കഹുരാംഗി ദേശീയോദ്യാനം
ദൃശ്യരൂപം
Kahurangi National Park | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Map of New Zealand | |
Nearest city | Karamea, New Zealand |
Coordinates | 41°15′S 172°7′E / 41.250°S 172.117°E |
Area | 4,520 km2 (1,750 sq mi) |
Established | 1996 |
Governing body | Department of Conservation |
ന്യൂസിലാന്റിലെ സൗത്ത് ദ്വീപിന്റെ വടക്ക്-പടിഞ്ഞാറുള്ള ഒരു ദേശീയോദ്യാനമാണ് കഹുരാംഗി ദേശീയോദ്യാനം. വടക്കുഭാഗത്ത് ഗോൾഡൻ ബേയുടെ അടുത്തുവരെ ഇതുണ്ട്.1996ൽ ഔദ്യോഗികമായി അംഗീകരിച്ച ഇത് 4,520 ചതുരശ്രകിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ന്യൂസിലന്റിലെ 14 ദേശീയോദ്യാനങ്ങളിൽ ഏറ്റവും വലിയ രണ്ടാമത്തെ ദേശീയോദ്യാനമാണിത്. വടക്ക്-പടിഞ്ഞാറുള്ള നെൽസൺ വന ഉദ്യാനത്തിൽ നിന്നാണ് ഇത് രൂപീകരിച്ചത്.
ഇത് സംരക്ഷിക്കുന്നത് ഡിപ്പാർട്ട്മെന്റ് ഓഫ് കൺസർവേഷൺ. ട്രാമ്പിംഗ്, റാഫ്റ്റിംഗ്, കേവിംഗ് എന്നിവ ഈ ദേശീയോദ്യാനത്തിലെ ജനപ്രിയമായ വിനോദങ്ങളായിരുന്നു. അനേകം വർഷത്തോളം സന്ദർശകരെ വിലക്കിയതിനുശേഷം 2011, 2012, 2013 വർഷങ്ങളിലെ ശൈത്യസമയത്ത് പരീക്ഷിണാടിസ്ഥാനത്തിൽ ഹീഫി ട്രാക്കിലൂടെ മൗണ്ട്ബൈക്കിംഗ് അനുവദിച്ചു. [1]
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Heaphy Track mountain bike trial Department of Conservation. Retrieved 18 December 2012.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Kahurangi National Park എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Kahurangi National Park - Department of Conservation information