കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം/2009 ജൂലൈ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാപ്പിനൊരല്പം ചെരിവുണ്ടോ? -- റസിമാന്‍ ടി വി 08:35, 14 ജൂലൈ 2009 (UTC)[മറുപടി]

ചെറുതായിട്ട് ഉണ്ട് എന്നു തോന്നുന്നു. പരമാവധി ശ്രദ്ധിച്ചാണ് നിര്‍മ്മിച്ചത്. ഇനി ചെയ്യുമ്പോള്‍ കുറേക്കൂടി ശ്രദ്ധിക്കാം--Edukeralam|ടോട്ടോചാന്‍ 08:38, 14 ജൂലൈ 2009 (UTC)[മറുപടി]

വിക്കിപദ്ധതിയുടെ സം‌വാദം താളില്‍ അഭിപ്രായങ്ങള്‍ ഇട്ടിട്ടുണ്ട്. very good job -- റസിമാന്‍ ടി വി 08:43, 14 ജൂലൈ 2009 (UTC)[മറുപടി]


ഈ മാപ്പുമായി ബന്ധപെടുത്തി ഈ മാസത്തെ പ്രധാന ജ്യോതിശാസ്ത്രസംഭവങ്ങള്‍ കൂടി ഇതില്‍ ചേര്‍ത്താല്‍ കുടുതല്‍ നന്നാവും. ശാസ്ത്രകേരളത്തിലും മാതൃഭൂമിയിലും ഒക്കെ കാണുന്ന പോലെ തന്നെ. അതും കൂടി ചെയ്താല്‍ നമുക്ക്‌ നാളെത്തന്നെ ( 15 ജൂലൈയ് 2009) പൊര്‍ട്ടല്‍ ഔദ്യോഗികമായി തുറക്കാം. --Shiju Alex|ഷിജു അലക്സ് 18:03, 14 ജൂലൈ 2009 (UTC)[മറുപടി]

പ്രമാണം:ജൂലൈ‌ ആകാശം.png കാണുക. ക്വാളിറ്റി തീരെ കുറവാണ്‌ (ജാംബവാന്റെ അപ്പന്റെ കയ്യില്‍ നിന്നു തട്ടിയ എന്റെ കമ്പ്യൂട്ടറിന്റെ ഗുണമാണ്‌ പ്രധാന കാരണം). Cartes Du Ciel ഉപയോഗിച്ച് നിര്‍മ്മിച്ചത്. എങ്കിലും പേരുകളെല്ലാം മലയാളത്തിലാണ്‌. പേരുകള്‍ കൂടാതിരിക്കാന്‍ പ്രധാന നക്ഷത്രരാശികളുടെ പേരുകളേ കൊടുത്തിട്ടുമുള്ളൂ. സ്റ്റെല്ലാറിയത്തില്‍ ഇതിന്‌ വകുപ്പില്ലേ? എന്റെ കമ്പ്യൂട്ടറില്‍ സ്റ്റെല്ലാറിയം വര്‍ക്കില്ല. സ്റ്റെല്ലാറിയംകാര്‍ ഒന്നു ശ്രമിച്ചു നോക്കാമോ. -- റസിമാന്‍ ടി വി 03:19, 15 ജൂലൈ 2009 (UTC)[മറുപടി]

