കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2021 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫെബ്രുവരി 1 : അമേരിക്കൻ ആസ്ട്രോനോട്ടുകളായ മെക്ക് ഹോപ്കിൻസ്, വിക്ടർ ഗ്ലോവർ എന്നിവരുടെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിനു പുറത്തെ ബഹിരാകാശ നടത്തം. കൂടുതൽ നല്ല ഹൈ ഡെഫനിഷൻ വീഡിയോ ക്യാമറ സ്ഥാപിക്കുന്നതിനു വേണ്ടി.
ഫെബ്രുവരി 5 : അവിട്ടം ഞാറ്റുവേല തുടങ്ങും
ഫെബ്രുവരി 9 : യു എ ഇയുടെ ഹോപ്പ് ബഹിരാകാശ ദൗത്യം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നു.
ഫെബ്രുവരി 10 : ചൈനയുടെ ടിയാൻവെൻ-1 ദൗത്യം ചൊവ്വയുടെ ഭ്രമണപഥത്തിലെത്തുന്നു.
ഫെബ്രുവരി 11 : അമാവാസി
ഫെബ്രുവരി 12 : കുംഭസംക്രമണം
ഫെബ്രുവരി 14 : റഷ്യയുടെ പ്രോഗ്രസ് കാർഗ്ഗോ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പുറപ്പെടുന്നു.
ഫെബ്രുവരി 17 : പ്രോഗ്രസ് ബഹിരാകാശ നിലയത്തിൽ എത്തുന്നു.
ഫെബ്രുവരി 18 : നാസയുടെ പെർസിവറൻസ് (റോവർ) ചൊവ്വയിൽ ഇറങ്ങുന്നു.
ചന്ദ്രൻ, ചൊവ്വ എന്നിവയുടെ സംയോഗം
ഫെബ്രുവരി 19 : ചതയം ഞാറ്റുവേല
ഫെബ്രുവരി 20 : സിഗ്നസ് എൻ ജി 15 ബഹിരാകാശ കാർഗ്ഗോ വാഹനം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കു പുറപ്പെടുന്നു.
ഫെബ്രുവരി 22 : സിഗ്നസ് എൻ ജി 15 ബഹിരാകാശ നിലയത്തിലെത്തുന്നു.
ഫെബ്രുവരി 25 : റഷ്യ വൺവെബ് സാറ്റലൈറ്റ് കോൺസ്റ്റലേഷനിലെ 36 ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്നു.
ഫെബ്രുവരി 27 : പൗർണ്ണമി
ഫെബ്രുവരി 28 : ബുധൻ കിഴക്കേ ആകാശത്തിൽ അതിന്റെ ഏറ്റവും കൂടിയ ഉയരത്തിലെത്തുന്നു. സൂര്യോദയത്തിനു മുമ്പ് കാണാം. 0.1 ആയിരിക്കും കാന്തിമാനം.