെടുന്നത്.[1]

കാഞ്ഞിരം ബൈബിളിൽ[തിരുത്തുക]

ലാ'അനാഹ് (לענה) എന്ന ഹെബ്രായപദത്തിന്റെ പരിഭാഷയായി കാഞ്ഞിരം എന്ന വാക്ക് പഴയനിയമത്തിൽ പലയിടത്തായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും എന്തിന്റെയെങ്കിലും നാമരൂപമായി ഈ വാക്കിന്റെ വ്യക്തമായ പ്രയോഗം പുതിയനിയമത്തിലെ വെളിപാടു പുസ്തകത്തിൽ മാത്രമാണ്: "മൂന്നാമത്തെ ദൂതൻ ഊതി; അപ്പോൾ ദീപം പോലെ ജ്വലിക്കുന്ന ഒരു മഹാ നക്ഷത്രം ആകാശത്തുനിന്നു വീണു; നദികളിൽ മൂന്നിലൊന്നിന്മേലും നീരുറവുകളിന്മേലും ആയിരുന്നു വീണതു. ആ നക്ഷത്രത്തിന്നു കാഞ്ഞിരം എന്നു പേർ; വെള്ളത്തിൽ മൂന്നിലൊന്നു കാഞ്ഞിരംപോലെ ആയി; വെള്ളം കൈപ്പായതിനാൽ മനുഷ്യരിൽ പലരും മരിച്ചുപോയി."[2] (വെളിപാട് 8:10-11)

അവലംബങ്ങൾ[തിരുത്തുക]

  1. Lewis, James R., Oliver, Evelyn Dorothy (1996), Angels A to Z, Entry: Wormwood, p. 417, Visible Ink Press
  2. സത്യവേദപുസ്തകം/വെളിപ്പാടു/അദ്ധ്യായം 8 - വിക്കിഗ്രന്ഥശാല
"https://ml.wikipedia.org/w/index.php?title=കാഞ്ഞിരം_(നക്ഷത്രം)&oldid=2312053" എന്ന താളിൽനിന്ന് ശേഖരിച്ചത്