കവാടം:ഹിന്ദുമതം/തിരഞ്ഞെടുത്ത ലേഖനം/2011 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൃഷ്ണന്റെ ദാരുപ്രതിമ
കൃഷ്ണന്റെ ദാരുപ്രതിമ

ഹിന്ദുമതവിശ്വാസപ്രകാരം മഹാവിഷ്ണുവിന്റെ ദശാവതാരങ്ങളിൽ ഒന്നാണ് ശ്രീകൃഷ്ണൻ. കൃഷ്ണനെ ചക്രധാരിയായിട്ടാണ് കണക്കാക്കുന്നത്. മഹാഭാരതത്തിലെ ഒരു പ്രധാന കഥാപാത്രം കൂടിയാണ് കൃഷ്ണൻ. എന്നാൽ കൃഷ്ണ-വസുദേവ് എന്ന പശ്ചിമേന്ത്യൻ വീര-ആത്മീയ നായകനെ ഹിന്ദുമതം ആവാഹിച്ച് വിഷ്ണുവിന്റെ അവതാരമാക്കിയതാണ്‌ എന്നുമാണ്‌ ചരിത്രകാരന്മാർ പറയുന്നത്. സംസ്കൃതനാമവിശേഷണ പദമായ കൃഷ്ണൻ എന്നതിന്റെ അർത്ഥം ഇരുണ്ടത് അഥവാ കറുത്തത് എന്നാണ്. മഹാഭാരതം ഉദ്യോഗപർ‌വ്വത്തിൽ 'കൃഷ്' എന്നും 'ണ' എന്നമുള്ള മൂലങ്ങളായി കൃഷ്ണൻ എന്ന പദത്തെ വിഭജിച്ചിരിക്കുന്നു. ഹിന്ദുമതപ്രകാരമുള്ള ദൈവരൂപങ്ങളിൽ കൃഷ്ണൻ, ജനങ്ങൾക്ക് ഏറ്റവും സ്വീകാര്യമായി മാറിയത് രൂപസൗകുമാര്യം മൂലമാണ്. പ്രാചീന കലാരൂപങ്ങളിൽ കൃഷ്ണനെ ഇരുണ്ട വർണ്ണത്തോടു കൂടിയവനായി ചിത്രീകരിച്ചിട്ടുണ്ടെങ്കിലും മിക്ക ആധുനിക ചിത്രങ്ങളിലും പ്രതിമകളിലും കൃഷ്ണൻ നീല വർണ്ണത്തോടു കൂടിയവനാണ്. മഞ്ഞ വർണ്ണത്തോടു കൂടിയ പട്ടു ചേലയും മയിൽ‌പ്പീലി കിരീടവും കൃഷ്ണരൂപത്തിന്റെ പ്രത്യേകതകളാണ്.

...നിലവറ കൂടുതൽ വായിക്കുക...