കവികലാപം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കടത്തനാട്ട്‌ ഉദയവർമത്തമ്പുരാൻ (1865-1907) രചിച്ച ഒരു കൃതിയാണ് കവികലാപം. അറുപത്തിനാലു സംസ്‌കൃത കവികളുടെ ജീവചരിത്രമാണ്‌ ഇതിലെ പ്രതിപാദ്യം. കേരളത്തിനു വെളിയിലുള്ള സംസ്‌കൃത സാഹിത്യകാരന്മാരെയാണ്‌ കവികലാപത്തിൽ അധികവും പരിചയപ്പെടുത്തിയിരിക്കുന്നത്. കവനോദയം മാസികയിലാണ്‌ ഈ കൃതി ആദ്യം പ്രസിദ്ധപ്പെടുത്തിയത്‌. "നിരവധി സംസ്‌കൃതകവികളുടെ ചരിത്രം കവനോദയത്തിൽ, കവി കലാപം എന്ന പുസ്‌തകത്തിൽ, ആവിഷ്‌കരിച്ചു'എന്ന് മഹാകവി ഉള്ളൂരിന്റെ കേരളസാഹിത്യചരിത്രത്തിൽ പ്രസ്താപിക്കുന്നു. [1] ക്ഷേമേന്ദ്രൻ, ബിൽഹണൻ തുടങ്ങിയ പ്രസിദ്ധ സംസ്കൃതകവികൾ ഇവരിൽ ഉൾപ്പെടുന്നു. ചില കേരളീയ കവികളും ഇക്കൂട്ടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

അവലംബം[തിരുത്തുക]

  1. സംസ്‌കൃതസാഹിത്യചരിത്രം. {{cite book}}: |first= missing |last= (help)
"https://ml.wikipedia.org/w/index.php?title=കവികലാപം&oldid=2038922" എന്ന താളിൽനിന്ന് ശേഖരിച്ചത്