കാകാ കലേൽക്കർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കാകാ കലേൽക്കർ
കാകാ കാലേൽക്കർ
Pen nameകാകാ കാലേൽക്കർ
Occupationഎഴുത്തുകാരൻ, പത്രപ്രവർത്തകൻ, essayist
Nationalityഇന്ത്യൻ
Subjectസഞ്ചാരസാഹിത്യം
Notable worksQuintessence of Gandhian Thought (English), Mahatma Gandhi's Gospel of Swadeshi (English), Himalayatil Pravas (Marathi)


സ്വാതന്ത്ര്യസമര സേനാനിയും സാമൂഹ്യ പരിഷ്കർത്താവും പ്രമുഖ ഗാന്ധിയനുമായ ഭാരതീയ സാഹിത്യകാരനാണ് കാകാ കലേൽക്കർ എന്നറിയപ്പെടുന്ന ദത്തത്രേയ ബാലകൃഷ്ണ കലേൽക്കർ (Devanagari: दत्तात्रेय बाळकृष्ण कालेलकर) (01.12.1885-21.08.1981). കേന്ദ്ര സാഹിത്യഅക്കാദമി അവാർഡ്(1965), കേന്ദ്ര സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ്(1971), പത്മവിഭൂഷൺ(1964) എന്നീ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

ജീവിതരേഖ[തിരുത്തുക]

1885 ഡിസംബർ 1ന് മഹാരാഷ്ട്രയിലെ സത്താറയിൽ ആണ് കലേൽക്കർ ജനിച്ചത്. ജന്മഗ്രാമമായ കലേലി ഗ്രാമത്തിൻറെ പേരിൽ നിന്നാണ് കലേൽക്കർ എന്ന പേര് ലഭിച്ചത്. തത്വശാസ്ത്രത്തിൽ ബിരുദമെടുത്തത്തിനുശേഷം രാഷ്ട്രമാത എന്ന മറാത്തി പത്രത്തിലും ബറോഡയിൽ സ്കൂൾ അധ്യാപകനായും ജോലിനോക്കി.1913- ൽ അദ്ദേഹം ഹിമാലയത്തിലേയ്ക്ക് കാൽനടയായി യാത്രചെയ്യുകയും തുടർന്ന് ആചാര്യ കൃപാലിനിയെ മ്യാൻമറിൽ സന്ദർശിക്കുകയും ചെയ്തു. 1915- ൽ മഹാത്മാ ഗാന്ധിയെ കണ്ടുമുട്ടി.[1]

കൃതികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Brahmabhatt, Prasad. અર્વાચીન ગુજરાતી સાહિત્યનો ઈતિહાસ : ગાંધીયુગ અને અનુગાંધીયુગ (History of Modern Gujarati Literature:Gandhi Era and Post-Gandhi Era) (in Gujarati). Parshwa Publication. pp. 38–51.
"https://ml.wikipedia.org/w/index.php?title=കാകാ_കലേൽക്കർ&oldid=3373882" എന്ന താളിൽനിന്ന് ശേഖരിച്ചത്