കസ്‍ബ സ്റ്റേഷൻ, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കസ്‍ബ പോലീസ് സ്റ്റേഷൻ, കൊല്ലം. ഇപ്പോൾ താലൂക്ക് ഓഫീസ് പ്രവർത്തിക്കുന്നു

കൊല്ലം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനടുത്തു കുറ്റവാളികളെ പാർപ്പിച്ചിരുന്ന ജയിലായിരുന്നു കസ്‍ബ ജയിൽ. ജയിൽ മറ്റൊരു വളപ്പിലേക്ക് മാറ്റിയതോടെ ഈ സ്ഥലത്ത് കൊല്ലം താലൂക്ക് ഓഫീസ്, കൊല്ലം ഈസ്റ്റ്, വെസ്റ്റ് വില്ലേജ് ഓഫീസുകൾ, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, പോസ്റ്റ് ഓഫീസ് എന്നിവ പ്രവർത്തിക്കുന്നു.[1]

ചരിത്രം[തിരുത്തുക]

സ്വാതന്ത്ര്യ സമര കാലത്ത് അഞ്ചൽ പെട്ടിയിൽ ആസിഡ് ഒഴിച്ച കുറ്റത്തിന് വൈക്കം മുഹമ്മദ് ബഷീർ ഇവിടെ തടവിൽ കഴിഞ്ഞിരുന്നു. തടവിൽ കഴിയുന്ന കാലത്ത് ബഷീർ നട്ട ആര്യ വേപ്പ് ഇന്നുമുണ്ട്. ലോക്കപ്പിൽ കഴിയുമ്പോൾ കത്തുകൾ പോസ്റ്റ് ചെയ്യാൻ മഞ്ജുഷ വിദ്യാധരനെയാണ് ബഷീർ ചുമതലപ്പെടുത്തിയിരുന്നത്. ഈ കത്തുകൾ നേരും നുണയും എന്ന പേരിൽ സഖാവ് എന്നറിയപ്പെട്ടിരുന്ന വിദ്യാധരൻ പ്രസിദ്ധപ്പെടുത്തി.[2] മങ്ങാട് ക്ഷേത്രമുറ്റത്ത് വിലക്കു ലംഘിച്ചു പൊതു യോഗം ചേർന്നതിന് അറസ്റ്റിലായ സി. കേശവൻ, പരവൂർ ടി.കെ. നാരായണ പിള്ള, എൻ. ശ്രീകണ്ഠൻ നായർ, ടി.എം. വർഗീസ് തുടങ്ങിയവരും ബഷീറിനൊപ്പം ജയിലിലുണ്ടായിരുന്നു.[1]

ഉത്തരവാദ പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച്‌ തിരുവിതാംകൂറിലേക്ക് വന്ന മധുര സ്വദേശിയായ ജാഥാ ക്യാപ്ടൻ ശിവരാജപാണ്ഡ്യനെ പൊലീസുകാർ ഇവിടെ വച്ചാണ് തല്ലിച്ചതച്ചു കൊന്നത്.

അവലംബം[തിരുത്തുക]

  1. 1.0 1.1 ദേശാഭിമാനി കൊല്ലം ഹാൻഡ് ബുക്ക്. കൊല്ലം: ദേശാഭിമാനി. 2019. പുറം. 234.
  2. മണലിൽ, പോൾ (2010). [ബഷീർ എഴുതിയ കത്തുകൾ]. കോട്ടയം: ഡിസി ബുക്ക്സ്. ISBN 978-81-264-3814-3. External link in |title= (help)
"https://ml.wikipedia.org/w/index.php?title=കസ്‍ബ_സ്റ്റേഷൻ,_കൊല്ലം&oldid=3434257" എന്ന താളിൽനിന്ന് ശേഖരിച്ചത്