ഉള്ളടക്കത്തിലേക്ക് പോവുക

കാഞ്ചൻജംഗ സംരക്ഷിത പ്രദേശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kanchenjunga Conservation Area
ഐ.യു.സി.എൻ. ഗണം VI (Managed Resource Protected Area)
On route to the Pathibhara Devi Temple
Map
സ്ഥലംNepal
നിർദ്ദേശാങ്കങ്ങൾ27°42′56″N 87°55′42″E / 27.7155°N 87.9282°E / 27.7155; 87.9282
വിസ്തീർണ്ണം2,035 km2 (786 sq mi)
സ്ഥാപിതം1997
ഭരണസമിതിDepartment of National Parks and Wildlife Conservation, Ministry of Forests

ഹിമാലയത്തിൽ സ്ഥിതിചെയ്യുന്ന സംരക്ഷിത പ്രദേശമാണ് കാഞ്ചൻജംഗ സംരക്ഷിതപ്രദേശം. ഹിമാലയത്തിലെ കിഴക്കേ നേപ്പാളിലാണ് കാഞ്ചൻജംഗ സ്ഥിതിചെയ്യുന്നത്. 2035 ചതുരശ്രകിലോമീറ്ററാണ് ഈ പ്രദേശത്തിന്റെ വിസ്തൃതി. 1997 ലാണ് ഈ സംരക്ഷിതപ്രദേശം പ്രഖ്യാപിക്കപ്പെട്ടത്. തപ്ലെജുങ്ങ് ജില്ലയിലെ കാഞ്ചൻജംഗയുടെ രണ്ട് കൊടുമുടികൾ ഈ സംരക്ഷിതപ്രദേശത്തിൽ വരുന്നു. വടക്കുഭാഗത്ത് ക്വോമൊലാംഗ്മ ദേശീയ പ്രകൃതിസംരക്ഷിത പ്രദേശം ടിബറ്റിൽ സ്ഥിതിചെയ്യുന്നു. കിഴക്കുഭാഗത്ത് സിക്കിമിലെ കാഞ്ചൻജംഗ ദേശീയോദ്യാനവും സ്ഥിതിചെയ്യുന്നു[1]. തെക്കുഭാഗത്തായി സൻഖ്വാസഭ ജില്ല സ്ഥിതിചെയ്യുന്നു. 1200 മീറ്റർ മുതൽ 8586 മീറ്റർ വരെയാണ് ഈ പ്രദേശത്തിന്റെ സമുദ്രനിരപ്പിൽനിന്നുള്ള ഉയരം. വിശുദ്ധ ഹിമാലയൻ ഭൂപ്രകൃതിയിൽ വരുന്ന പ്രദേശമാണിത്. ഡബ്ലിയു ‍ഡബ്ലിയു എഫ് നേപ്പാളും ഇന്റർനാഷണൽ സെന്റർ ഫോർ ഇന്റഗ്രേറ്റഡ് മൗണ്ടൻ ഡവലപ്മെന്റും ചേർന്ന് വികസിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണിത്.[2]

ഭൂപ്രകൃതി

[തിരുത്തുക]

കാഞ്ചൻജംഗ സംരക്ഷിതപ്രദേശം കൃഷിസ്ഥലങ്ങളും, വനങ്ങളും, നദികളും, ഉന്നത തടാകങ്ങളും ഗ്ലേസിയറുകളും നിറഞ്ഞതാണ്.

  1. ↑ Bhuju, U. R., Shakya, P. R., Basnet, T. B., Shrestha, S. (2007).
  2. ↑ Aryal, K. P., Kerkhoff, E. E., Maskey, N., Sherchan, R. (2010).

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]