കവാടം:രസതന്ത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

രസതന്ത്രം

പദാർ‌ഥങ്ങളുടെ ഘടകങ്ങളെയും ഘടനയെയും ഗുണങ്ങളെയും മറ്റു പദാർഥങ്ങളുമായുള്ള പ്രവർത്തനത്തെയും കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖയാണ് രസത്രന്ത്രം അഥവാ രസായനശാസ്ത്രം. അടിസ്ഥാനപരമായതും പ്രായോഗികവുമായ ശാസ്ത്രീയ പഠനങ്ങളെ മനസ്സിലാക്കുന്നതിന് ഇത് ഒരു അടിസ്ഥാനം നൽകുന്നതിനാൽ ഇതിനെ കേന്ദ്ര ശാസ്ത്രം എന്നും വിളിക്കാറുണ്ട്. ഉദാഹരണത്തിന്, സസ്യരസതന്ത്രം (ബോട്ടണി), ആഗ്നേയ ശിലകളുടെ രൂപീകരണം (ഭൂഗർഭശാസ്ത്രം), എങ്ങനെയാണ് അന്തരീക്ഷ ഓസോൺ, പരിസ്ഥിതി മലിനീകരണം എന്നിവ ഉണ്ടാകുന്നത് (ഇക്കോളജി), ചന്ദ്രനിലെ മണ്ണിന്റെ സ്വഭാവം (ആസ്ട്രോഫിസിക്സ്), എങ്ങനെ മരുന്നുകൾ പ്രവർത്തിക്കുന്നു (ഫാർമക്കോളജി), ഒരു കുറ്റകൃത്യം ചെയ്താൽ എങ്ങനെയാണ് ഡിഎൻഎ തെളിവുകൾ ശേഖരിക്കുന്നത് (ഫോറൻസിക്) ഇതിലെല്ലാം രസതന്ത്രം വിശദീകരിക്കുന്നുണ്ട്.

ഇന്ന് ഡിസംബർ 19, 2018

തിരഞ്ഞെടുത്ത ലേഖനം'

ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ

കോശങ്ങൾ എൻസൈമുകൾ ഉപയോഗിച്ച് പോഷകാഹാരങ്ങൾ ഓക്സീകരിക്കപ്പെടുന്ന മെറ്റബോളിക് പാത്ത് വേ (ഉപാപചയ വഴി) ആണ് ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ. അതുവഴി ഊർജ്ജം സ്വതന്ത്രമാക്കപ്പെടുകയും ആ ഊർജ്ജം അഡിനോസിൻ ട്രൈഫോസ്ഫേറ്റ് (ATP) ഉത്പാദിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്യുന്നു. യൂക്കാരിയോട്ടുകളിൽ ഈ രാസപ്രവർത്തനം മൈറ്റോകോൺട്രിയയ്ക്കുള്ളിൽ ആണ് നടക്കുന്നത്. മിക്കവാറും എല്ലാ എയറോബിക് ജീവികളിലും ഓക്സിഡേറ്റീവ് ഫോസ്ഫോറിലേഷൻ നടക്കുന്നു. അനെയ്റോബിക് ഗ്ലൈക്കോളിസിസ് പോലെയുള്ള ഒന്നിടവിട്ടുള്ള ഫെർമെൻറേഷൻ പ്രക്രിയയിൽ ഊർജ്ജം സ്വതന്ത്രമാക്കാനുള്ള ഏറ്റവും ഫലപ്രദമായ വഴിയാണ് ഇത്.

...പത്തായം കൂടുതൽ വായിക്കുക...

നിങ്ങൾക്കറിയാമോ...

പുതിയ ലേഖനങ്ങൾ...

തിരഞ്ഞെടുത്ത ചിത്രം

Gallium crystals.jpg

ഗാലിയം പരലുകൾ
അണുസംഖ്യ 31 ആയ മൂലകമാണ് ഗാലിയം. Ga ആണ് ആവർത്തനപ്പട്ടികയിലെ ഇതിന്റെ പ്രതീകം. മെറ്റാലിക് വെള്ളി നിറമുള്ള മൃദുവായ ഈ ലോഹം താഴ്ന്ന താപനിലകളിൽ പൊടിഞ്ഞ് പോകുന്ന ഖര രൂപത്തിലായിരിക്കും.ഗാലിയത്തിന്റെ പ്രധാന ഉപയോഗം ലൈറ്റ് എമിറ്റിങ് ഡയോഡുകളിലെ അ‍ർദ്ധചാലകങ്ങളായാണ്.>>>

...പത്തായം

രസതന്ത്രം വാർത്തകൾ

വർഗ്ഗങ്ങൾ

താങ്കൾക്ക് സഹായിക്കാനാകുന്നവ

തിരഞ്ഞെടുത്ത വാക്ക്

Purge server cache

"https://ml.wikipedia.org/w/index.php?title=കവാടം:രസതന്ത്രം&oldid=2920690" എന്ന താളിൽനിന്നു ശേഖരിച്ചത്