കശ്മീർ ജമാ‌അത്തെ ഇസ്‌ലാമി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കാശ്മീരിൽ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടന. പ്രത്യേക പശ്ചാത്തലമുള്ള രാഷ്ട്രീയ സാഹചര്യം പരിഗണിച്ച് ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയുടെ ഭാഗമല്ലാതെ സ്വതന്ത്രമായ നേതൃത്വവും നയപരിപാടികളുമാണ് കാശ്മീർ ജമാഅത്തെ ഇസ്ലാമിക്കുള്ളത്.വിദ്യാഭ്യാ-സേവന-സാമൂഹിക മേഖലകളിൽ ശ്രദ്ധേയമായ സേവനങ്ങൾ അർപ്പിച്ചു വരുന്നു.

ചരിത്രം[തിരുത്തുക]

ഇന്ത്യാ-പാക് വിഭജനാനന്തരം ഇന്ത്യയിലവശേഷിച്ച പ്രവർത്തകർ അബുല്ലൈസ് ഇസ്ലാഹിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമി പുനസംഘടിപ്പിച്ചപ്പോൾ കാശ്മീരിലെ പ്രവർത്തകർ കേണൽ അബ്ബാസിയുടെ നേതൃത്വത്തിൽ ബരാമുല്ല കേന്ദ്രീകരിച്ച് സ്വതന്തമായ ജമാഅത്ത് രൂപീകരിച്ചു.[1] ഇപ്രകാരം പാക് അധീന കാശ്മീരിലെ പ്രവർത്തകരും സ്വതന്ത്രമായി ആസാദ് കാശ്മീർ ജമാഅത്തെ ഇസ്ലമി എന്ന പേരിൽ സംഘടനക്ക് രൂപം കൊടുത്തു. വിഭജനത്തിന് മുമ്പ് കാശ്മീരിലെ പ്രവർത്തകർ അംഗുലീ പരിമിതിമായിരുന്നു.കേണൽ അബ്ബാസി പാക് അധീനകാശ്മീരിലേക്ക് പോയതിന് ശേഷം സംഘടനയെ സജീവമാക്കി. മൗലാന അബ്ദുൽ ബാരി ആയിരുന്നു ആസാദ് കാശ്മീരിനെ തുടക്കത്തിൽ നയിച്ചത്. ആസാദി കശ്മീരിനേക്കാൾ ജനകീയവും സുസംഘടിതവുമാണ് കാശ്മീർ ജമാഅത്തെ ഇസ്ലാമി. 1947 മുതൽ തന്നെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. 1975 ൽ ഇന്ത്യൻ ജമാഅത്തെ ഇസ്ലാമിയെ നിരോധിച്ചപ്പോൾ കശ്മീർ ജമാഅത്തിനേയും നിരോധിച്ചിരുന്നു.1979 ൽ മുൻ പാക് പ്രധാനമന്ത്രി സുൽഫീക്കർ അലി ഭൂട്ടോ തൂക്കിലേറ്റപ്പെട്ടപ്പോൾ ജമാഅത്തിനെതിരെ ശക്തമായ അക്രമണങ്ങളഴിച്ചു വിട്ടു.3 തവണ കാശ്മീർ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി അലി ഷാ ഗീലാനി നിയമ സഭയിലെ പ്രതിപക്ഷ നേതാവും ആയിട്ടുണ്ട്. കാശ്മീരിൽ ഹിത പരിശോധന വേണമെന്നാണ് ജമാഅത്തിന്റെ അഭിപ്രായം. 1972ലെ സിംലാ കരാറും 1966ലെ കാശ്കന്റ് കരാറും സംഘടനക്ക് സ്വീകാര്യമായിരുന്നില്ല.[2]


References[തിരുത്തുക]

  1. http://www.jamaateislamihind.org/index.php?do=category&id=125&blockid=31
  2. പ്രബോധനം: ജമാഅത്തെ ഇസ്ലാമി അമ്പതാം വാർഷികപ്പതിപ്പ് 1992 പേജ്143-145