കവാടം:രസതന്ത്രം/തിരഞ്ഞെടുത്തവ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

തിരഞ്ഞെടുത്ത ലേഖനം/ജനുവരി, 2019[തിരുത്തുക]

ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ

കോശങ്ങൾ എൻസൈമുകൾ ഉപയോഗിച്ച് പോഷകാഹാരങ്ങൾ ഓക്സീകരിക്കപ്പെടുന്ന മെറ്റബോളിക് പാത്ത് വേ (ഉപാപചയ വഴി) ആണ് ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ. അതുവഴി ഊർജ്ജം സ്വതന്ത്രമാക്കപ്പെടുകയും ആ ഊർജ്ജം അഡിനോസിൻ ട്രൈഫോസ്ഫേറ്റ് (ATP) ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. യൂക്കാരിയോട്ടുകളിൽ ഈ രാസപ്രവർത്തനം മൈറ്റോകോൺട്രിയയ്ക്കുള്ളിൽ ആണ് നടക്കുന്നത്. മിക്കവാറും എല്ലാ എയറോബിക് ജീവികളിലും ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ നടക്കുന്നു. അനെയ്റോബിക് ഗ്ലൈക്കോളിസിസ് പോലെയുള്ള ഒന്നിടവിട്ടുള്ള ഫെർമെൻറേഷൻ പ്രക്രിയയിൽ ഊർജ്ജം സ്വതന്ത്രമാക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് ഇത്.

തിരഞ്ഞെടുത്ത ലേഖനം/ഫെബ്രുവരി, 2019[തിരുത്തുക]

അണുകേന്ദ്രഭൗതികം

ഒരു അണുവിഘടനം മറ്റൊരു അണുവിന്റെ വിഘടനത്തിന് കാരണമാകുന്ന രീതിയിൽ ഈ വിഘടനപ്രവർത്തനങ്ങൾ ഒരു ശ്രേണിയായി തുടരുന്നതിനെയാണ് ആണവ ചെയിൻ റിയാക്ഷൻ എന്നു പറയുന്നു.

അണുവിഘടനം നടക്കുമ്പോൾ അണുകേന്ദ്രം ന്യൂട്രോണുകളെ ഉത്സർജ്ജിച്ചുകൊണ്ടാണ് രണ്ടായി പിളരുന്നത്. ഈ ന്യൂട്രോണുകൾ മറ്റു അണുകേന്ദ്രങ്ങളിൽ പതിക്കാനിടവരുകയും അങ്ങനെ അവക്ക് വിഘടനം സംഭവിക്കുകയും ചെയ്യുന്നു. അങ്ങനെ കൂടുതൽ ന്യൂട്രോണുകൾ ഉത്സർജ്ജിക്കപ്പെടുന്നു. ഈ ന്യൂട്രോണുകൾ വീണ്ടും അണുകേന്ദ്രങ്ങളെ പിളരുകയും ഈ പ്രവർത്തനം ഒരു ചങ്ങലയായി തുടരുകയും ചെയ്യുന്നു.

...പത്തായം കൂടുതൽ വായിക്കുക...