കാംഫർ ആക്ടിവേറ്റഡ് മൈലേജ് ബൂസ്റ്റർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കർപ്പൂരത്തിന്റെ സഹായത്തോടെ വാഹനങ്ങളുടെ ഇന്ധനക്ഷമത കൂട്ടാനുള്ള ഉപകരണമാണ് കാംഫർ ആക്ടിവേറ്റഡ് മൈലേജ് ബൂസ്റ്റർ അഥവാ കാംബ്. കെ.എസ്.ഇ.ബി. യുടെ അരൂർ വൈദ്യുതി ഓഫീസിലെ ഉദ്യോഗസ്ഥനായ കെ.സി. ബൈജുവാണ് ഈ സാങ്കേതികവിദ്യ വികസിപ്പിച്ചെടുത്തത്.[1] 200 രൂപ മാത്രം ചെലവുവരുന്ന ഉപകരണം പെട്രോളിന്റെ 1500 രൂപ മാസച്ചെലവിൽ 200 മുതൽ 350 വരെ ലാഭിക്കുന്നുവെന്ന് ബൈജു അവകാശപ്പെടുന്നു. വാഹനത്തിന്റെ എയർ ഫിൽട്ടർ ശൃംഖലയിൽ ഘടിപ്പിക്കുന്ന ഉപകരണം കർപ്പൂരത്തിലെ ഹൈഡ്രജൻ, ഓക്സിജൻ ആറ്റങ്ങളെ ഉപയോഗപ്പെടുത്തിയാണ് വാഹനത്തിന്റെ മൈലേജ് വർദ്ധിപ്പിക്കുന്നത്. ഈ സാങ്കേതികവിദ്യ ഓട്ടോമോട്ടീവ് റിസർച്ച് അതോറിട്ടി ഓഫ് ഇന്ത്യയിൽ പഠനത്തിനായി സമർപ്പിച്ചിട്ടുണ്ട്

അവലംബം[തിരുത്തുക]

  1. "മാതൃഭൂമി : കർപ്പൂരം കൊണ്ട് ഇന്ധനക്ഷമത കൂട്ടാൻ ഉപകരണം". Archived from the original on 2012-10-27. Retrieved 2012-10-27.