കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം
കാച്ചാംകുറിശ്ശി ക്ഷേത്രം.jpg
സ്ഥാനം
രാജ്യം:ഇന്ത്യ
സംസ്ഥാനം:കേരളം
ജില്ല:പാലക്കാട്
സ്ഥാനം:കൊല്ലങ്കോട്

പാലക്കാട്‌ ജില്ലയിലെ കൊല്ലങ്കോട്‌ ടൗണിൽനിന്നും 4 കി.മി. അകലെയാണ്‌ അതിപുരാതനവും പ്രസിദ്ധവുമായ തിരുകാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം. ലക്ഷ്മീദേവി, ഭൂമീദേവീ സമേതനായ മഹാവിഷ്ണുവാണ് മുഖ്യ പ്രതിഷ്ഠ. ഈ ക്ഷേത്രവുമായും ക്ഷേത്രത്തിലെ പ്രതിഷ്ഠയുമായി നിരവധി ഐതിഹ്യങ്ങൾ ഉണ്ട്‌. പുരാണപ്രസിദ്ധങ്ങളായ ഇക്ഷുമതിനദിയുടെയും ഗായത്രിനദിയുടെയും ഇടയിലാണ്‌ ഈ പുണ്യക്ഷേത്രം സ്ഥിതി ചെയ്യുന്നത്‌. അതിനാൽ, ക്ഷേത്രം തമിഴ്‌നാട്ടിലെ പ്രസിദ്ധമായ ശ്രീരംഗം ക്ഷേത്രത്തിന് തുല്യമായി കണക്കാക്കപ്പെടുന്നു.

കാച്ചാംകുറിശ്ശി മഹാവിഷ്ണു ക്ഷേത്രം

കേരളത്തിൽ എവിടെ യാഗം നടന്നാലും യാഗത്തിന്‌ ആവശ്യമായ സോമലത, മാൻതോൽ എന്നിവ നൽകുവാനുള്ള അവകാശം സൂര്യവംശജരാണെന്ന്‌ വിശ്വസിച്ചുപോരുന്ന കൊല്ലങ്കോട്‌ രാജപരമ്പരയിലുള്ളവർക്കാണ്‌ കൽപ്പിച്ചു നൽകിയിരിക്കുന്നത്‌. യാഗസാധനങ്ങൾ യാഗം ചെയ്യാൻ ആഗ്രഹിക്കുന്ന ബ്രാഹ്മണർക്ക്‌ ഈ കശ്യപക്ഷേത്രസന്നിധിയിൽ വെച്ചു മാത്രമേ നൽകുവാൻ പാടുള്ളൂ. യജ്ഞഫലത്തിന്റെ (ഹവിർഭാഗം) ആറിലൊരു ഭാഗം ഈ രാജപരമ്പരക്ക്‌ ലഭിക്കും. ഇതിന്റെ പുറകിലും ഒരു ഐതിഹ്യമുണ്ട്‌. ഇന്നോളം കേരളത്തിൽ എവിടെ യാഗം നടക്കുകയാണെങ്കിലും സോമലത വെങ്കനാട്‌ രാജാവിന്റെ പരമ്പരയിലുള്ളവർ കാച്ചാംകുറിശ്ശി ക്ഷേത്രസന്നിധിയിൽവെച്ചാണ്‌ കൈമാറുന്നത്‌. മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം[തിരുത്തുക]

