കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2019 ജൂലൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...കൊൽക്കത്തയിൽ വെച്ചു നടന്ന നൂറാം ഇന്ത്യൻ സയൻസ് കോൺഗ്രസ്സിലാണ് മംഗൾയാനെ ആദ്യപ്രഖ്യാപനമുണ്ടായത്.

...മംഗൾയാന്റെ നിർമാണം വളരെ പെട്ടെന്ന് പതിനഞ്ചു മാസം കൊണ്ടാണ് പൂർത്തിയാക്കിയത്.

...ലഘുവായ അന്തരീക്ഷമർദ്ദമായതിനാൽ തന്നെ ചൊവ്വയുടെ ഉപരിതലത്തിൽ, ഏറ്റവും താഴ്ന്ന ഭാഗങ്ങളിൽ കുറഞ്ഞ നേരത്തേക്കല്ലാതെ, ദ്രവജലത്തിന്‌ നിലനിൽക്കാനാകില്ല

...സൗരയൂഥത്തിന്റെ ശൈശവ ദിശയിൽ സൂര്യനടുത്തായി രൂപപ്പെടുകയും വലിയ ഗ്രഹങ്ങളുടെ ഗുരുത്വാകർഷണ പ്രഭാവത്തിന് വിധേയമായി അകലങ്ങളിലേക്ക് ചിതറിമാറുകയും ചെയ്ത വസ്തുക്കൾ ചേർന്നാണ് ഒർട്ട് മേഘം രൂപപ്പെട്ടത്

...ചൊവ്വയുടെ കട്ടികൂടിയ ക്രയോസ്ഫിയറിന്റെ കീഴെയായി വലിയ അളവിൽ ജലഹിമം നിലവിലുണ്ട് എന്നാണ്‌ അനുമാനിക്കപ്പെടുന്നത്