ഉള്ളടക്കത്തിലേക്ക് പോവുക

കവിയൂർ പടയണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കവിയൂർ ഞാലിയിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന അനുഷ്ഠാനകലാരൂപമാണ് കവിയൂർ പടയണി.

മകരമാസത്തിലെ ഉത്തൃട്ടാതി ദിവസത്തിലാണു വലിയ പടയണി. അഞ്ചു വർഷത്തെ ഇടവേളയിൽ എട്ടുദിവസം നീണ്ടു നിൽക്കുന്ന പടയണിയും നടന്നു വരുന്നു. കവിയൂർ പടയണിയുടെ ആചാരങ്ങൾ 'ചൂട്ടുവപ്പ്' എന്ന ചടങ്ങോടെ ആരംഭിക്കുന്നു. തുടർന്ന് ഗണപതിയിറക്കം എന്ന ചടങ്ങ് നടക്കും. രണ്ടാം ദിവസത്തെ പ്രധാന ആകർഷണം 'വഴിപൊക്കൻ' എന്ന ഹാസ്യകഥയുടെ അവതരണമാണ്. തുടർന്ന് അടുത്ത ദിവസം മറ്റൊരു ഹാസ്യകഥാപാത്രമായ വെളിച്ചപ്പാടിനെ അവതരിപ്പിക്കുന്നു. നാലാം ദിവസം മുതൽ മദ്ദളം, കൈമണി എന്നിവയ്‌ക്കൊപ്പം തപ്പുമേളം ആരംഭിക്കുന്നു. ഞാലിയിൽ പടയണിയുടെ പ്രധാന ആചാരങ്ങളിലൊന്നായ താവടിയും അതേ ദിവസം തന്നെ ആരംഭിക്കുന്നു. ഭൈരവി കോലം, കുതിര കോലം എന്നിവയാണ് അഞ്ചാം ദിവസത്തെ ഉത്സവത്തിന്റെ പ്രധാന ആകർഷണങ്ങൾ. ആറാം ദിവസം നടക്കുന്ന പടയണിയിലെ മറ്റൊരു പ്രധാന ചടങ്ങാണ് അടവി. പുലവൃത്തത്തിനും കോലടിക്കും ശേഷം വ്യത്യസ്തമായ കോലങ്ങൾ അരങ്ങിലെത്തുന്നു. അവസാനമായി വരുന്നത് കാലമാടൻ കോലമാണ്, തുടർന്ന് പള്ളിപ്പന എന്ന ചടങ്ങും നടക്കും. മരയടവി, ചൂരലടവി, ഉടുമ്പ് തുള്ളൽ, പൂപ്പട എന്നിവയാണ് ഇവിടെ അടവിയുടെ സമാപന ചടങ്ങുകൾ. ഇടപ്പടയണി ഏഴാം ദിവസം ചൂട്ടുവയ്പ്പോടെ ആരംഭിച്ച് ശേഷം തപ്പുമേളം, കാപ്പോലി, കോലം തുള്ളൽ, താവടി എന്നിവ നടക്കും. വലിയ പടയണി ആരംഭിക്കുന്നത് തപ്പു മേളം, വലിയ കാപ്പൊലി (കോലം ഘോഷയാത്ര) എന്നിവയോടെയാണ്. 101 പാളക്കോലത്താൽ തീർത്ത ഭൈരവി കോലം കവിയൂരിൽ കാണാം. തുടർന്ന് കാലൻ കോലം തുള്ളും. മംഗള കോലത്തിൻ്റെ താവടിയോടെ ഉത്സവം സമാപിക്കുന്നു.[1]


അവലംബം

[തിരുത്തുക]
  1. "Revenue Portal". village.kerala.gov.in. Archived from the original on 2024-09-11. Retrieved 2025-02-11.
"https://ml.wikipedia.org/w/index.php?title=കവിയൂർ_പടയണി&oldid=4490281" എന്ന താളിൽനിന്ന് ശേഖരിച്ചത്