കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2018 ഫെബ്രുവരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ, ഛിന്നഗ്രഹങ്ങൾ, മറ്റ് ഖഗോളീയ വസ്തുക്കൾ; പ്രതിഭാസങ്ങൾ തുടങ്ങിയവ നാമകരണം ചെയ്യുന്നത് അന്താരാഷ്ട്ര ജ്യോതിശാസ്ത്രസംഘടനയാണ്.

പ്രകാശത്തിനു പോലും പുറത്തുകടക്കാനാകാത്തത്ര പിണ്ഡമേറിയ വസ്തു എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത് ഭൂഗർഭശാസ്ത്രജ്ഞാനായ ജോൺ മിഷെൽ ആയിരുന്നു.

ശുക്രോപരിതലത്തിലെ സവിശേഷതകളിൽ കൂടുതലെണ്ണത്തിനും ചരിത്രത്തിലേയും ഐതിഹ്യങ്ങളിലേയും സ്ത്രീകളുടെ പേരുകളാണ് നൽകിയിരിക്കുന്നത്

ചൊവ്വയിലെ മണ്ണ് ക്ഷാരസ്വഭാവമുള്ളതാണെന്നും ജീവനുള്ളവയ്ക്ക് വളരാൻ ആവശ്യമുള്ള ധാതുക്കളായ മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം, ക്ലോറൈഡ് തുടങ്ങിയവ അടങ്ങിയതാണെന്നും 2008 ജൂണിൽ ഫീനിക്സ് ലാൻഡർ അയച്ചുതന്ന വിവരങ്ങളിൽനിന്നും മനസ്സിലാക്കാൻ സാധിച്ചു.

നിലവിലുള്ളതിൽ വച്ച് കൃത്യതയാർന്ന ഏറ്റവും പഴയ നക്ഷത്ര ചാർട്ട് 1534-ൽ ഈജിപ്തിൽ വരയ്ക്കപ്പെട്ടതാണ്