ഉള്ളടക്കത്തിലേക്ക് പോവുക

കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ
പ്രമാണം:Kakkothikkavile Appooppan Thaadikal.jpg
Promotional poster designed by P. N. Menon
സംവിധാനംകമൽ
തിരക്കഥഫാസിൽ
Story byമധു മുട്ടം
നിർമ്മാണംഔസേപ്പച്ചൻ വാളക്കുഴി
ഫാസിൽ
അഭിനേതാക്കൾരേവതി
അംബിക
വി. കെ. ശ്രീരാമൻ
കൃഷ്ണൻ കുട്ടി നായർ
സുരാസു
എൻ.എൽ. ബാലകൃഷ്ണൻ
ഫിലോമിന, etc.
ഛായാഗ്രഹണംവിപിൻ മോഹൻ
ചിത്രസംയോജനംടി. ആർ. ശേഖർ
സംഗീതംഔസേപ്പച്ചൻ
വരികൾ:
ബിച്ചു തിരുമല
റിലീസ് തീയതി
  • 8 January 1988 (1988-01-08)
രാജ്യംഇന്ത്യ
ഭാഷമലയാളം

കമൽ സംവിധാനം ചെയ്ത് 1988-ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ. ഔസേപ്പച്ചൻ വാളക്കുഴിയും ഫാസിലും ചേർന്ന് നിർമ്മിച്ച ഈ നായികാ പ്രാധാന്യമുള്ള ചിത്രത്തിന്റെ കഥ മധു മുട്ടവും തിരക്കഥ ഫാസിലും എഴുതി. രേവതി, അംബിക എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. ബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് ഔസേപ്പച്ചൻ ഈണം നൽകിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ മോഹൻ ആണ് നിർവ്വഹിച്ചത്.[1][2][3]

പന്തളം, കുടശനാട്, വെൺമണി തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലാണ് സിനിമയുടെ പ്രധാന ഭാഗങ്ങളുടെ ചിത്രീകരണം നടന്നത്. വിദ്യാലയ പശ്ചാത്തലങ്ങളും നാടോടി ജീവിതത്തിലെ നിരവധി രംഗങ്ങളും ചിത്രത്തിൽ കോർത്തിണക്കിയിരുന്നു. ഈ ചിത്രം ബോക്സോഫീസിൽ ഒരു സ്ലീപ്പർ ഹിറ്റായിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് രേവതി മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടി. ചിത്രം വാണിജ്യപരമായി വിജയിച്ചില്ലെങ്കിലും കാസറ്റ്/സി. ഡി. യിൽ ലഭ്യമായതിന് ശേഷവും ടെലിവിഷനിൽ വന്നതിനുശേഷവും ചിത്രം വലിയ തരംഗം സൃഷ്ടിച്ചു.

കഥാസാരം

[തിരുത്തുക]

കുട്ടിക്കാലത്ത് വേർപിരിഞ്ഞ രണ്ട് സഹോദരിമാരുടെ കഥയാണ് ചിത്രം അനാവരണം ചെയ്യുന്നത്. ഒരു ദിവസം ഒരു യാചകൻ അവരുടെ വീട്ടിലെത്തി കുടിക്കാൻ അൽപ്പം വെള്ളം ആവശ്യപ്പെടുന്നു. ഇളയ സഹോദരിയെ മുറ്റത്ത് ഉപേക്ഷിച്ച്, മൂത്ത സഹോദരി വെള്ളം എടുക്കാൻ വീട്ടിനുള്ളിലേയക്ക് പോകുകയും തിരികെയെത്തുമ്പോൾ സഹോദരിയോടൊപ്പം യാചകൻ അവിടെനിന്ന് അപ്രത്യക്ഷനായതായി കാണുകയും ചെയ്യുന്നു.

അഭിനേതാക്കൾ

[തിരുത്തുക]
  • രേവതി ലക്ഷ്മി (വാവച്ചി), കക്കോത്തി
    • കീർത്തി സേതുനാഥ്-യുവതിയായ ലക്ഷ്മി

(തെലുങ്ക് നടി റാസി കാക്കോത്തിയായി അഭിനയിച്ചു. (മലയാളത്തിൽ മന്ത്ര എന്നറിയപ്പെടുന്നു).

ഗാനങ്ങൾ

[തിരുത്തുക]

ബിച്ചു തിരുമല രചിച്ച ഗാനങ്ങൾകക്് ഔസേപ്പച്ചൻ സംഗീതം നൽകി.

ക്രമം ഗാനം ഗായകർ വരികൾ നീളം (m: ss)
1 "കാക്കോത്തിയമ്മയിക്കു" ജാനമ്മ ഡേവിഡ്, മലേഷ്യ വാസുദേവൻ, എസ്. പി. ശൈലജ ബിച്ചു തിരുമല 4:22
2 "കണ്ണാം തുമ്പീ" കെ. എസ്. ചിത്ര 3:48
3 "കണ്ണാം തുമ്പീ" (ദുഃഖഗാനം) 3:11
4 "നന്നങ്ങാടികൾ" കെ. എസ്. ചിത്ര, മലേഷ്യ വാസുദേവൻ, എസ്. പി. ശൈലജ 3:28

കെ. എസ്. ചിത്രയുടെ "കണ്ണാം തുമ്പി" എന്ന ഗാനം ജനപ്രീതിയിലേക്ക് ഉയർന്നു, ഇന്നും കേരളത്തിലെ കുട്ടികൾക്കായി ഒരു താരാട്ടായി പലരും ആലപിക്കുന്നു, 2024 ലെ ഗുരുവായൂർ അമ്പലനാടയിൽ എന്ന ചിത്രത്തിൽ ഗാനത്തിന്റെ ഒരു ചെറിയ ഭാഗം വീണ്ടും ഉപയോഗിച്ചു.

അവലംബം

[തിരുത്തുക]
  1. "Kaakkothikavile Apooppanthaadikal". MalayalaChalachithram. Retrieved 2014-10-07.
  2. "Kaakkothikavile Apooppanthaadikal". malayalasangeetham.info. Archived from the original on 2014-10-11. Retrieved 2014-10-07.
  3. "Kaakkothikavile Apooppanthaadikal". spicyonion.com. Retrieved 2014-10-07.