കവാടം:രസതന്ത്രം/നിങ്ങൾക്കറിയാമോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Ice water.jpg

........ചൂടുള്ള ഒരു മുറിയിൽ വച്ചിരിക്കുന്ന ഒരു പാത്രത്തിലെ ഐസ് ഉരുകുന്നത് എൻട്രോപ്പി കൂടുന്നതിന്റെ ഒരു ഉദാഹരണമാണ്. 1862 ൽ റുഡോൾഫ് ക്ലോഷ്യസാണ് ഈ ഉദാഹരണം അവതരിപ്പിച്ചത്. ഐസിലെ തന്മാത്രകളുടെ ഡിസൻറഗേഷൻ കൂടുന്നതു മൂലമാണ് ഐസ് ഉരുകുന്നത്.

........ സെല്ലുലോസ് നൈട്രേറ്റും കർപ്പൂരവും സംയോജിപ്പിച്ച് കിട്ടിയ സെല്ലുലോയ്ഡ് ആണ് ആദ്യത്തെ തെർമോപ്ലാസ്റ്റിക്.

.......രസതന്ത്രത്തിന്റെ ആദിമരൂപമാണ് ആൽകെമി. ഇന്ത്യയിലിത് രസവാതം എന്നും അറിയപ്പെട്ടിരുന്നു.

.......അമീഥിസ്റ്റ് ക്രിസ്റ്റലുകളുടെ നീലലോഹിത നിറം ഇരുമ്പിന്റെ അംശം ഉള്ളതുകൊണ്ടാണെന്നും, ഹൈഡ്രോകാർബൺ, ടൈറ്റാനിയം, മാംഗനീസ് എന്നിവയുടെ സങ്കലനം കൊണ്ടാണെന്നും അഭിപ്രായപ്പെടുന്നു.

........ .അമേരിക്കൻ ശാസ്ത്രജ്ഞനായ ബ്രാഡ് പിറ്റൽ ആണ് സോളാർ പാനൽ കണ്ടുപിടിച്ചത്.

.......128Te എന്ന ടെലൂറിയം ഐസോടോപ്പ് ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടുള്ള എല്ലാ റേഡിയോആൿറ്റീവ് ഐസോടോപ്പുകളിലും വച്ച് ഏറ്റവും ഉയർന്ന അർധായുസ്സുള്ളതാണ് (2.2 × 1024 വർഷങ്ങൾ).

.......ഓ-മൈ-ഗോഡ് കണം ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും ഉയർന്ന ഊർജ്ജസ്വലമായ കോസ്മിക് കിരണമാകുന്നു.

കൂടുതൽ കൗതുക കാര്യങ്ങൾ...