സപ്തർഷികളിലൊരാളും ദേവന്മാർ, അസുരന്മാർ, മനുഷ്യർ, നാഗങ്ങൾ, ഗരുഡൻ തുടങ്ങി പലരുടെയും പിതാവുമായ കശ്യപമഹർഷി തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. ഒരിയ്ക്കൽ വിഷ്ണുഭഗവാനെ പ്രീതിപ്പെടുത്തുന്നതിനായി തപസ്സനുഷ്ഠിയ്ക്കാൻ അദ്ദേഹം തീരുമാനിച്ചു. അതിന് ഉചിതമായ ഒരു സ്ഥലം അന്വേഷിച്ചുനടക്കുമ്പോൾ അദ്ദേഹം അതിമനോഹരമായ ഈ പ്രദേശം കണ്ടു. ഇവിടം തന്നെ ഉചിതമായ സ്ഥലമെന്ന് വിചാരിച്ച് അദ്ദേഹം അടുത്തുകണ്ട ഒരു മലയിൽ തപസ്സിരുന്നു. ഏറെനാളത്തെ കഠിനതപസ്സിനൊടുവിൽ മഹാവിഷ്ണുഭഗവാൻ അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായി. എന്താണ് ആഗ്രഹമെന്ന് ഭഗവാൻ ചോദിച്ചപ്പോൾ ഭൂലോകവാസികളുടെ നന്മയ്ക്കായി ഭഗവാൻ എന്നും അവിടെ വാഴണമെന്ന് മഹർഷി പറഞ്ഞു. ആ ആഗ്രഹം ഭഗവാൻ സ്വീകരിച്ചു. മാത്രവുമല്ല, കശ്യപൻ തപസ്സിരുന്ന മല പിന്നീട് 'ഗോവിന്ദമല' എന്നറിയപ്പെടാൻ തുടങ്ങുകയും ചെയ്തു (ഗോവിന്ദൻ ഭഗവാന്റെ പല പേരുകളിലൊന്നാണ്). തുടർന്ന് ദേവശില്പിയായ വിശ്വകർമ്മാവിനെ അദ്ദേഹം വിളിച്ചു. വിശ്വകർമ്മാവ് ഉടനെ അനന്താസനരൂപത്തിൽ ശ്രീദേവീഭൂദേവീസമേതനായിരിയ്ക്കുന്ന മഹാവിഷ്ണുഭഗവാന്റെ വിഗ്രഹം തടിയിൽ നിർമ്മിച്ചുകൊടുത്തു. ഗണപതി, ശാസ്താവ്, ശിവൻ തുടങ്ങിയ ദേവന്മാരുടെ രൂപങ്ങളും അദ്ദേഹം നിർമ്മിച്ചു. തുടർന്ന് ഒരു ക്ഷേത്രവും അദ്ദേഹം നിർമ്മിച്ചു. ആ ക്ഷേത്രത്തിൽ കശ്യപമഹർഷി ഈ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. അദ്ദേഹത്തോടുള്ള ആദരസൂചകമായി ഭക്തർ ക്ഷേത്രമിരിയ്ക്കുന്ന സ്ഥലത്തിന് 'കശ്യപകുറിശ്ശി' എന്ന് പേരിട്ടു. പിന്നീട് അത് ലോപിച്ച് കാച്ചാംകുറിശ്ശിയായി.

ക്ഷേത്രനിർമ്മിതി[തിരുത്തുക]

ക്ഷേത്രപരിസരവും മതിലകവും[തിരുത്തുക]

