കവാടം:ജ്യോതിശാസ്ത്രം/സംഭവങ്ങൾ/2020 ജനുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജനുവരി 3-4 : ക്വാഡ്രാന്റീഡ് ഉൽക്കാവർഷം
ജനുവരി 5 : ഭൂമി ഉപസൗരത്തിൽ. ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 1.18ന് ഭൂമി അതിന്റെ ഭ്രമണപഥത്തിൽ സൂര്യന്റെ ഏറ്റവും അടുത്ത ബിന്ദുവിലെത്തുന്നു.
ജനുവരി 10 : പൗർണ്ണമി
ജനുവരി 11 : ഉത്രാടം ഞാറ്റുവേല തുടങ്ങുന്നു.
ജനുവരി 15 : സൂര്യൻ മകരം രാശിയിലേക്ക് പ്രവേശിക്കുന്നു.
ജനുവരി 20 : ചന്ദ്രൻ, ചൊവ്വ എന്നിവയുടെ സംയോഗം. ഏകദേശം 2° അകലത്തിൽ ഇവയെ കാണാം. കേരളത്തിൽ രാവിലെ 3.20നാണ് ചന്ദ്രൻ ചൊവ്വയോടു കൂടി ഉദിക്കുന്നത്.
ജനുവരി 22 : ചന്ദ്രൻ, വ്യാഴം എന്നിവയുടെ സംയോഗം. ഏകദേശം 0°22' അകലം മാത്രമേ ഇവ തമ്മിലുണ്ടാവൂ. കേരളത്തിൽ രാവിലെ അഞ്ചരയോടു കൂടിയാണ് ഇവ ഉദിക്കുക.
ജനുവരി 24 : അമാവാസി
തിരുവോണം ഞാറ്റുവേല തുടങ്ങുന്നു.
ജനുവരി 28 : ചന്ദ്രൻ, ശുക്രൻ എന്നിവയുടെ സംയോഗം. 4°04' അകലത്തിലാണ് ഇവ കാണപ്പെടുക. സന്ധ്യക്ക് ഇവയെ പടിഞ്ഞാറ് കാണാം.