കാഞ്ചീപുരം സാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Kancheepuram Silk
കാഞ്ചീപുരം പട്ടുസാരികൾ
വിവരണംകാഞ്ചീപുരത്ത് നെയ്ത പട്ടുസാരികൾ
തരംhandicraft
പ്രദേശംKancheepuram, Tamil Nadu
രാജ്യംIndia
രജിസ്റ്റർ ചെയ്‌തത്2005-06
പദാർത്ഥംsilk


ഇന്ത്യയിലെ തമിഴ്നാട് സംസ്ഥാനത്തിൽ സ്ഥിതി ചെയ്യുന്ന കാഞ്ചീപുരത്തെ നെയ്ത്തുകാർ പരമ്പരാഗതമായി നെയ്യുന്ന പട്ടുസാരിയാണ് കാഞ്ചീപുരം സാരി. ബനാറസി സാരികളോട് കിടപിടിക്കുന്ന തെന്നിന്ത്യൻ സാരികളാണ് കാഞ്ചീപുരം സാരികൾ.[1]2005-ൽ കാഞ്ചീപുരം സാരി ഭൗമസൂചികയിൽ ഇടം നേടി.[2][3] 2008-ലെ കണക്കുകൾ പ്രകാരം ഏകദേശം 5,000 കുടുംബങ്ങൾ കാഞ്ചീപുരം സാരി നിർമ്മാണത്തിൽ ഏർപ്പെടിരിക്കുന്നു..[4] പട്ടുനൂലും പരുത്തിനൂലും ഉല്പാദിപ്പിക്കുന്ന ഇരുപത്തിയഞ്ച് വ്യവയാസ സംരംഭങ്ങളും അറുപത് ഡൈയിങ് യൂണിറ്റുകളും ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്നു..[5] ഓരോ വർഷവും നെയ്യപ്പെടുന്ന കാഞ്ചീപുരം സാരികളുടെ എണ്ണം നാലു ലക്ഷത്തിനും അഞ്ചു ലക്ഷത്തിനും ഇടയിലാണ്[6]

ചരിത്രം[തിരുത്തുക]

കൃഷ്ണദേവരായരുടെ കാലത്താണ് കാഞ്ചീപുരത്തിനു പ്രാമുഖ്യം കൈവന്നത്, ഈ കാലഘട്ടത്തിൽ ആണ് ആന്ധ്രാപ്രദേശിൽനിന്നും തമിഴ്നാടിലേക്ക് നെയ്ത്തുകാരായ ദേവാംഗ, ശാലിഗർ സമുദായത്തിൽപ്പെട്ടവർ കുടിയേറിയത്, പട്ടുസാരികൾ നെയ്യുന്നതിൽ വിദഗ്ദ്ധരായിരുന്നു ഇവർ.[6]

പ്രത്യേകതകൾ[തിരുത്തുക]

ഒരു കാഞ്ചീപുരം സാരി നെയ്യുന്നത്

ദക്ഷിണേന്ത്യയിൽ (കർണാടക) നിന്നുള്ള പട്ടുനൂലും ഗുജറാത്തിലെ സൂറതിൽ[7] നിന്നുമുള്ള കസവും ഉപയോഗിച്ചാണ് കാഞ്ചീപുരം സാരി നെയ്യുന്നത് .[8] സാരിയും ബോർഡറും വേറേവേറേ നെയ്ത് കൂട്ടിയോജിപ്പിക്കുകയാണ് ചെയ്യുന്നത്[9]. 57% വെള്ളിയും 0.6% സ്വർണ്ണവും ചേർത്തുണ്ടാക്കിയ കസവാണ് ഉപയോഗിക്കുന്നത്. മുന്താണിയ്ക്കും ബോർഡറിനും ഉപയോഗിക്കുന്ന നിറങ്ങൾ സാരിയുടെ നിറങ്ങളിൽനിന്നും വ്യത്യസ്തമായതാണ്, കാഞ്ചീപുരം സാരി നെയ്യുന്നതിനായി ഒരു എട്ടു മുതൽ പതിനഞ്ച് ദിവസങ്ങൾ വരെ എടുക്കാറുണ്ട്.[6] കാഞ്ചീപുരത്തിന്റെ സമീപപ്രദേശങ്ങളിലെ ക്ഷേത്രങ്ങളുടെ സ്വാധീനം സാരികളിലെ പ്രതീകങ്ങളിൽ ദൃശ്യമാണ്, സൂര്യൻ, ചന്ദ്രൻ, മയിൽ, ഹംസം, തത്തകൾ, രഥങ്ങൾ, പുഷ്പങ്ങൾ, സിംഹങ്ങൾ, നാണയങ്ങൾ തുടങ്ങിയവ കാഞ്ചീപുരം സാരികളിൽ തുന്നിയിരിക്കുന്നതായി കാണാം. മുല്ലപ്പൂക്കൾ വിതറിയിരിക്കുന്നതുപോലേയും [10] (മല്ലിനഗ്ഗു) സമാന്തരരേഖകളും(താണ്ഡവാളം)[6] ചില സാരികളിൽ കാണാം.

കൂടുതൽ വായനക്ക്[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "The Hindu". Retrieved 7 March 2015.
  2. SANGEETHA KANDAVEL, SANJAY VIJAYAKUMAR (27 December 2011). "Government eases norms for gold-silver mix in Kanchipuram sarees". Chennai: The Economic Times. Retrieved 14 May 2012.
  3. "GI tag: TN trails Karnataka with 18 products". Chennai: The Times of India. 29 August 2010. Archived from the original on 2012-11-03. Retrieved 15 May 2012.
  4. Rao, P.V.L. Narasimha (2008). Kanchipuram – Land of Legends, Saints & Temples. New Delhi: Readworthy Publications (P) Ltd. ISBN 978-93-5018-104-1. {{cite book}}: Invalid |ref=harv (help)
  5. "Industries in Kanchipuram". Kanchipuram Municipality, Government of Tamil Nadu. 2011. Archived from the original on 2012-12-19. Retrieved 26 June 2012.
  6. 6.0 6.1 6.2 6.3 "The Kanchipuram Saree: A Stunning Drape Crafted from Woven Silk and Gold Threads". Tamilnadu.com. 13 ഫെബ്രുവരി 2014. Archived from the original on 2016-02-06. Retrieved 2016-02-07.
  7. "Design Resource on Silk Weaving - Kanchipuram". Design Resource. 16 October 2012.
  8. "Kanchipuram Sari – Tamilnadu". Tamilnadu.com. 16 October 2012. Archived from the original on 2013-04-11. Retrieved 2016-02-07.
  9. "Kanchipuram sarees". aboutkanchipuram.com.
  10. http://www.dsource.in/resource/silk-weaving-kanchipuram/products-motifs/index.html
"https://ml.wikipedia.org/w/index.php?title=കാഞ്ചീപുരം_സാരി&oldid=3970528" എന്ന താളിൽനിന്ന് ശേഖരിച്ചത്