കവാടത്തിന്റെ സംവാദം:വളർത്തുമൃഗങ്ങൾ
വളർത്തുമ്യഗങ്ങൾ
[തിരുത്തുക]ഞാനൊരു പുതിയ കവാടം തുടങ്ങുന്നു. ഈ കവാടാത്തിൽ പ്രവർത്തിക്കുവാൻ താൽപ്പര്യമുള്ളവർ സംവാദം താളിൽ ഒപ്പുവെക്കേണ്ടതാണ്. --എഴുത്തുകാരി സംവദിക്കൂ 03:32, 21 സെപ്റ്റംബർ 2009 (UTC)
- വളർത്തുമൃഗങ്ങൾ പ്രധാനതാൾ നോക്കുക.
താളുകൾ
[തിരുത്തുക]ഉൾക്കൊള്ളുന്ന താളുകൾ ഇവയാണ്
[തിരുത്തുക]- കവാടം:വളർത്തുമൃഗങ്ങൾ/സ്വാഗതം
- കവാടം:വളർത്തുമൃഗങ്ങൾ/ഇന്നത്തെ_ലേഖനം
- കവാടം:വളർത്തുമൃഗങ്ങൾ/ചിത്രം
തിരുത്തേണ്ടവ
[തിരുത്തുക]- കവാടം:വളർത്തുമൃഗങ്ങൾ/വിവരണം
- കവാടം:വളർത്തുമൃഗങ്ങൾ/ഇന്നത്തെ_ലേഖനം_ഉള്ളടക്കം
- കവാടം:വളർത്തുമൃഗങ്ങൾ/ചിത്രം/ഉള്ളടക്കം
--എഴുത്തുകാരി സംവദിക്കൂ 06:37, 21 സെപ്റ്റംബർ 2009 (UTC)
കവാടത്തിന്റെ പ്രസക്തി?
[തിരുത്തുക]മലയാളം വിക്കിയിൽ നിലവിലുള്ള കവാടങ്ങൾതന്നെ നോക്കിനടത്താൻ ആളില്ല. ഇവിടെ തോന്നും വിധം കവാടങ്ങൾ ആരംഭിക്കുന്നത് വിക്കിപീഡിയർക്ക് വൃഥാവ്യായാമമുണ്ടാക്കുകയേയുള്ളൂ. വായനക്കാർക്ക് അവ എന്തെങ്കിലും ഗുണംചെയ്യുമെന്നുതോന്നുന്നില്ല. അതേ സമയം സുപ്രധാനവിഷയങ്ങളെ സംബന്ധിച്ച് ഏതാനും കവാടങ്ങൾ ആവശ്യമാണ്. വളർത്തുമൃഗങ്ങൾ എന്ന കവാടത്തെക്കാൾ ജീവശാസ്ത്രം എന്നൊരു കവാടത്തിനു എത്രയോ പ്രസക്തിയുണ്ട്. അതാണ് വിക്കിക്ക് ആവശ്യം. മലയാളം വിക്കിയിൽ സജീവമായ ഒരു കവാടമേയുള്ളൂ: ജ്യോതിശാസ്ത്രം. അറിവും അർപ്പണബുദ്ധിയുമുള്ള ഒരുകൂട്ടം വിക്കിപീഡിയരുടെ ശ്രമഫലമാണത്. മറ്റെല്ലാം വ്യക്തിപരമായി തുടങ്ങിയതും തുടക്കത്തിൽത്തന്നെ നിലച്ചതുമാണ്. പ്രധാനതാളിലേക്കുതന്നെ തിരഞ്ഞെടുക്കാൻ ലേഖനങ്ങൾ ഇല്ലാത്തപ്പോൾ ഇങ്ങനെ നിരവധി കവാടങ്ങളിലേക്ക് ശ്രദ്ധതിരിക്കുന്നത് വിക്കിപീഡിയയുടെ നടപ്പിനെ ബാധിക്കും. ഈ കവാടം എത്രത്തോളം പ്രസക്തമാണെന്ന് സഹവിക്കിയരോട് ആരായുന്നു--തച്ചന്റെ മകൻ 09:47, 21 സെപ്റ്റംബർ 2009 (UTC)
- ശരിയാണ് താങ്കളുടെ അഭിപ്രായം, എഡിറ്റിങ്ങുകളെ പോസ്താഹിപ്പിക്കും എന്നതുകൊണ്ടാണ് എടുത്തുചാടി ഇതു തുടങ്ങിയത്. ഈ കവാടത്തിന് വലിയ പ്രസക്തിയില്ല എന്നുതന്നെയാണ് എന്റെയും അഭിപ്രായം. മാറ്റങ്ങൾ നീക്കാവുന്നതാണ്. സജീവമായ ജ്യോതിശാസ്ത്രം കവാടം പ്രവർത്തനമേഖലയിൽ പങ്കുചേരാൻ ആഗ്രഹിക്കുന്നു. --എഴുത്തുകാരി സംവദിക്കൂ 10:10, 21 സെപ്റ്റംബർ 2009 (UTC)
- ആളെ കിട്ടുമെങ്കിൽ ജീവശാസ്ത്രം കവാടം തുടങ്ങുന്നതാവും കൂടുതൽ നല്ലത്. പക്ഷെ ആളൂണ്ടോ? -- റസിമാൻ ടി വി 14:13, 22 സെപ്റ്റംബർ 2009 (UTC)