കവാടം:ജ്യോതിശാസ്ത്രം/വാർത്തകൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12 ഓഗസ്റ്റ് 2017 സൂര്യന്റെ കേന്ദ്രം ആഴ്ചയിൽ ഒരു വട്ടം കറങ്ങുന്നു.[1]
9 ഓഗസ്റ്റ് 2017 നെപ്റ്റ്യൂണിൽ ഭൂമിയോളം വലിപ്പമുള്ള ചുഴലിക്കാറ്റ് കണ്ടെത്തി.[2]
6 ഓഗസ്റ്റ് 2017 പ്രോക്സിമാ സെന്റൌറി ബിയിൽ ഭൂമിയെ പോലെ അന്തരീക്ഷം ഉണ്ടാവാൻ സാധ്യതയില്ല.[3]
2 ഓഗസ്റ്റ് 2017 ടൈറ്റനിൽ ജീവൻ നിലനിൽക്കുന്നതിനാവശ്യമായ കൂടുതൽ രാസികങ്ങൾ കണ്ടെത്തി.[4]
21 ജൂലൈ 2017 ഹബിൾ ബഹിരാകാശ ദൂരദർശിനി ഫോബോസ് ചൊവ്വയെ ഭ്രമണം ചെയ്യുന്നതിന്റെ ചിത്രം പുറത്തു വിട്ടു.[5]
20 ജൂലൈ 2017 പ്ലൂട്ടോയുടെ ഏറ്റവും പുതിയ മാപ്പ് നാസ പുറത്തു വിട്ടു.[6]
16 ജൂലൈ 2017 ആകാശഗംഗയെക്കാൾ പത്തു മടങ്ങ് തിളക്കമുള്ള ഒരു താരാപഥം പതിനായിരം കോടി പ്രകാശവർഷം അകലെ കണ്ടെത്തി.[7]
13 ജൂലൈ 2017 വ്യാഴത്തിലെ ഭീമൻ പൊട്ടിന്റെ ഏറ്റവും വ്യക്തതയുള്ള ചിത്രം ജൂണോ (ബഹിരാകാശപേടകം) ഭൂമിയിലേക്കയച്ചു.