കവാടം:ഭൂമിശാസ്ത്രം/നിങ്ങൾക്കറിയാമോ?

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
  • അമേരിക്കയിൽ കുടയുടെ വ്യവസായിക ഉൽപ്പാദനം ആരംഭിച്ചതും അമേരിക്കയുടെ ദേശീയ ഗാനമായ ‘നക്ഷത്രം മിന്നുന്ന പതാക’ രചിക്കപ്പെട്ടതും ബാൾട്ടിമോറിലാണ്.
  • വേദ കാലഘട്ടങ്ങളിൽ അറബിക്കടൽ സിന്ധു സാഗരം എന്നാണറിയപ്പെട്ടിരുന്നത്.
  • മാലി എന്നാണ് ആദ്യനൂറ്റാണ്ടുകളിൽ അങ്കമാലി അറിയപ്പെട്ടിരുന്നത്. ഇതിനർത്ഥം മൈതാനം എന്നാണ്.
  • ഹിന്ദുമത വിശ്വാസികൾക്ക് ഗോദാവരീ നദി പ്രധാനപ്പെട്ട പുണ്യനദികളിലൊന്നാണ്. ഗോദാവരിയുടെ തീരത്ത് പന്ത്രണ്ടുവർഷം കൂടുമ്പോൾ പുഷ്കാരം എന്ന സ്നാനമഹോത്സവം അരങ്ങേറാറുണ്ട്.
  • 1580നും 1640നുമിടയിലുള്ള കുറച്ചുകാലം പോർച്ചുഗൽ സ്പാനിഷ് നിയന്ത്രണത്തിലായിരുന്നു. പോർച്ചുഗലിന്റെ നിയുക്ത രാജാവായിരുന്ന സെബാസ്റ്റ്യൻ മൊറോക്കോയിലെ യുദ്ധത്തിൽ കൊല്ലപ്പെട്ടതോടെയാണ് ഈ സ്ഥിതിവിശേഷം സംജാതമായത്.
കൂടുതൽ കൗതുക കാര്യങ്ങൾ...