പയ്യല്ലൂർ കാച്ചാംകുറിശ്ശി ഗ്രാമത്തിന്റെ ഹൃദയഭാഗത്ത് പ്രകൃതിരമണീയമായ അന്തരീക്ഷത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കിഴക്കോട്ടാണ് ക്ഷേത്രത്തിന്റെ ദർശനം. ആരുടെയും മനം മയക്കുന്ന ഗ്രാമീണസൗന്ദര്യമാണ് ക്ഷേത്രത്തിന്റെ നാലുഭാഗത്തും കാണാൻ കഴിയുന്നത്. നാലുഭാഗത്തും അംബരചുംബികളായ മലനിരകളുണ്ട്. കണ്ണെത്താദൂരത്തോളം അവ വ്യാപിച്ചുകിടക്കുന്ന കാഴ്ച അത്യാകർഷകമാണ്. അവയിൽ നിന്നൊഴുകിവരുന്ന നീർച്ചോലകളും, താഴ്വരകളിലുള്ള നെൽപ്പാടങ്ങളും, തെങ്ങ്, കവുങ്ങ്, മാവ്, കരിമ്പന തുടങ്ങിയ ഫലവൃക്ഷങ്ങൾ വിളയുന്ന തോട്ടങ്ങളും ഭൂപ്രകൃതിയ്ക്ക് മാറ്റുകൂട്ടുന്നു. ക്ഷേത്രത്തിന്റെ നേരെമുന്നിൽ അതിവിശാലമായ ക്ഷേത്രക്കുളമുണ്ട്. സാമാന്യത്തിലധികം വലിപ്പമുള്ള ഈ കുളത്തിൽ കുളിച്ചാണ് ശാന്തിക്കാരും ഭക്തരും ക്ഷേത്രത്തിലെത്തുന്നത്. ഉത്സവാവസാനം ഭഗവാന്റെ ആറാട്ട് നടക്കുന്നതും ഈ കുളത്തിലാണ്. കുളത്തിൽ നിന്ന് ക്ഷേത്രത്തിലേയ്ക്കുള്ള വഴിയുടെ ക്ഷേത്രത്തിന്റെ തൊട്ടുമുന്നിലുള്ള ഭാഗങ്ങൾ ടൈൽസ് പാകിയതാണ്. അടുത്തുതന്നെ, വാഹനപാർക്കിങ് സൗകര്യവുമുണ്ട്. ക്ഷേത്രത്തിന് ഒരു ഭാഗത്തും ഗോപുരങ്ങളില്ലെങ്കിലും കിഴക്കുഭാഗത്ത് പേരെഴുതിയ പ്രവേശനകവാടം കാണാം. അതിനടുത്ത് ചെരുപ്പ് കൗണ്ടറുമുണ്ട്.

കിഴക്കേ നടയിലൂടെ അകത്തുകടക്കുന്ന ഭക്തർ ആദ്യമെത്തുന്നത് വലിയ ആനക്കൊട്ടിലിലാണ്. സാമാന്യം വലിപ്പമുള്ള ഈ ആനക്കൊട്ടിലിനകത്തുതന്നെയാണ് ഭഗവദ്വാഹനമായ ഗരുഡനെ ശിരസ്സിലേറ്റുന്ന പഞ്ചലോഹക്കൊടിമരമുള്ളത്. 2016-ലാണ് ഈ കൊടിമരം പ്രതിഷ്ഠിച്ചത്. അതിനുമുമ്പ് ചെമ്പുകൊടിമരമായിരുന്നു. ആനക്കൊട്ടിലിലെ തൂണുകളിൽ നിരവധി ശില്പങ്ങൾ കാണാം. കൊടിമരത്തിനപ്പുറം ബലിക്കൽപ്പുരയാണ്. ക്ഷേത്രത്തിലെ വലിയ ബലിക്കല്ല് ഇവിടെ സ്ഥിതിചെയ്യുന്നു. സാമാന്യത്തിലധികം വലിപ്പമുള്ള ബലിക്കല്ലായതിനാൽ, പുറത്തുനിന്നുനോക്കിയാൽ വിഗ്രഹം കാണാൻ സാധിയ്ക്കില്ല. ആനക്കൊട്ടിലിനടുത്തുതന്നെയാണ് ക്ഷേത്രത്തിലെ വഴിപാട് കൗണ്ടറും.

ശ്രീകോവിൽ[തിരുത്തുക]

നാലമ്പലം[തിരുത്തുക]

നമസ്കാരമണ്ഡപം[തിരുത്തുക]

പ്രധാന പ്രതിഷ്ഠ[തിരുത്തുക]

കാച്ചാംകുറിശ്ശി പെരുമാൾ (മഹാവിഷ്ണു)[തിരുത്തുക]

ഉപദേവതകൾ[തിരുത്തുക]

ശിവൻ[തിരുത്തുക]

ഗണപതി[തിരുത്തുക]

ശാസ്താവ്[തിരുത്തുക]

നാഗദൈവങ്ങൾ[തിരുത്തുക]

ഹനുമാൻ[തിരുത്തുക]

നിത്യപൂജകൾ[തിരുത്തുക]

വിശേഷദിവസങ്ങൾ[തിരുത്തുക]

കൊടിയേറ്റുത്സവം[തിരുത്തുക]

തുലാവാവ്[തിരുത്തുക]

തൈപ്പൂയം[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]