സ്റ്റെല്ലേറിയത്തില്‍ മലയാളം ചെയ്യാന്‍ പറ്റും. അതിന്റെ ഇന്റര്‍ഫെസും മറ്റും എതാണ്ടു് 2 കൊല്ലം മുന്‍പു് തന്നെ ഞാന്‍ മലയാളത്തിലാക്കിയതാണു്. പക്ഷെ അന്നു് അതു് പീര്‍ റിവ്യൂ ചെയ്യാന്‍ ആരും ഉണ്ടായിരുന്നില്ല. അതിനാല്‍ അല്ലറചില്ലറ തെറ്റുകള്‍ ഒക്കെയുണ്ടാകാം. സ്റ്റെല്ലേറിയമാണു് Cartes Du Ciel നെക്കാള്‍ നല്ല പ്രോഗ്രാമായി എനിക്കു് തോന്നിയതു്. പ്രത്യേകിച്ചു് ഇന്റര്‍ഫേസും യൂസര്‍ ഫ്രെണ്ട്ലിനെസും. നമുക്കു് ഇതില്‍ തുടങ്ങി തുടര്‍ന്നുള്ള മാസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചയോടെ ഇതിനെ മെച്ചപ്പെടുത്താം. പക്ഷെ ഞാന്‍ സൂചിപ്പിച്ച പോലെ ഈ ആകാസമാപ്പിനു് കുറച്ചു് വിശദീകരണം കൂടെ ചേര്‍ക്കണം. --Shiju Alex|ഷിജു അലക്സ് 03:41, 15 ജൂലൈ 2009 (UTC)[മറുപടി]
സെല്ലേറിയത്തില്‍ ഞാന്‍ നോക്കിയിരുന്നു. അതിലെ ഭാഷ മലയാളം സെലക്റ്റ് ചെയതപ്പോള്‍. സ്ക്രീനില്‍ മലയാളം വരുന്നില്ല കള്ളികളായാണ് കാണുന്നത്. അതുപയോഗിച്ച് വലിയ പരിചയമില്ലത്തതിനാല്‍ തന്നെ. നിങ്ങളിലാരെങ്കിലും ചിത്രത്തിന്റെ രണ്ട് കോപ്പി എനിക്ക് അയച്ചു തന്നാല്‍ മതി. ഇംഗ്ലീഷില്‍ പേരുകളുള്ളതും പേരൊന്നുമില്ലാത്തതും, മലയാളം പേരുകളുള്ള പതിപ്പ് ഞാന്‍ ഉണ്ടാക്കിക്കോളാം. --ജുനൈദ് (സം‌വാദം) 03:59, 15 ജൂലൈ 2009 (UTC)[മറുപടി]

റസിമാന്‍ ചെയ്ത ചിത്രത്തില്‍ മലയാളത്തിലെ പേരുകള്‍ സോഫ്റ്റ്വെയര്‍ തന്നെ നല്‍കിയതാണോ? അതോ പിന്നീട് മലയാളം പേരുകള്‍ നല്‍കിയതോ? --Edukeralam|ടോട്ടോചാന്‍ 06:35, 15 ജൂലൈ 2009 (UTC)[മറുപടി]

ചാര്‍ട്ടില്‍ ആദ്യമേ ഉള്ളവയല്ല. നിലവിലുള്ള ലേബലുകളെല്ലാം തിരുത്തനുള്ള ഒപ്ഷന്‍ ഉണ്ട്. അത് ഉപയോഗിച്ചതാണ്‌. -- റസിമാന്‍ ടി വി 06:37, 15 ജൂലൈ 2009 (UTC)[മറുപടി]

ഈ വിഭാഗത്തില്‍ കുറച്ച് വിശദീകരണം കൂടി ചേര്‍ത്താല്‍, വിക്കിപീഡിയയുടെ പ്രധാനതാളില്‍ പൊര്‍ട്ടലിന്റെ വിഭാഗം തുടങ്ങുകയും, വിക്കി വാര്‍ത്തകളില്‍ ജൈഒതിശാസ്ത്ര പോര്‍ട്ടലിന്റെ കാര്യം സൂചിപ്പികയും ചെയ്തു് കൊണ്ടു്, ഇതു് ഔദ്യോകികമായി ഉല്‍ഘാടനം ചെയ്യാമായിരുന്നു. ബാക്കി എല്ലാ വിഭാഗങ്ങളും ഇപ്പോള്‍ ഓക്കെയാണു്. പോര്‍ട്ടല്‍ ഔദ്യോകികമായി ഉല്‍ഘടിച്ചതിനു് ശെഷം ഇതു് കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പണികള്‍ തുടരാം. --Shiju Alex|ഷിജു അലക്സ് 06:51, 15 ജൂലൈ 2009 (UTC)[മറുപടി]

കുറച്ച് വിവരങ്ങള്‍ ചേര്‍ത്തിട്ടുണ്ട്. നോക്കുക --Edukeralam|ടോട്ടോചാന്‍ 06:54, 15 ജൂലൈ 2009 (UTC)[മറുപടി]

അടുത്ത മാസം തൊട്ടു് ചിത്രത്തില്‍ ecliptic കൂടെ പ്രദര്‍ശിപ്പിക്കണം. --Shiju Alex|ഷിജു അലക്സ് 06:57, 15 ജൂലൈ 2009 (UTC)[മറുപടി]