കവാടം:ഭൂമിശാസ്ത്രം/തിരഞ്ഞെടുത്ത ലേഖനം/ജൂലൈ, 2009

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അറേബ്യൻ ഉപദ്വീപിലെ ഏറ്റവും വലിയ രാഷ്ട്രമാണ് സൗദി അറേബ്യ. (Arabic: المملكة العربية السعودية‎,English:Kingdom of Saudi Arabia). ഭരിക്കുന്ന രാജകുടുംബത്തിന്റെ നാമത്തിലറിയപ്പെടുന്ന രാജ്യമെന്ന അപൂർ‍വ ബഹുമതിയും ഈ നാടിനുണ്ട്. സൗദി അറേബ്യയുടേതു ചുട്ടുപൊള്ളുന്ന വരണ്ട കാലാവസ്ഥയാണ്. പ്രധാന വരുമാനമാർ‍ഗം പെട്രോളിയം ഉൽപന്നങ്ങളാണ്. ലോകത്തെ ഏറ്റവുമധികം എണ്ണ ഉല്പ്പാദിപ്പിക്കുന്ന രാഷ്ട്രമാണ് സൗദി അറേബ്യ.